kottayam

സജി ചെറിയാന്റെ പുനപ്രവേശനം കേരളത്തിന് അപമാനം : അഡ്വ ജോർജ് കുര്യൻ

കോട്ടയം : ഭരണഘടനയേയും ഡോ. ബി ആർ അംബേദ്കറിനെയും പരസ്യമായി അവഹേളിച്ച സജി ചെറിയാന്റെ പുനപ്രവേശനം കേരളത്തിന് അപമാനകരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ.

ജനപ്രതിനിധികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന സമയം രാജ്യത്തിന്റെ അഖണ്ഡതയെ സംരക്ഷിക്കുമെന്നും ഭരണഘടന അംഗീകരിച്ചും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്ന നിയമം ഉണ്ടാക്കിയത് രാജ്യദ്രോഹികളായ കമ്മ്യൂണിസ്റ്റുകളെ ഉദ്ദേശിച്ചാണെന്നും ജോർജ് കുര്യൻ പറഞ്ഞു. ബിജെപി എറണാകുളം മേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സജി ചെറിയാനെ വീണ്ടും പുറത്താക്കുന്നത് വരെ കേരളത്തിലെ ദേശാഭിമാനികളായ ജനങ്ങൾ പ്രക്ഷോഭ രംഗത്ത് ആയിരിക്കുമെന്നും ജോർജ് കുര്യൻ മുന്നറിയിപ്പ് നൽകി.മേഖല അധ്യക്ഷൻ എൻ ഹരി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശൻ, ഡോ. രേണു സുരേഷ്, അഡ്വ. ടി പി സിന്ധു മോൾ, അഡ്വ. നോബിൾ മാത്യു,അഡ്വ. കെ എസ് ഷൈജു, കെ എസ് അജി, വി എൻ വിജയൻ, എൽ പത്മകുമാർ, എൻ കെ ശങ്കരൻകുട്ടി, പി ജി ബിജുകുമാർ, എസ് രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.