മുണ്ടക്കയം: നന്ദനം വീട്ടിൽ എം.കെ.വിക്രമൻ നായർ (68) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. ഭാര്യ: ബിന്ദു (അധ്യാപിക സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മുണ്ടക്കയം). മകൾ: മേഘ. മരുമകൻ: വിഷ്ണു ചിത്തിര ഭവൻ (ചങ്ങനാശേരി).
കുന്നോന്നി:മേനാം തുണ്ടത്തിൽ സാബു എം.റ്റി. (59)അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : ഉഷ വയലാ ഒരപ്പുരയ്ക്കൽ കുടും ബാംഗം. മക്കൾ സനീഷ്, സമീഷ, സനന്ദു.
ഈരാറ്റുപേട്ട: മുതുപുന്നയ്ക്കൽ എം.കെ.കുര്യൻ (70) (മരിയ മെഡിക്കൽസ്) അന്തരിച്ചു. സംസ്കാരം നാളെ 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ആനക്കല്ല് പാറക്കുളങ്ങര മറിയമ്മ കുര്യൻ. മക്കൾ: നോബിൻ, തോമസ്കുട്ടി, ജയിംസ്, അലക്സ്, പരേതനായ റൂബിൻ കുര്യൻ. മരുമക്കൾ: ജിൽസി ജോൺ കാവിൽ (തൃശൂർ), നീനു അന്ന ജോണി തട്ടാംപറമ്പിൽ (പ്ലാശനാൽ), അശ്വതി ജയിംസ് അരിഞ്ചിടത്ത് (കൂവപ്പള്ളി), പൗളിൻ വർഗീസ് കണ്ണാത്ത് (കൂട്ടിക്കൽ).