തിടനാട് :എംഎൽഎ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റിംഗ്, റീടാറിങ് എന്നിവ നടത്തിയ തിടനാട് ഗ്രാമപഞ്ചായത്തിലെ നാല് റോഡുകളുടെ ഉദ്ഘാടന കർമ്മം അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. 20 ലക്ഷം രൂപ അനുവദിച്ച് റിടാറിങ് നടത്തിയ തിടനാട് -കുന്നുംപുറം റോഡ്,10 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിങ് നടത്തിയ പാക്കയം – ഉന്നുട്ട്മറ്റം റോഡ്,5 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയ തിടനാട് അമ്പലം – ബലിക്കടവ് റോഡ്, 5 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തിയ ചെമ്പനാൽ – Read More…
തിടനാട് : തിടനാട് ഗ്രാമപഞ്ചായത്തിലെ കാവുകുളം-ആറാട്ടുകടവ് റോഡ് തകർന്നു. നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്. തിടനാട് മഹാക്ഷേത്രത്തിലെ തിരുആറാട്ട് കടന്നു പോകുന്ന പ്രധാന വഴിയാണിത്. എത്രയും വേഗം ഈ റോഡ് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന്ബിജെപി തിടനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
തിടനാട്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ ഉജ്ജ്വല വിജയത്തിന് അഭിവാദ്യം അർപ്പിച്ച് ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗം ബി.ജെ.പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് അഡ്വ: പി രാജേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് അധ്യക്ഷത വഹിച്ചു. മണ്ഢലം ജനറൽ സെക്രട്ടറി ബി പ്രമോദ്, പഞ്ചായത്ത് ഇൻചാർജ്ജ് ടോമി ഈറ്റത്തോട്ട്, മണ്ഢലം സെക്രട്ടറി സാബു Read More…