pala

വായനയുടെ ലോകം വിപുലമാക്കി മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ

പാലാ: മീനച്ചിൽ താലൂക്കിൽ വായനയുടെ ലോകം വിപുലമാക്കിയ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിന് വർണാഭമായ വാർഷികാഘോഷം. വായനശാലകളുടെ എണ്ണ്ത്തിൽ വരെ വർധനവുണ്ടാക്കിയാണ് താലൂക്ക് ലൈബ്രറി കൗൺസിൽ കഴിഞ്ഞ സാമ്പത്തിക വർഷം പിന്നിടുന്നത്.


86 വായനശാലകളുമായി പ്രവർത്തനം തുടങ്ങിയ കഴിഞ്ഞ സാമ്പത്തിക വർഷം പിന്നിടുമ്പോൾ ലൈബ്രറികളുടെ എണ്ണം 90ൽ എത്തിക്കാൻ കഴിഞ്ഞതായി താസൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബും സെക്രട്ടറി റോയി ഫ്രാൻസിസും അറിയിച്ചു.

മഹാകവി പാലാ നാരായണൻ നായർ ലെബ്രറി, കൊട്ടുകാപ്പിള്ളി ലൈബ്രറി, ഈരാറ്റുപേട്ട, ഓം റാം ചിറ്റാനിപ്പാറ, പ്രോഗ്രസ്സീവ് ലൈബ്രറി കൊണ്ടാട് എന്നിവയാണ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പരിശ്രമത്തിൽ അഫിലിയേഷൻ പൂർത്തീകരിച്ച് പുതിയതായി തുടക്കമിട്ടത്.


താലൂക്കിൽ ബാലവേദി, വനിത വേദി, വിവിധഘട്ടങ്ങളിലെ വായനാമത്സരം, സർഗ്ഗോത്സവം തുടങ്ങിയവ ആകർഷകമായി പൂർത്തീകരിച്ചാണ് പുതിയ സാമ്പത്തിക വർഷത്തിലേക്ക് പ്രവേശിക്കുന്നത്. വനിത വയോജന പുസ്തകവിതരണം, താലൂക്ക് റഫറൻസ് ലൈബ്രറി പ്രവർത്തനം, വായന പക്ഷാചരണം, ഗ്രന്ഥശാല സംരക്ഷണ സദസ് എന്നിവയും വേറിട്ട ആഘോഷങ്ങളാക്കി നടത്താൻ കഴിഞ്ഞു.

വൈക്കം സത്യാഗ്രഹ ചരിത്രക്വിസ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വേറിട്ട ഇനമായി മാറി. ഡിജിറ്റൽ ലൈബ്രറി എന്നലക്ഷ്യം എല്ലാലൈബ്രറികളിലേക്കും വ്യാപിപ്പിക്കുന്ന പദ്ധതിയ്ക്കും തുടക്കമിടാൻ കഴിഞ്ഞു.
വാർഷിക ഗ്രാന്റും ലൈബ്രറേറിയൻ അലവൻസും ഓണം ഫെസ്റ്റിവൽ അലവൻസും യഥാസമയം വിതരണം ചെയ്യാൻ താലൂക്ക് കൗൺസിലിന് കഴിഞ്ഞത് ഏറെ നേട്ടമായി.

ബുക്ക് ബയന്റിംഗ് പരിശീലനം, വിവിധ ഉപകരണങ്ങളുടെ വിതരണം എന്നിവയും കഴിഞ്ഞ സാമ്പത്തിക വർഷം നടത്താൻ കഴിഞ്ഞു.
വാർഷിക സമ്മേളനത്തിൽ ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിഡ്, ജോയിന്റ് സെക്രട്ടറി സി.കെ ഉണ്ണികൃഷ്ണൻ, സംസ്ഥാന കമ്മറ്റി അംഗം കെ.എസ്. രാജു, കമ്മിറ്റയംഗങ്ങളായ കെ.ആർ പ്രഭാകരപിള്ള, ജോൺസൺ ജോസഫ്, കെ.ആർ മോഹനൻ, ലീനാ ജോർജ് .ഡി . അനിൽ കുമാർ , കെ.ജെ. ജോൺ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *