പാലാ നഗരസഭയിലെ വാർഡ് വിഹിത വിഭജനത്തിൽ യുഡിഎഫ് കൗൺസിലർമാർ പ്രതിനിധാനം ചെയ്യുന്ന വാർഡുകളോട് കാണിച്ച വിവേചനത്തിനും നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കുമെതിരെ യുഡിഎഫ് പാർലമെൻ്റെറി പാർട്ടിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10.30 ന് മുനിസിപ്പൽ ഓഫീസ് കവാടത്തിൽ പ്രവർത്തകർ പ്രതിഷേധ ധർണ നടത്തും.
മാണി സി കാപ്പൻഎം എൽ എ ധർണ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി അറിയിച്ചു.