kottayam

ഹയർ സെക്കൻഡറിയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം : പി.ജെ ജോസഫ് എം.എൽ.എ

കോട്ടയം : സംസ്ഥാനത്തൊട്ടാകെ പ്ലസ് വൺ അഡ്മിഷൻ പ്രതിസന്ധിമൂലം ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്ക് പോലും പ്രവേശനം ലഭിക്കാതെ പ്രയാസപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് ഹയർ സെക്കൻഡറിയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ചെയർമാനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി ജെ ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കെ.എസ് സി സംസ്ഥാന നേതൃസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വിദ്യാർഥികൾ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന നീറ്റ്, നെറ്റ് പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ, Read More…

kottayam

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( 2024 ജൂൺ 28) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

kottayam

കോട്ടയം മണ്ഡലത്തിലെ കോടികളുടെ നികുതി പണ വിനിയോഗ ധൂർത്ത് വിജിലൻസ് അന്വേഷിക്കണം: ജി. ലിജിൻലാൽ

കോട്ടയം : ആ സൂത്രണവും ദീർഘവീക്ഷണവുമില്ലാതെ കോടികളുടെ നികുതി പണം പാഴാക്കിയുള്ള വികസനമാണ് കോട്ടയത്ത് നടക്കുന്നതെന്ന് ആകാശപാതയിലൂടെ തെളിത്തിരിക്കുകയാണെന്ന് ബി.ജെ. പി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ആരോപിച്ചു. കോട്ടയം പട്ടണത്തോട് ചേർന്നുളള കച്ചേരിക്കടവ് വാട്ടർ ഹബ്ബ്, കോടി മത രണ്ടാം പാലം, ബോട്ട് ജെട്ടി വികസനം ഇതെല്ലാം നികുതിപ്പണം ധൂർത്തടിച്ചതിന്റെ സംസാരിക്കുന്ന തെളിവുകളാണ്. കോട്ടയം മണ്ഡലത്തിൽ ആകാശപാത ഉൾപ്പടെ ഇത്തരത്തിലുള്ള ഭാവന ശൂന്യമായ പദ്ധതികളെ കുറിച്ചും ചെലവഴിച്ച കോടിക്കണക്കിന് രൂപയെ കുറിച്ചും വിശദവും സമഗ്രവുമായ Read More…

kottayam

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( 2024 ജൂൺ 27) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.

kottayam

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. ഇടുക്കിയിൽ ഇന്നും രാത്രി യാത്രയ്ക്ക് നിരോധനം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ രാത്രി യാത്രയ്ക്ക് ഇന്നും നിരോധനം ഉണ്ടാകുമെന്ന് ജില്ലാ Read More…

kottayam

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( ജൂൺ 26) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.

kottayam

പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭ്യമാക്കണം : അഡ്വ. മോൻസ് ജോസഫ് എം.എൽ.എ

കോട്ടയം : എസ്എസ്എൽസി കഴിഞ്ഞ് പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടിയ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭ്യമാക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വിവിധ ജില്ലകളിൽ ആവശ്യത്തിന് പ്ലസ് വൺ, പ്ലസ് ടു അഡ്മിഷന് സീറ്റുകൾ / ബാച്ചുകൾ ഇല്ലാതെ വന്നിരിക്കുന്ന ഈ അവസരത്തിൽ പ്രതിപക്ഷം തുടക്കംമുതൽ ആവശ്യപ്പെട്ട സ്കൂളുകളിൽ അധിക സീറ്റ് Read More…

kottayam

പുസ്തക കവർ പ്രകാശനം ചെയ്തു

കോട്ടയം: വായനദിനത്തോട് അനുബന്ധിച്ച് ഫാ. എമിൽ പുള്ളിക്കാട്ടിലും ഫാ. ജെഫ് ഷോൺ ജോസും ചേർന്ന് രചിച്ച ‘ഓടാമ്പൽ ഉള്ള ഇഷ്ടങ്ങൾ’ എന്ന നോവലിൻറെ കവർ പ്രകാശനം ചെയ്തു. ദർശന സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ സംവിധായകൻ ജോഷി മാത്യു പ്രകാശന കർമ്മം നിർവഹിച്ചു. തേക്കിൻകാട് ജോസഫ് ഏറ്റുവാങ്ങി. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ലിവിങ് ലീഫ് പബ്ലിഷേഴ്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ജൂലൈ രണ്ടാം വാരത്തോടെ പുസ്തകം വിപണിയിൽ ലഭ്യമാകുമെന്ന് ലിവിംഗ് ലീഫ് ഡയറക്ടർ Read More…

kottayam

യുവജന വർഷത്തിൽ പ്രത്യാശയുടെ പ്രവാചകരായി വിശ്വാസത്തിന്റെ കെടാവിളക്ക് തെളിയിക്കാൻ യുവജനങ്ങൾ തയാറാകണം : മാർ മാത്യു മൂലക്കാട്ട്

കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തിൽ കൈപ്പുഴ,ഇടക്കാട്ട്, മലങ്കര ഫൊറോനകളുടെ സഹകരണത്തോടെ ജൂൺ മാസം പതിനേഴാം തീയതി തിങ്കളാഴ്ച ഏറ്റുമാനൂർ സെന്റ്. ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ വച്ച് രണ്ടാമത് Esperanza – (സംയുക്ത ഫൊറോന ക്യാമ്പുകൾ ) നടത്തപ്പെട്ടു. അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് ,ഒപ്പം ഫൊറോന,യൂണിറ്റ് ഡയറക്ടർമാരായ ജസ്റ്റിൻ മൈക്കിൾ ,ഫെബി തോമസ് ചാലായിൽ എന്നിവർ ചേർന്ന് പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി ഏവരെയും ക്യാമ്പിലേക്ക് Read More…

kottayam

വയോജനങ്ങൾക്കെതിരേയുള്ള അധിക്ഷേപ വിരുദ്ധ ബോധവൽക്കരണ ദിനം സംഘടിപ്പിച്ചു

കോട്ടയം: മുതിർന്ന പൗരന്മാരോടുള്ള പീഡനങ്ങൾ, അധിക്ഷേപങ്ങൾ എന്നിവ ഒഴിവാക്കുന്നതിനും മുതിർന്ന പൗരന്മാരുടെ സംരക്ഷണം സമൂഹത്തിന്റെ കർത്തവ്യമാണെന്ന സന്ദേശം നൽകുന്നതിനുമായി വയോജനങ്ങൾക്കെതിരേയുള്ള അധിക്ഷേപ വിരുദ്ധ ബോധവൽക്കരണ ദിനം സാമൂഹിക നീതി വകുപ്പ് ആചരിച്ചു. ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം സി.എം.എസ്. കോളജ് ക്യാമ്പസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു ദിനാചരണ സന്ദേശം നൽകി. പാലാ ആർ.ഡി.ഒയും മെയിന്റനൻസ് ട്രിബ്യൂണൽ പ്രിസൈഡിങ് ഓഫീസറുമായ കെ.പി. ദീപ ദിനാചരണ പ്രതിജ്ഞ Read More…