kottayam

കെഎസ്‌യുവിനെതിരെ നടക്കുന്നത് ആസൂത്രിതമായ കള്ള പ്രചാരവേല :ആകാശ് സ്റ്റീഫൻ

കോട്ടയം : കെഎസ്‌യുവിനെതിരെ നടക്കുന്നത് ആസൂത്രിതമായ കള്ള പ്രചാരവേലയാണെന്ന് കെഎസ്‌യു കോട്ടയം ജില്ല ജനറൽ സെക്രട്ടറി ആകാശ് സ്റ്റീഫൻ ആരോപിച്ചു. നെയ്യാറിൽ നടന്ന ക്യാമ്പിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് സംഘടനയുടെ പ്രതിച്ഛായ തകർക്കുന്നതിനുള്ള ചില കേന്ദ്രങ്ങളുടെ നീക്കമാണ്.

ഇത്തരം പ്രചരണങ്ങൾക്ക് നീർക്കുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടാകുള്ളൂ.കെഎസ്‌യു എന്ന പ്രസ്ഥാനത്തെ ഒരു പോറൽ പോലും ഏൽപ്പിക്കാൻ ഈ ആസൂത്രിത പ്രചാരണത്തിലൂടെ കഴിയില്ല. ക്യാമ്പിൽ സംഘടനയുടെ അന്തസ്സ് തകർക്കുന്ന ഒന്നും നടന്നിട്ടില്ല. പലതും സോഷ്യൽ മീഡിയയുടെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണ് എന്നും ആകാശ് സ്റ്റീഫൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *