kottayam

മത്സ്യകർഷക സഹകരണസംഘത്തിന് തുടക്കം

കോട്ടയം : ജില്ലയിലെ പ്രഥമ മത്സ്യകർഷക സഹകരണസംഘമായ ഇടനാട് ഫിഷ് ഫാർമേഴ്‌സ് സഹകരണസംഘത്തിന്റെയും പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പൂർത്തിയാക്കിയ ലൈവ് ഫിഷ് വെൻഡിംഗ് സെന്ററിന്റെയും പ്രവർത്തനോദ്ഘാടനം ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു. വിഴിക്കത്തോട് എസ്.എൻ.ഡി.പി. ഹാളിൽ നടന്ന ചടങ്ങിൽ റോണി കെ. ബേബി എം.എൽ.എ. അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. മുഹമ്മദ് ഷമീർ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, Read More…

kottayam

കോട്ടയം റയിൽവേ സ്റ്റേഷനിൽ ട്രയിനുകളിൽ വെള്ളം നിറക്കാൻ ആധുനീക സംവിധാനം ഏർപ്പെടുത്തും: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: റയിൽവേ സ്റ്റേഷനിൽ ട്രയിനുകളിൽ വെള്ളം നിറക്കാൻ ആധുനീക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ഫ്രാൻസ് ജോർജ് എം.പി. അറിയിച്ചു. 2 കോടി 74 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. എക്സ്പ്രസ് അടക്കമുള്ള എല്ലാ ട്രയിനുകളിലും ധ്രുത ഗതിയിൽ വെള്ളം നിറക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. ഇത് നടപ്പിലാക്കുന്നതോടു കൂടി എക്സ്പ്രസ് ട്രയിനുകൾക്ക് സമയ ക്ലിപ്തതയോടു കൂടി കോച്ചുകളിൽ വെള്ളം നിറക്കുവാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നിന്നും പുതിയ ട്രയിനുകളിൽ തുടങ്ങുകയാണങ്കിൽ പ്രസ്തുത ട്രയിനുകൾക്കും വെള്ളം നിറക്കാനു ള്ള സംവിധാനം Read More…

kottayam

കെ റ്റി യു സി സംസ്ഥാന പ്രധിനിധി സമ്മേളനം ;പോസ്റ്റർ പ്രകാശനം ചെയ്തു

കോട്ടയം: കെ റ്റി യു സി സംസ്ഥാന പ്രധിനിധി സമ്മേളനത്തോടനുബന്ധിച്ച് പാർട്ടി ചെയർമാൻ പി ജെ ജോസഫ് കൈമാറിയ പോസ്റ്ററിന്റെ പ്രകാശനം കെ റ്റി യു സി സംസ്ഥാന പ്രസിഡന്റ്‌ റോയി ഉമ്മൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ഇമ്മാനുവൽ സ്‌കറിയായ്ക്ക് നൽകി നിർവഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ എ കെ ജോസഫ്, ജോയി ചെട്ടിശ്ശേരി, കെ റ്റി യു സി ഭാരവാഹികളായ ഷൈജി കോട്ടപ്പള്ളി, സാജൻ വെള്ളനാട് തിരുവനന്തപുരം ,മാത്യു ജോർജ് കൊല്ലം, പി സി രാജു Read More…

kottayam

ഓക്‌സിജനില്‍ ഓണം കലാശക്കൊട്ട് നാളെ കൂടി മാത്രം

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ ആന്‍ഡ് ഹോം അപ്ലൈയന്‍സ് റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിലെ ഓണം കലാശക്കൊട്ട് സെപ്റ്റംബര്‍ 10-ന് അവസാനിക്കും. മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പ്പന്നങ്ങള്‍ 50 ശതമാനത്തിലധികം വിലക്കുറവില്‍ വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണ് ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള പ്രീമിയം ഗാഡ്ജെറ്റുകളും ഗാര്‍ഹിക ഉപകരണങ്ങളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി 30 കോടി രൂപയുടെ ബമ്പര്‍ സമ്മാനങ്ങളും ഓഫറുകളുമാണ് ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഇഷ്ടഗാഡ്ജെറ്റുകള്‍ സമ്മാനമായി തിരഞ്ഞെടുക്കാനുള്ള അവസരം Read More…

kottayam

കേരളത്തിൽ വില്ലേജ് അടിസ്ഥാനമാക്കി പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കുന്ന രീതി മാറ്റണം:ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം : കേരളത്തിൽ വില്ലേജ് അടിസ്ഥാനമാക്കിയ പരിസ്ഥിതി മേഖലകൾ നിശ്ചയിക്കുന്നത് മാറ്റണമെന്ന് ഫ്രാൻസിസ് ജോർജ് എം. പി.ആവശ്യപ്പെട്ടു. ഫോറസ്റ്റ് വില്ലേജ്, റവന്യൂ വില്ലേജ് എന്നിങ്ങനെ രണ്ടായി തിരിച്ച് പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കുന്ന രീതി നടപ്പാക്കിയാൽ മലയോര മേഖലയെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം കോട്ടയത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ ജനസാന്ദ്രത കൂടുതലാണ്. 38,863 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ ആകെ വിസ്തൃതി. ഇതിൽ പശ്ചിമഘട്ടം മാത്രം 29691 ചതുരശ്ര കിലോമീറ്ററാണ്. വില്ലേജ് അടിസ്ഥാന Read More…

kottayam

പ്രമുഖ ഗ്രന്ഥശാലാ പ്രവർത്തകനും കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റുമായ എബ്രഹാം ഇട്ടിച്ചെറിയക്ക് ബിജെപി ആദരാഞ്ജലികൾ അർപ്പിച്ചു

കോട്ടയം: കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രമുഖനും കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റും കുട്ടികളുടെ ലൈബ്രറി ചെയർമാനുമായ ഏബ്രഹാം ഇട്ടിച്ചെറിയക്ക് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും, മുൻ മിസോറാം ഗവർണ്ണറുമായ കുമ്മനം രാജശേഖരൻ ,സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: ഷോൺ ജോർജ്,ബിജെപി കോട്ടയം വെസ്റ്റ് ജില്ല അദ്ധ്യക്ഷൻ ലിജിൻ ലാൽ എന്നിവർ അന്ത്യാഞ്ജലികൾ അർപ്പിച്ചു. 1982 മുതൽ നാലു പതിറ്റാണ്ടിലേറെക്കാലമായി ഇന്ത്യയിലെ അക്ഷരനഗരിയായ കോട്ടയത്തെ പബ്ലിക് ലൈബ്രറിയെ മുൻനിരയിൽ നയിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃപാടവമാണ് കോട്ടയം Read More…

kottayam

പരസ്യം പോലെ പരിശീലനമില്ല; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണം

കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന സിവിൽ സർവീസ് പരിശീലനകേന്ദ്രം വിദ്യാർഥിക്കു നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കോഴ്സ് ഫീസായി പരാതിക്കാരി അടച്ച 70000 രൂപയിൽ 29,167 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവിനത്തിൽ 3,000 രൂപയും നൽകാനാണ് കമ്മീഷൻ ഉത്തരവ്. കളക്ട്രേറ്റ് പള്ളിക്കുന്നേൽ സ്വദേശിനിയായ എസ്. ബാലയാണ് പരാതിക്കാരി. കോട്ടയം ഗാന്ധിനഗർ പെരുമ്പായിക്കാട് കൊച്ചുകാലുക്കൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കാമ്പസ് സ്‌കൂൾ ഓഫ് സിവിൽ Read More…

Blog kottayam

കോ​ട്ട​യ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് 23 പവ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു

കോട്ടയം: പൂത്തിളപ്പിൽ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഇന്നലെ വൈകിട്ടോടെ പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണ്ണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. ഇന്നലെ വൈകിട്ട് വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായത്. കുട്ടികളുടെ ആഭരണങ്ങളടക്കമാണ് നഷ്ടമായത്. മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന രണ്ട് Read More…

crime kottayam

ഐ​​പി​​എ​​സ് ട്രെ​​യി​​നി ച​​മ​​ഞ്ഞ് പീഡനം: യുവാവ് അ​​റ​​സ്റ്റി​​ൽ

കോ​​ട്ട​​യം: ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ പ​​രി​​ച​​യ​​പ്പെ​​ട്ട പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​യെ ഐ​​പി​​എ​​സ് ട്രെ​​യി​​നി ച​​മ​​ഞ്ഞ് പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ 22 കാ​​ര​​ൻ അ​​റ​​സ്റ്റി​​ൽ. വ​​ട​​വാ​​തൂ​​ർ വി​​ജ​​യ​​പു​​രം പാ​​ട്ടു​​ക​​ള​​ത്തി​​ൽ ആ​​ദി​​ത്യ​​ൻ പി.​​അ​​ജ​​യ​​നെ(22)​​യാ​​ണ് കോ​​ട്ട​​യം വെ​​സ്റ്റ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ അ​​നൂ​​പ് ജോ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. സോ​​ഷ്യ​​ൽ മീ​​ഡി​​യ വ​​ഴി ഐ​​പി​​എ​​സ് ട്രെ​​യി​​നി ച​​മ​​ഞ്ഞാ​​യി​​രു​​ന്നു പ്ര​​തി​​യു​​ടെ ത​​ട്ടി​​പ്പ്. ഇ​​ത്ത​​ര​​ത്തി​​ൽ ഇ​​ൻ​​സ്റ്റ​​ഗ്രാം വ​​ഴി പ​​രി​​ച​​യ​​പ്പെ​​ട്ട പെ​​ൺ​​കു​​ട്ടി​​യെ ഇ​​യാ​​ൾ പ്ര​​ണ​​യി​​ക്കു​​ന്ന​​താ​​യി ന​​ടി​​ക്കു​​ക​​യും പീ​​ഡി​​പ്പി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. ത​​ട്ടി​​പ്പ് തി​​രി​​ച്ച​​റി​​ഞ്ഞ പെ​​ൺ​​കു​​ട്ടി കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി പ​​രാ​​തി ന​​ൽ​​കി. Read More…

kottayam

ഓക്‌സിജനില്‍ 48 മണിക്കൂര്‍ രാപ്പകല്‍ സെയില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മാത്രം

കോട്ടയം: ഓണത്തോടനുബന്ധിച്ച് ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ നിന്നും ഉത്പന്നങ്ങള്‍ പകുതിയിലധികം വിലയില്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഓക്‌സിജന്‍ ഷോറൂമുകളില്‍ നടക്കുന്ന രാപ്പകല്‍ സെയിലില്‍ വന്‍വിലക്കുറവില്‍ ഉത്പന്നങ്ങള്‍ വാങ്ങാം. സെയിലിനോടനുബന്ധിച്ച് രാത്രി 12 വരെ ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഐഫോണ്‍-15, 55,555 രൂപയ്ക്ക് സ്വന്തമാക്കാം. മൊബൈല്‍ ഫോണ്‍ 8999 രൂപ മുതലും 5 ജി മൊബൈല്‍ ഫോണ്‍ 12,900 രൂപ മുതലും ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ Read More…