general

ക്രിസ്തുമസിനെ വരവേൽക്കാൻ നക്ഷത്രം ഒരുക്കി വെള്ളികുളം ഇടവക

വെള്ളികുളം: ഈശോയുടെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ട് ക്രിസ്തുമസിന് ഒരുക്കമായി വെള്ളികുളം ഇടവകയിലെ എസ്.എം. വൈ.എം.ൻ്റെ നേതൃത്വത്തിൽ പള്ളിയുടെ മുൻവശത്ത് നക്ഷത്രം ഒരുക്കി പ്രദർശിപ്പിച്ചു. ക്രിസ്തുമസിനോടനുബന്ധിച്ച് ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ വമ്പിച്ച ക്രിസ്തുമസ് ആഘോഷം ഗ്ലോറിയ – 2025 പ്രോഗ്രാം നടത്തപ്പെടുന്നതാണ്.വിവിധ പ്രായ വിഭാഗങ്ങളിലായി കത്തെഴുത്ത് മത്സരം , ക്രിസ്തുമസ് കാർഡ് ഡിസൈനിങ് മത്സരം എന്നിവ നടത്തപ്പെടുന്നു. കൂടാതെ നക്ഷത്ര മത്സരം , പാപ്പാ മത്സരം , ആട്ടിടയന്മാർ പ്രഛന്ന വേഷം മത്സരം , കരോൾ ഗാന Read More…

general

സർക്കാർ വികസനരംഗത്ത് വിസ്മയം സൃഷ്ടിച്ചു: സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ.

എലിക്കുളം: എൽ.ഡി.എഫ് സർക്കാർ വികസന രംഗത്ത് സമാനതകൾ ഇല്ലാത്ത വിസ്മയ പദ്ധതികളാണ് നടപ്പാക്കിയതെന്ന് സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു.കോട്ടയത്ത് എൽ.ഡി.എഫിൻ്റെ വൻ കുതിപ്പാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ നിന്നും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫിൻ്റെ ഡിവിഷൻ പ്രചാരണ പര്യടന പരിപാടി എലിക്കുളം തോണിപ്പാറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മല്ലികശേരി, കാരക്കുളം, മഞ്ചക്കുഴി, കുരുവികൂട്, പൈക ആശുപത്രി പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജിമ്മിച്ചൻ ഈറ്റത്തോട്ട്, ടോമി കപ്പലുമാക്കൽ, Read More…

general

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇവർക്ക് ഹാജരാകാനായി സൈബർ പൊലിസ് നോട്ടീസ് നൽകും. പരാതിക്കാരിക്കെതിരെ മോശം കമന്‍റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കും. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ ഫെയ്സ് ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. Read More…

general

കിഫ്ബി മസാലബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസയച്ചു. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്. നോട്ടീസിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകണം. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന Read More…

general

കോട്ടയത്തേക്ക് സ്ലീപ്പറിൽ എത്താം; അലച്ചിലില്ലാതെ: കർണാടക ആർടിസി അമ്പാരി ഉത്സവ് ബസ് സർവീസ് 1 മുതൽ

ബെംഗളൂരു – കോട്ടയം റൂട്ടിൽ കർണാടക ആർടിസിയുടെ അമ്പാരി ഉത്സവ് സ്ലീപ്പർ ബസ് ഡിസംബർ ഒന്നിന് സർവീസ് ആരംഭിക്കും. 1950 രൂപയാണ് ടിക്കറ്റ് നിരക്ക്. ശാന്തിനഗർ ബസ് സ്റ്റേഷനിൽ നിന്ന് വൈകിട്ട് 6.30ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6ന് കോട്ടയത്ത് എത്തും. കോട്ടയത്തു നിന്ന് വൈകിട്ട് 5.45ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5.45 ന് ബെംഗളൂരുവിലും എത്തും. ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, അങ്കമാലി, മൂവാറ്റുപുഴ, ഏറ്റുമാനൂർ വഴിയാണ് സർവീസ്. നിലവിൽ ബെംഗളൂരുവിൽനിന്നു കോട്ടയത്തേക്ക് വെള്ളിയാഴ്ചകളിലും Read More…

general

ശബരിമലയില്‍ മേല്‍ശാന്തിമാരുടെ മുറിയിലെ നെയ്യ് വില്‍പന തടഞ്ഞ് ഹൈക്കോടതി

ശബരിമല മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന തടഞ്ഞ് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ കൂപ്പണ്‍ എടുത്ത് വേണം നെയ്യഭിഷേകം നടത്താനെന്നാണ് കോടതിയുടെ കര്‍ശന നിര്‍ദേശം. സഹശാന്തിമാര്‍ പണം വാങ്ങി നെയ്യ് വില്‍പ്പന നടത്തുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.100 രൂപയ്ക്ക് സഹശാന്തിമാര്‍ നെയ്യ് വില്‍പ്പന നടത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ കമ്മീഷണറാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ശബരിമലയില്‍ നിന്ന് നല്‍കുന്ന തേന്‍ എഫ്എസ്എസ്‌ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവയാകണമെന്നും ഇത് നിര്‍ബന്ധമാണെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്ന് ഇത്തരം പ്രസാദങ്ങള്‍ Read More…

general

ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി സന്യാസ ജീവിതത്തിലേക്ക്

തകിടി: കുന്നോന്നി തകിടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയോടനുബന്ധിച്ച് സ്ഥാപിതമായിരിക്കുന്ന സഹദേക്കുന്ന് ദയറായിൽ ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു. ‘ സെബാസ്ത്യാനോസ് ദ് സ്ലീവാ’ എന്ന പേരിൽ ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരിയെ മാർ ജോസഫ് കല്ലറങ്ങാട്ട് വേർതിരിച്ചു വിശുദ്ധീകരിച്ചു. നല്ലതണ്ണി മുറിഞ്ഞപുഴ മാർത്തോമാ ശ്ലീഹാ ദയറയിലെ സന്ന്യാസധിപൻ ഡോ. സേവ്യർ കൂടപ്പുഴ അച്ചന്റെ കീഴിൽ ഒരു വർഷത്തെ കാനോനിക നോവിഷ്യേറ്റ് പൂർത്തിയാക്കിയ വൈദികനാണ് ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരിയിൽ. സന്ന്യാസ ജീവിതത്തിന്റെ പൊതുജീവിതശൈലികൾ പിന്തുടർന്നു കൊണ്ടായിരിക്കും അച്ചൻ Read More…

general

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി. ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയാണ് ഡ്രൈ ഡേ. 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയുമാണ് മദ്യവിൽപനയ്ക്ക് വിലക്ക്. അതിർത്തി സംസ്ഥാങ്ങളായ തമിഴ്നാട്, കർണാടകം, പുതുച്ചേരി എന്നിവിടങ്ങളിളെ ചീഫ് സെക്രട്ടറിമാരോട്, തിരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി ഇതേ രീതിയിൽ അതിർത്തിയിൽ നിന്നും 3 കിലോമീറ്റർ ചുറ്റളവിൽ മദ്യ നിരോധനം Read More…

general

എസ് .എം . വൈ. എം. വെള്ളികുളം യൂണിറ്റിന്റെ പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി

വെള്ളികുളം: എസ്. എം. വൈ. എം. വെള്ളികുളം യൂണിറ്റിന്റെ 2025- 2026 പ്രവർത്തന വർഷം ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വെള്ളികുളം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് അലൻ ജേക്കബ് കണിയാംകണ്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം എസ്. എം വൈ എം.ൻ്റെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു. റിയാ തെരേസ് മാന്നാത്ത് മുഖ്യപ്രഭാഷണം നടത്തി. സ്റ്റെഫിൻ ജേക്കബ് നെല്ലിയേക്കുന്നേൽ യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. താഴെപ്പറയുന്നവരെ പുതിയ പ്രവർത്തന വർഷത്തെ Read More…

general

എൽ.ഡി.എഫ് കരൂർ പഞ്ചായത്ത് കൺവൻഷൻ ഇന്ന്

എൽ.ഡി.എഫ് കരൂർ പഞ്ചായത്ത് കൺവൻഷൻ ഇന്ന് (ചൊവ്വ) 5 മണിക്ക് വലവൂർ ബാങ്ക് കൺവൻഷൻ സെൻ്ററിൽ ജോസ് കെ.മാണി. എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫും വള്ളിച്ചിറ ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിമ്മി ടിങ്കിൾ രാജും ഉൾപ്പെടെ വാർഡ് ,ബ്ലോക്ക് വാർഡ് സ്ഥാനാർത്ഥികളും കക്ഷി നേതാക്കളും പങ്കെടുക്കും.