Main News

പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; കേസ് എടുക്കണമെന്ന് ഹൈക്കോടതി

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി.

മാസപ്പടി കേസിൽ പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. ഇഡി കണ്ടെത്തിയ തെളിവുകളിൽ നേരിട്ട് കേസെടുത്താൽ വൻ ഡീൽ ആരോപണം കോൺ​ഗ്രസിനെതിരെ വരും എന്ന വിലയിരുത്തൽ നിലവിലുണ്ട്. കൂടാതെ, കർത്തയുടെ ഡയറിക്കുള്ളിൽ കോൺ​ഗ്രസ് നേതാക്കളുടെ പേരുകളും ഉണ്ട്. അതുകൊണ്ടുതന്നെ ഡയറിക്കുറിപ്പ് വെച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്.

എന്നാൽ, കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ കത്തിൽ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങൾ തെളിവ് കൈമാറിയതെന്നും അതിന് മേൽ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നുമായിരുന്നു ഇഡി നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *