general

ഇ​ത്ത​വ​ണ വെ​ടി​ക്കെ​ട്ടി​നി​ല്ല, സർക്കാർ പറയുന്നത് അനുസരിക്കും: തിരുവമ്പാടി ദേവസ്വം

തിരുവമ്പാടി ദേവസ്വം ഇത്തവണ വെടിക്കെട്ടിന് ഇല്ലെന്നും സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ അറിയിച്ചു. ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും ഗിരീഷ് കുമാർ പറഞ്ഞു. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുണ്ടത്തിക്കോട് സതീശനാണ് ദേവസ്വം കരാർ നൽകിയിരിക്കുന്നത്. നിരോധിത വെടിമരുന്ന് ഒന്നും Read More…

general

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം: അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരുക്ക്

തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. തൃശൂര്‍ മുണ്ടത്തിക്കോടാണ് സ്‌ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി ഭാഗത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന സാമഗ്രികള്‍ വെച്ചിരുന്നയിടത്താണ് സ്‌ഫോടനമുണ്ടായത്. മൂന്നുപേർ മരിച്ചു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. വെടിക്കെട്ടുപ്പുരയിൽ ഇപ്പോളും പൊട്ടിത്തെറി തുടരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പ്രദേശത്താകെ കനത്ത പുകയും തീയും ഉള്ളതിനാലും വെടിക്കെട്ട് സ്ഫോടക വസ്തുക്കൾ ഇനിയും ഉണ്ടോ എന്നു വ്യക്തമല്ലാത്തതിനാലും രക്ഷാപ്രവർത്തനങ്ങൾ വളരെ ജാഗ്രതയോടെയാണ് നടക്കുന്നത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും സ്ഫോടനം ഉണ്ടായതോടെ കൂടുതൽ Read More…

general

സ്വയംതൊഴിൽ സംരംഭകത്വ ശില്പശാല സെമിനാർ സംഘടിപ്പിച്ചു

വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്വയംതൊഴിൽ സംരംഭകത്വ ശില്പശാല സെമിനാർ സംഘടിപ്പിച്ചു. വികാരി ഫാ സ്‌കറിയ വേകത്താനം സെമിനാർ ഉദ്ഘാടനം ചെയ്തു. അജയ് ജോസ് മുണ്ടക്കൽ സെമിനാർ നയിച്ചു.

general

സി.എം.സി. ജയമാതാ പാലാ പ്രൊവിൻസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മാതാതാവിൻ്റെ തിരുസ്വരൂപ പ്രയാണത്തിന് വെള്ളികുളം ഇടവകയിൽ സ്വീകരണം നൽകി

വെള്ളികുളം: സി.എം.സി. ജയമാതാ പ്രൊവിൻസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ രൂപതയുടെ 36 സി.എം.സി. മഠങ്ങളിൽ മാതാവിൻ്റെ തിരുസ്വരൂപ പ്രയാണത്തിന് ആരംഭം കുറിച്ചു .ഏപ്രിൽ എട്ടാം തീയതി പാലാ പ്രൊവിൻഷ്യൽ ഹൗസിൽ നിന്ന് തുടക്കം കുറിച്ച പ്രയാണത്തിന് വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകി. പാലാ സി.എം.സി.ജയമാതാ പ്രൊവിൻസിന്റെ അസിസ്റ്റൻറ് പ്രൊവിൻഷ്യൽ സിസ്റ്റർ കൃപാ മരിയയിൽ നിന്ന് മാതാവിൻ്റെ തിരുസ്വരൂപം വികാരി ഫാ.സ്കറിയ വേകത്താനം ഏറ്റുവാങ്ങി.ആഘോഷമായ റാലിയോടെ മാതാവിൻ്റെ തിരുസ്വരൂപം മഠം ചാപ്പലിൽ പ്രതിഷ്ഠിച്ചു. പത്തുദിവസം വിവിധ Read More…

general

മുത്തോലി പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം; അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരമെന്ന് ബി.ജെ.പി

​മുത്തോലി: ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഭരണസമിതി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി. പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ അധികാരികൾ അടിയന്തരമായി തയ്യാറാകണം. ജനങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോഴും പഞ്ചായത്ത് ഭരണസമിതി തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ​പഞ്ചായത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കി എല്ലാ ജനങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികൾ ഭരണസമിതി എത്രയും വേഗം സ്വീകരിക്കണം. ഈ വിഷയത്തിൽ അധികാരികൾ ഇനിയും മൗനം തുടരുകയാണെങ്കിൽ ബി.ജെ.പി മുത്തോലി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനങ്ങളെ അണിനിരത്തിക്കൊണ്ട് അതിശക്തമായ സമരപരിപാടികളിലേക്ക് Read More…

Blog general

വൈദ്യുതി പ്രതിസന്ധി രൂക്ഷം; പവർകട്ടും ലോഡ്ഷെഡിങ്ങും ഒഴിവാക്കാന്‍ തീവ്രശ്രമം

വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും, വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും പവർകട്ടോ ലോഡ്ഷെഡിങ്ങോ ഒഴിവാക്കി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ‍കുട്ടി. ചൂടു കൂടുന്നതിനാൽ വൈദ്യുതി ഉപയോഗത്തിൽ 50 മെഗാവാട്ടോളം വർധന ദിവസേന രേഖപ്പെടുത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി ഏർപ്പെട്ടിരുന്ന കരാറിൽ 200 മെഗാവാട്ടിന്റെ കുറവ് 16ാം തീയതി മുതൽ ഉണ്ടായി. മറ്റൊരു 200 മെഗാവാട്ടിന്റെ കുറവ് 20നും 26നും ഉണ്ടാകാനിടയുണ്ട്. മേയ് മാസംവരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പവർ എക്സ്ചേഞ്ചിൽനിന്നും കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് Read More…

general

കെ.സി. വേണുഗോപാൽ മിടുക്കൻ, പിന്നണിയിൽ പ്രവർത്തിച്ചു; സതീശൻ ടിവിയിൽ മാത്രം: വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് താൻ പറയില്ല. എന്നാൽ ആരാണ് യോഗ്യൻ എന്നും പറയില്ല. വി ഡി സതീശൻ കൂടുതൽ പ്രവർത്തിച്ചത് ടെലിവിഷനിലാണ്. രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല. കോൺഗ്രസിന്റെ അത്യുന്നത പദവികളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല. ജയിച്ചു Read More…

general

പ്ര​ധാ​ന​മ​ന്ത്രി പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു; അ​നി​ൽ അ​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നി​ൽ അ​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. വ​നി​താ സം​വ​ര​ണ ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്‌​ച രാ​ത്രി പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു. ഇ​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ പ്രചാ​ര​ണം ന​ട​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​സം​ഗം രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്തു. ഇ​ത് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് Read More…

general

നാരീശക്തിക്ക് പ്രതിപക്ഷം തടയിട്ടു: പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി; വിമർശിച്ച് പ്രധാനമന്ത്രി

നാരീശക്തിയുടെ സ്വപ്നങ്ങൾ തകർത്തത്തിൽ അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ., എസ്.പി പാര്‍ട്ടികളുടെ സ്വാര്‍ഥത വനിത ബില്ലിനെ പരാജയപ്പെടുത്തി. ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ കുടുംബാധിപത്യ പാര്‍ട്ടികള്‍ ആഘോഷിച്ചുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു. രാജ്യമാണ് ഏറ്റവും വലുത്. എന്നാൽ ചിലർക്ക് അങ്ങനെയല്ല. സ്ത്രീ ശാക്തീകരണത്തെ എങ്ങനെ തടഞ്ഞു എന്ന് രാജ്യം കണ്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ല് പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷം കയ്യടിക്കുകയായിരുന്നു. സ്ത്രീകളിൽ നിന്ന് അധികാരം കവർന്നെടുത്ത് ഇവർ ആഘോഷിക്കുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിൽ മുറിവേൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി Read More…

general

കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം: പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവ്

കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. എന്നാൽ പെൺകുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള അവരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് ഇപ്പോൾ നൽകിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കുംഭമേള വൈറല്‍ താരത്തിന്‍റെ Read More…