സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 13,065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. വെള്ളി വില 5 രൂപ വര്‍ധിച്ച് ഗ്രാമിന് 275 രൂപയിലെത്തി. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് Read More…
general
മികച്ച പങ്കാളിത്തത്തോടെ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് പ്രാരംഭഘട്ടം പൂർത്തിയായി
സംസ്ഥാനവ്യാപകമായി സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി സർക്കാർ നടത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് പ്രാരംഭഘട്ട മത്സരം മികച്ച പങ്കാളിത്തത്തോടെ പൂർത്തിയായി. നമ്മുടെ നാടിനെക്കുറിച്ചുള്ള വിവരങ്ങളും വികസനനേട്ടങ്ങളും മനസിലാക്കുന്നതിനുള്ള വേദി കൂടിയായി ക്വിസ് മത്സരം നടന്ന വിദ്യാലയങ്ങൾ മാറി. രാവിലെ 11 ന് ആരംഭിച്ച ക്വിസ് മത്സരത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകൾ ഉൾപ്പടെ അയ്യായിരത്തോളം വിദ്യാലയങ്ങളിലും വിവിധ സർവ്വകലാശാലകൾ, കോളേജുകൾ ഉൾപ്പെടെ എഴുന്നൂറ്റൻപതോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്നായി അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എന്റെ കേരളം പ്രത്യേക Read More…
നാടിന് ആവേശവും പുതുമയും സമ്മാനിച്ച കാർണിവൽ വെള്ളികുളത്തിന് വേറിട്ട അനുഭവമായി
വെള്ളികുളം: കാർണിവൽ ആഘോഷം വെള്ളികുളം നാടിന് ആവേശവും പുതുമ നിറഞ്ഞ അനുഭവവുമായി മാറി.പാലാ രൂപതയിൽ ആദ്യമായിട്ടാണ് ഒരു ഇടവക കാർണിവൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വെള്ളികുളത്തെ നാനാ ജാതി മതസ്ഥരെ ഒരുമിച്ചു കൂട്ടിയും വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കിയുമാണ് കാർണിവൽ നടത്തപ്പെട്ടത്. ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് കാർണിവൽ പുതുമ നിറഞ്ഞ പരിപാടികളും ജനപങ്കാളിത്തവും കൊണ്ട് ഏറെ ശ്രദ്ധേയമായി. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.സെബാസ്റ്റ്യൻ എം.എൽ.എ. കാർണിവൽ പ്രോഗ്രാം ഉദ്ഘാടനം Read More…
കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് പേർ മരിച്ചു
മോനിപ്പള്ളിയിൽ കോട്ടയത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. എംസി റോഡിൽ മോനിപ്പള്ളിയിൽ ആണ് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന നീണ്ടൂർ പ്രാവട്ടം സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ 11 വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. അപകടത്തിന് തൊട്ടു പിന്നാലെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സിൽ ഉണ്ടായിരുന്ന മൂന്നുപേർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാർ Read More…
മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ്
മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ് പുതുതായി പുറത്തിറക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10000 രൂപ പ്രതിഫലം നൽകുന്നതായി കാണിച്ച് എംഡി മലബാർ ഡിസ്റ്റലറീസ് പത്രക്കുറിപ്പ് പുറത്തിറക്കിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കേരള അബ്കാരിയായി 55H ഇന്ത്യൻ ഭരണഘടന അനുച്ഛേദം 47 ന്‍റെയും നഗ്നമായ ലംഘനമാണ് ഇതിലൂടെ നടന്നത് എന്നും മദ്യത്തിന്‍റെയും ഇതര ലഹരികളുടെയും പ്രോത്സാഹനം തടയേണ്ട സർക്കാർ അതിന് കൂട്ടു നിൽക്കുകയാണ് Read More…
സൈറ്റ് ആൻഡ് സൗണ്ട് ഷോ വെള്ളിയാഴ്ച ചക്കാമ്പുഴയിൽ
ചക്കാമ്പുഴ: വിദേശരാജ്യങ്ങളിൽ പ്രചാരം നേടിയ സൈറ്റ് ആൻഡ് സൗണ്ട് ഷോ വെള്ളിയാഴ്ച ചക്കാമ്പുഴയിൽ അരങ്ങേറും. നൂറോളം കലാകാരന്മാർ അണിനിരക്കുന്ന ആത്മക്കുറി സൈറ്റ് ആൻഡ് സൗണ്ട് ഷോ റവ.ഫാ. ഷാജി തുമ്പേച്ചിറയാണ് സംവിധാനം ചെയ്യുന്നത്. ചക്കാമ്പുഴ പള്ളിയിൽ പരിശുദ്ധ ലോരേത്തുമാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചാണ് പരിപാടി അരങ്ങേറുന്നത്. ഒരേ സദസിന് മുൻപിൽ മൂന്നു വേദികളെ സമന്വയിപ്പിച്ചാണ് കലാരൂപം അരങ്ങേറുന്നത്. നാടിന്റെ ചരിത്രവും ഇതിഹാസവും ഉൾപ്പെടുത്തി തയാറാക്കിയിരിക്കുന്ന സൈറ്റ് ആൻഡ് സൗണ്ട് ഷോ പ്രദേശത്ത് ആദ്യമായിയാണ് നടത്തുന്നത്. ഫാ. ഷാജി തുമ്പേച്ചിറയുടെ Read More…
അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 10ന് പെരിങ്ങുളത്ത്
പെരിങ്ങുളം സ്പാര്‍ട്ടന്‍സ് ആര്‍ട്സ് & സ്‌പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന ജെസ്റ്റിന്‍ ജോസ് കുളത്തിനാല്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 10 ശനിയാഴ്ച പെരിങ്ങുളം സ്പാര്‍ട്ടന്‍സ് അരീനയില്‍ (സെന്റ് അഗസ്റ്റിന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട് പെരിങ്ങുളം) വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൂഞ്ഞാറിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായി ഫ്‌ളഡ് ലൈറ്റിന് കീഴിലാണ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. മധ്യകേരളത്തിലെ ഏറ്റവും പ്രഗല്‍ഭരായ 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ കായിക മാമാങ്കത്തിന് ജനുവരി 10 ശനിയാഴ്ച Read More…
മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അസുഖബാധിതനായി ഏറെനാള്‍ വിശ്രമത്തില്‍ ആയിരുന്നു. വൈകിട്ട് 3.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ തുടര്‍ച്ചയായി എംഎല്‍എയും രണ്ടു തവണ മന്ത്രിയമായിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗവും ഐ.യു.എം.എല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ Read More…
രുചിക്കൊപ്പം ആരോഗ്യവും: ഏറ്റുമാനൂരിലെ മില്ലറ്റ് കഫേ വിജയത്തിലേക്ക്
ഏറ്റുമാനൂർ : ചെറുകിട സംരംഭകർക്കുള്ള സർക്കാർ പിന്തുണയുടെ സാക്ഷ്യമായി ആരോഗ്യകരമായ വിജയവഴിയിൽ ഏറ്റുമാനൂരിലെ അർച്ചനാസ് മില്ലറ്റ് കഫേ. ചെറു ധാന്യങ്ങൾ കൊണ്ടുള്ള പലഹാരങ്ങളും പാനീയങ്ങളുമായി പുതിയൊരു ആരോഗ്യശീലത്തിനും വഴിയൊരുക്കുകയാണ് ഏറ്റുമാനൂർ കിസ്മത് പടിയിലുള്ള കഫേ. കാർഷിക-കർഷക ക്ഷേമ വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ 2025 ജൂലൈയിൽ ആണ് അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ മില്ലറ്റ് കഫേ ആരംഭിച്ചത്. കൃഷിവകുപ്പിന്റെ 2023ലെ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപയാണ് സഹായമായി നൽകിയത്. വകുപ്പിന്റെ പിന്തുണയോടെ ജില്ലയിൽ ആരംഭിച്ച ആദ്യ മില്ലറ്റ് കഫേ ആറുമാസം Read More…
അൽഫോൻസാ ഷ്‌റൈനിൽ പ്രത്യാശയുടെ ജൂബിലി സമാപിച്ചു
ക്രിസ്തുവിൻ്റെ തിരുപ്പിറവിയുടെ മഹാ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്നലെ ജനുവരി 5 ാം തിയതി തിങ്കളാഴ്ച വൈകുന്നേരം ഭരണങ്ങാനം അൽഫോൻസാ ഷ്‌റൈനിൽ നടന്നു. സമാപന തിരുക്കർമ്മങ്ങളിൽ മുഖ്യാതിഥിയായി കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട് പങ്കെടുത്തു. ജൂബിലിയുടെ ഭാഗമായ പ്രത്യാശയുടെ കവാടം അടയ്ക്കൽ കർമ്മങ്ങൾക്ക് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകി. വൈകുന്നേരം 5 മണിയുടെ വി.കുർബാനയക്ക് കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട് മാർ ജോസഫ് കല്ലറങ്ങാട്ട്, വികാരി ജനറാൾ മോൺ ജോസഫ് കണിയോടിക്കൽ ഭരണങ്ങാനം Read More…











