general

മാവടി പള്ളിയിൽ സുവർണ്ണ ജൂബിലി തിരുന്നാളിന് കൊടിയേറി

വേലത്തുശ്ശേരി: മാവടി സെന്റ്.സെബാസ്റ്റ്യൻസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസ്സിന്റയും തിരുന്നാളിന് തുടക്കമായി. തീക്കോയി സെന്റ്.മേരീസ് ഫൊറോന പള്ളി വികാരി റവ.ഫാ.ജോർജ് വെട്ടുകല്ലേൽ സുവർണ്ണ ജൂബിലി തിരുന്നാളിന് കൊടിയേറ്റി. ഇടവക വികാരി ഫാ.ജോർജ് അമ്പഴത്തിനാൽ സന്നിഹിതനായിരുന്നു.

general

ക്രിമിനോളജിയിൽ പിഎച്ച്ഡി നേടി അനുജ എബ്രഹാം

ഇടമറ്റം: ക്രിമിനോളജിയിൽ പിഎച്ച്ഡി (മദ്രാസ് യൂണിവേഴ്സിറ്റി, ചെന്നൈ) നേടിയ അനുജ എബ്രഹാം. നരിതൂക്കിൽ എബ്രഹാം (ജോണി)- ലില്ലി ദമ്പതികളുടെ മകളാണ്. ഭർത്താവ്: ഇടയോടിയിൽ ഡാർവി ജോഷി.

general

‘മുന്നണിമാറ്റം അജണ്ടയിലെ ഇല്ല, അത് ഒരിക്കലും തുറക്കാത്ത പുസ്‌തകം’; എൽഡിഎഫിൽ തുടരുമെന്ന് ആവർത്തിച്ച് ജോസ് കെ മാണി

കേരള കോൺഗ്രസ് എം എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ അത്തരം വാർത്തകളെ പൂർണ്ണമായും തള്ളി ജോസ് കെ മാണി. കേരള കോൺഗ്രസ് സംസ്ഥാന തലത്തിൽ നടത്തുന്ന മീറ്റിംഗ് ആണ് ഇന്ന് നടക്കുന്നത്. ഇന്നത്തെ സ്റ്റിയറിങ് കമ്മിറ്റിയിൽ നേതാക്കൾ ഒരുമിച്ചാണ് പങ്കെടുക്കുക. ജില്ലാ തലത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വിലയിരുത്തൽ ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. മൂന്ന് പ്രദേശങ്ങളിൽ ജാഥകൾ ഉണ്ട്. മുന്നണിമാറ്റം അജണ്ടയിലെ ഇല്ല. അത് ഒരിക്കലും തുറക്കാത്ത പുസ്‌തകം. തുറക്കുന്നവർ അത് വായിച്ചിട്ട് Read More…

general

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ ബാബുവിന് കോടതി സമന്‍സ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംഎല്‍എ കെ ബാബുവിന് സമന്‍സ്. ഇന്ന് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഹാജരാകണം. കേസില്‍ നേരത്തെ ഇഡി കുറ്റപത്രം നല്‍കിയിരുന്നു. കെ ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ ഭാഗമായാണ് കെ ബാബു എംഎല്‍എയ്ക്ക് സമന്‍സ് ലഭിച്ചത്. സമന്‍സില്‍ കെ ബാബു എംഎല്‍എ ഇന്ന് ഹാജരാകില്ല എന്നാണ് വിവരം. അഭിഭാഷകന്‍ മുഖേന കോടതിയെ സമീപിച്ചേക്കും. 2020ലാണ് കേസുമായി ബന്ധപ്പെട്ട് കെ ബാബുവിനെ ചോദ്യം ചെയ്തത്. Read More…

general

വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

മുരിക്കുംവയൽ: മുരിക്കുംവയൽ ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 81 മത് വാർഷികാഘോഷം 2026 ജനുവരി 16 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. ഉദ്ഘാടനം എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. പി.ടി.എ പ്രസിഡൻ്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി ജിരാജ് മുഖ്യ പ്രഭാഷണം നടത്തും. ദീർഘനാളായി അധ്യാപകനായും പ്രിൻസിപ്പാളിൻ്റെ അധിക ചുമതല വഹിച്ച രാജേഷ് എം പി യുടെ വിരമിക്കൽ ചടങ്ങും കല കായിക പ്രതിഭകളെ ആദരിക്കൽ ചടങ്ങും ഇതോടൊപ്പം Read More…

general

സുവർണ്ണജൂബിലി നിറവിൽ മാവടി പള്ളി, ജൂബിലി തിരുന്നാൾ ജനുവരി 16,17, 18 തീയതികളിൽ

വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിലെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചുള്ള ജൂബിലി പെരുന്നാൾ ജനുവരി 16,17,18 തീയതികളിൽ ആഘോഷിക്കും. ഇതോടൊപ്പം യോബേല 2026 എന്ന പേരിൽ ജനുവരി 17 ന് ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടക്കും. ജനുവരി 17 ശനിയാഴ്ച വൈകുന്നേരം 5.00 പി എം.ന് വേലത്തുശ്ശേരി സെന്റ്. തോമസ് എൽ. പി. സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന യോബേല -2026 സമാപന സമ്മേളനം മാർ. ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.മാവടി പള്ളി വികാരി ഫാ. Read More…

general

സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീമിന് തുടക്കം; ആദ്യഘട്ടമായി 12 സംഘങ്ങൾക്ക് ധനസഹായം

കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം പദ്ധതി പ്രകാരം സഹായത്തിന് 12 സംഘങ്ങളെ തിരഞ്ഞെടുത്തുതായി സഹകരണമന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഇന്ത്യയിൽ ഇതാദ്യമായാണ് സഹകരണബാങ്കുകൾക്കായി ഇത്തരത്തിൽ ഒരു പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കുന്നത്. കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം, 2025 പദ്ധതി പ്രകാരം ധനസഹായത്തിനായി വിവിധ ജില്ലകളിൽ നിന്നായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി പരിശോധിച്ച് ശുപാർശ ചെയ്ത് സഹകരണസംഘം രജിസ്ട്രാർ ആഫീസിൽ ലഭിച്ച 93 അപേക്ഷകളിൽ സംസ്ഥാന Read More…

general

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം ;ഫീസ് അടച്ച് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ പെരുവഴിയില്‍, നിയമനങ്ങള്‍ സുതാര്യമാക്കണം: വിഷ്ണു വഞ്ചിമല

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ജോലിക്ക് വേണ്ടി ഉറക്കമിഴച്ചിരുന്ന് പഠിച്ച് ഫീസ് അടച്ച് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ പെരുവഴിയായി, 500 രൂപയ്ക്ക് മുകളില്‍ ഒരു ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ആണ് യോഗ്യതാ പരീക്ഷയെഴുതിയത്. ഫീസ് എന്ന നിലയില്‍ കോടികളാണ് ദേവസ്വം ബോര്‍ഡ് പിരിച്ചെടുത്തത്, പരീക്ഷയെഴുതി ലിസ്റ്റും ആയ ശേഷം പരീക്ഷ നടത്തിയ നടപടിയുള്‍പ്പടെ പിന്‍വലിച്ചതോടുകൂടി ദേവസ്വം ബോര്‍ഡിലെ ഇടത് വലത് കക്ഷികളുടെ സുതാര്യമല്ലാത്ത നടപടികളും, പിന്‍വാതില്‍ നിയമനവും മൂലമാണ്, ഈ കാര്യത്തില്‍ ബലിയാടായത് ജീവനോപാധി തേടി, Read More…

general

പിഎസ്‌സി നിയമനങ്ങള്‍ക്ക് നിലവിലുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കണം: പിഎസ്‌സി ഏജ് ഓവര്‍ കൂട്ടായ്‌മ

കേരള പിഎസ്‌സി നിയമനങ്ങള്‍ക്ക് നിലവിലുള്ള ഉയര്‍ന്ന പ്രായപരിധി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് പിഎസ്‌സി ഏജ് ഓവര്‍ ഗ്രൂപ്പ് കൂട്ടായ്‌മ. കേരളത്തിലെ 14 ജില്ലകളിലെയും ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ട കൂട്ടായ്‌മയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തങ്ങള്‍ സമരത്തിനില്ലെന്നും നയപരമായ കാര്യമായതിനാല്‍ പ്രായപരിധി വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും അവര്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി Read More…

general

ജയിലുകളിലെ സുഖസൗകര്യങ്ങളും വേതന വര്‍ദ്ധനവും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കും

ജയിലുകളിലെ കുറ്റവാളികളുടെ തൊഴിലിന് ദിവസവേതനം പത്തിരട്ടി വര്‍ദ്ധിപ്പിച്ച് 520 രൂപയോളം ആക്കിയതും സുഖസൗകര്യങ്ങളും, കുറ്റകൃത്യങ്ങള്‍ നിസ്സാരവത്ക്കരിക്കപ്പെടുമെന്നും വര്‍ദ്ധിക്കുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലില്‍ ആകുന്നവര്‍ 95 ശതമാനവും മദ്യത്തിനും മറ്റ് മാരക ലഹരികള്‍ക്കുമടിപ്പെട്ടവരാണ്. ജയിലിലെ സമൃദ്ധമായ ഭക്ഷണവും ആവശ്യക്കാര്‍ക്ക് കഞ്ചാവും, മയക്കുമരുന്നും, ഫോണും, പോലീസ് സംരക്ഷണവും, ഇറങ്ങുമ്പോള്‍ കൈനിറയെ പണവും ലഭിക്കുന്നത് കുറ്റകൃത്യങ്ങളോട് അറപ്പില്ലാതായി മാറും, നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടും. രാഷ്ട്രീയ കുറ്റവാളികള്‍ വര്‍ദ്ധിക്കുന്നതുകൊണ്ടാവാം തെരഞ്ഞെടുപ്പിന് മുന്‍പേ സര്‍ക്കാര്‍ Read More…