general

സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ അ​ണ​ലി; അധ്യാ​പ​ക​ൻ അ​ദ്ഭു​ത​ക​ര​മാ​യി രക്ഷപെട്ടു

കൂ​ട്ടി​ക്ക​ൽ: സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ അ​ണ​ലി. കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ ദേ​വ​സ്യാ​ച്ച​ൻ പു​ളി​ക്ക​ലി​ന്‍റെ സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ലാ​ണ് അ​ണ​ലിപ്പാമ്പ് ക​യ​റി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ധ്യാ​പ​കൻ ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടി​ക്ക​ൽ തേ​ൻ​പു​ഴ​യി​ലെ വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. പ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടു​കൂ​ടി​യാ​ണ് തേ​ൻ​പു​ഴ ഭാ​ഗ​ത്തെ വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ ദേ​വ​സ്യാ​ച്ച​ൻ എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് രാ​ത്രി ഏ​ഴോ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ തു​ട​ങ്ങു​മ്പോ​ഴാ​ണ് സ്കൂ​ട്ട​റി​ന്‍റെ മു​ന്പി​ലെ മാ​റ്റി​ന​ടി​യി​ൽ അ​ണ​ലി പാ​മ്പി​നെ കാ​ണു​ന്ന​ത്. പി​ന്നീ​ട് നോ​ക്കി​യ​പ്പോ​ൾ പാ​മ്പി​നെ കാ​ണാ​തെ​യാ​യി. Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ സമർപ്പിത സംഗമം നടത്തി

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ സമർപ്പിത സംഗമം വെള്ളികുളം സെൻ്റ് തോമസ് ഹാളിൽവച്ച് നടത്തി. ഫാ.റോണി മണിയാക്കുപാറയിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് സംഗമം ആരംഭിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വെള്ളികുളം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മദർ സിസ്റ്റർ ജീസാ മരിയ അടയ്ക്കാപാറ സി.എം.സി. അനുഗ്രഹ പ്രഭാഷണം നടത്തി.സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതി യിൽസി.എം.സി. റിപ്പോർട്ട് അവതരിപ്പിച്ചു.വെള്ളികുളം ഇടവകാംഗവും എം. സി. ബി . എസ്. സഭാംഗവുമായ ഫാ.സുരേഷിൻ്റെ ആകസ്മിക Read More…

general

വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്

പാചകവാതക – വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ പണിമുടക്കും. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസ്സിയേഷന്റെ നേതൃത്വത്തിൽ 24 മണിക്കൂറാണ് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. കൂടാതെ വിവിധ ഇടങ്ങളിൽ ഓയിൽ കമ്പനികളിലേക്ക് പ്രതിഷേധ മാർച്ചും നടത്തും. 993 രൂപയാണ് വാണിജ്യ സിലിണ്ടറിന് കഴിഞ്ഞദിവസം കൂടിയത്. 3100 ഓളം രൂപയാണ് നിലവിൽ 19 കിലോ സിലിണ്ടറിന്റെ വില. വില കുറക്കാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഹോട്ടലുകളും കാറ്ററിംഗ് സർവീസുകളും. നേരത്തെ സിലിണ്ടറിന് നൂറും Read More…

general

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു

നടന്‍ സന്തോഷ് കെ നായര്‍ അപകടത്തില്‍ മരിച്ചു. പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു. പത്തനംതിട്ട ഏനാത്ത് കാറും വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. വാന്‍ ഡ്രൈവര്‍ക്കും പരുക്കുണ്ട്. 1982ല്‍ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രമാണ് സന്തോഷിന്റെ ആദ്യ ചിത്രം. പിന്നീടങ്ങോട്ട് നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിയേറ്ററില്‍ വിജയമായ വിജയമായ മോഹിനിയാട്ടം ആയിരുന്നു അവസാന സിനിമ. വില്ലന്‍, നായകന്‍, സഹനടന്‍, ഹാസ്യനടന്‍ Read More…

general

സ്ത്രീശാക്തീകരണം വായ്മൊഴിയായി മാത്രം കാണുന്ന ഇൻഡ്യാ മുന്നണി യഥാർത്ഥ സ്ത്രീ ശക്തി തിരിച്ചറിയുന്നില്ല: മിനർവ മോഹൻ

പൊൻകുന്നം : പാർലമെൻ്റിൽ കേന്ദ്രഗവൺമെൻ്റിനെ എതിർത്ത് ഇൻഡി മുന്നണി ഭാരതത്തിലെ സ്ത്രീകളെ ഒന്നടങ്കം വഞ്ചിച്ചിരിക്കുകയാണ്. നാരിശക്തി വന്ദൻ അധിനിയം നിയമസഭയിലും ഭാരതത്തിലെ 50% വരുന്ന സ്ത്രീ സമൂഹത്തിന് പ്രാധിനിത്യം നൽകുക എന്ന ഉദ്ദേശത്തിൽ 2023ൽ നരേന്ദ്രമോദി സർക്കാർ നിയമം പാസാക്കുകയുണ്ടായി. എന്നാൽ അതിനുള്ള തടസ്സങ്ങൾ നീക്കിയെടുക്കുന്നതിനും ജനസംഖ്യ അനുപാതമനുസരിച്ചുള്ള സീറ്റ് വർദ്ധനയിൽ ഉണ്ടാകാൻ സാധ്യതയുള്ള, പക്ഷപാതം ഇല്ലായ്‌മ ചെയ്യുവാനും കൊണ്ടുവന്ന 131 ആം ഭേദഗതി തള്ളി പോയിരിക്കുകയാണ്. ഇത് സ്ത്രീ സമൂഹത്തിന് നേരെയുള്ള അനീതി മാത്രമല്ല ഭാരതത്തിന് Read More…

general

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണം: ഡി.എം.ഒ

കോട്ടയം : ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ജില്ലയിലെ ചില പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഇടവിട്ട് വേനൽ മഴ ഉള്ളതിനാൽ വീടിന്റെ പരിസരങ്ങളിലും റബ്ബർ തോട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. കൊതുക് ഉണ്ടാവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ 2023 ലെ കേരളാപൊതുജനാരോഗ്യ നിയമം അനുസരിച്ചു കേസ് എടുക്കുന്നതായിരിക്കും. 10000 രൂപ വരെ പിഴ ലഭിക്കാവുന്നതാണ്. എലിപ്പനി വരാൻ Read More…

general

വെള്ളികുളം ഇടവകയിലെ സമർപ്പിതസംഗമം നാളെ

വെള്ളികുളം: വെള്ളികുളം ഇടവകയിലെ വൈദിക സന്ന്യസ്തരുടെ സംഗമം മെയ് 3 ഞായറാഴ്ച വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. 9.30 am -വിശുദ്ധ കുർബാന. ഫാ. റോണി മണിയാക്കുപാറയിൽ, സി എം എഫ്.തുടർന്ന് പൊതുസമ്മേളനം. വികാരി ഫാ.സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിക്കും. സിസ്റ്റർ വിമല പുന്നശ്ശേരിൽ സമർപ്പിത സംഗമം ഉദ്ഘാടനം ചെയ്യും.സിസ്റ്റർ മെൽബിൻ തേനംമാക്കൽ ചർച്ചകൾക്ക് നേതൃത്വം നൽകും. സമ്മാനദാനം, സ്നേഹവിരുന്ന്. എല്ലാവർഷവും ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ പ്രേഷിതവേല ചെയ്യുന്ന ഇടവക്കാരായ വൈദിക- സന്ന്യസ്ഥർ Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ വയോജനങ്ങളുടെ സംഗമം ശ്രദ്ധേയമായി

വെള്ളികുളം: തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെകുടുംബ കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന സംഗമം ശ്രദ്ധേയമായി. വാർദ്ധക്യത്തിലൂടെ കടന്നു പോകുന്ന മുതിർന്നവരുടെ ഒത്തുചേരൽ എല്ലാവർക്കും ആവേശവും പുത്തൻ ഉണർവും നൽകി.വിശുദ്ധ കുർബാനയോടെയാണ്സംഗമം ആരംഭിച്ചത്.മുതിർന്നവർക്ക് വേണ്ടി ആരാധനയും കുമ്പസാരവും നടത്തപ്പെട്ടു. വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ ബേബി വടക്കേൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു വികാരി ഫാ .സ്‌കറിയ വേകത്താനം വയോജനസംഗമം ഉദ്ഘാടനം ചെയ്തു.”വാർദ്ധക്യകാലം അനുഗൃഹീതമാക്കാൻ” എന്ന Read More…

general

സമര്‍ത്ഥനായ പൊതുപ്രവര്‍ത്തകനായിരുന്നു ഡിജോ കാപ്പന്‍ : പ്രസാദ് കുരുവിള

സമര്‍ത്ഥനായ പൊതുപ്രവര്‍ത്തകനായിരുന്നു അന്തരിച്ച ഡിജോ കാപ്പനെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. ഒന്നര പതിറ്റാണ്ടോളം കാപ്പനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. നിലപാടുകളുടെ നേതാവായിരുന്നു കാപ്പന്‍. പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ നിശ്ചയമായും എത്തേണ്ട ലീഡറായിരുന്നു കാപ്പന്‍ എന്ന്‌ പ്രസാദ് കുരുവിള പറഞ്ഞു. അര്‍ഹതപ്പെടാത്തവര്‍ അധികാരകേന്ദ്രങ്ങളിലെത്തുമ്പോഴും പൊതുസമൂഹത്തിനായി സേവനം ചെയ്യാന്‍ മറ്റുവഴികള്‍ കണ്ടെത്തി കാപ്പന്‍. വേര്‍പാടില്‍ പ്രസാദ് കുരുവിള അനുശോചനം രേഖപ്പെടുത്തി.

general

വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

കേരളം ആരു ഭരിക്കണമെന്ന് അറിയാന്‍ ഇനി രണ്ടു ദിവസം കൂടി മാത്രം. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മേയ് നാലിന് രാവിലെ എട്ടു മണിക്കാണു വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ECINET മൊബൈല്‍ ആപ്പിലും results.eci.gov.in എന്ന വെബ്‌സൈറ്റിലും ഫലമറിയാം. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എന്നിവരെ കൗണ്ടിങ് ഏജന്റുമാരായി നിയമിക്കാന്‍ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു.