വെള്ളികുളം: തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ മെയ് ഒന്നാം തീയതി വെള്ളിയാഴ്ച വയോജന സംഗമം നടത്തപ്പെടും. 9:00 am – കുമ്പസാരം, 9.30 am – വിശുദ്ധ കുർബാന.10:30 am -സെമിനാർ “വാർദ്ധക്യകാലം അനു ഗൃഹീതമാക്കാൻ”, പൊതു സമ്മേളനം.
ബേബി വടക്കേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഫാ.മാർട്ടിൻ മാന്നാത്ത്
ഒ . എഫ്.എം. വയോജന സംഗമം ഉദ്ഘാടനം ചെയ്യും വികാരി ഫാ.സ്‌കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തും. മേരി വട്ടോത്ത്, ജോർജ് പഴേപറമ്പിൽ, ലീലാമ്മ കാലാപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിൽ ഇടവകയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളെ ആദരിക്കും.
തുടർന്ന് കലാപരിപാടികൾ, മത്സരങ്ങൾ, സമ്മാനദാനം, സ്നേഹവിരുന്ന്.സേവ്വർ ജോസഫ് മുളങ്ങാശ്ശേരിൽ, മേരിക്കുട്ടി കൊല്ലി കൊളവിൽ, ബിനോയി ഇലവുങ്കൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ, ഷാജി ചൂണ്ടിയാനിപ്പുറത്ത്, ബേബി കരോട്ടുപുള്ളോലിൽ, ജെസ്സി ഷാജി ഇഞ്ചയിൽ, സ്റ്റെഫിൻ നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.





