erattupetta

അരുവിക്കച്ചാൽ ടൂറിസം പദ്ധതി നടപ്പിലാക്കും: അഡ്വ.സെബാസ്റ്റ്യൻ കുളത്തങ്കൽ എംഎൽഎ

ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടവും ഏറെ പ്രകൃതിരമണീയമായ അരുവിക്കച്ചാൽ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ടൂറിസം വകുപ്പിനെ കൊണ്ട് പദ്ധതി ആവിഷ്കരിച്ച് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്ന് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ഇതിനായി 45 ലക്ഷം രൂപയുടെ വിശദമായ പ്രോജക്ട് തയ്യാറാക്കി ടുറിസം ഡയറക്ടറേറ്റിൽ സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു പാതംപുഴയിൽ കേരള കോൺഗ്രസ് എം ഒമ്പതാം വാർഡ് കമ്മിറ്റിയുടെ വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ ആണ് എംഎൽഎ ഇക്കാര്യങ്ങൾ അറിയിച്ചത്.

മന്നം പെരുങ്കുവ റോഡിന് ഫണ്ട് അനുവദിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തകർ എംഎൽഎക്ക് നിവേദനം നൽകി ഇക്കാര്യം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ യോഗത്തിൽ പ്രഖ്യാപിച്ചു.

വാർഡ് പ്രസിഡന്റ് ജോർജുകുട്ടി കുഴിവേലി പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് സാൻജോ കയ്യാണിയിൽ സ്വാഗതം ആശംസിച്ചു. കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സണ്ണി വടക്കേ മുളഞ്ഞാൽ സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലിക്കുന്നേൽ മണ്ഡലം പ്രസിഡന്റ് ദേവസ്യാച്ചൻ വാണിയപ്പുര, മണ്ഡലം ഇൻ ചാർജ് സണ്ണി വാവലാങ്കൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, ഓഫീസ് ചാർജ് സെക്രട്ടറി റോയ് വിളക്കുന്നേൽ,നിയോജക മണ്ഡലംസ്റ്റിയറിങ് കമ്മിറ്റിയംഗം സാബു പൂണ്ടികുളം തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രസംഗിച്ചു.

യോഗത്തിൽ ജോമി മുളങ്ങാശ്ശേരിൽ അജു ലൂക്കോസ് വിൻസെന്റ് കളപ്പുരക്കൽ ബെന്നി വടക്കൽ ജോസ് ആട്ടപ്പാട്ട് അപ്പച്ചൻ ഐക്കര കുന്നേൽ ജോജോ കുഴിവേലി പറമ്പിൽ ദേവരാജൻ കല്ലേപ്പിള്ളി തുടങ്ങി വനിതാ പ്രവർത്തകർ അടക്കം 40 ഓളം പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *