റെക്കോര്‍ഡുകള്‍ മറികടന്ന് കുതിച്ചുകൊണ്ടിരുന്ന സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. സ്വര്‍ണവില ഇപ്പോഴും താരതമ്യേനം ഉയര്‍ന്ന നിരക്കില്‍ തന്നെയാണെങ്കിലും പവന് 360 രൂപ കുറഞ്ഞത് ആശ്വാസമാകുന്നുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 6415 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വിലയായ 51,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടിയിരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6460 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഈ മാസം മൂന്നാം തവണയാണ് Read More…
general
കുവൈറ്റ് കത്തോലിക്ക കോൺഗ്രസിന് പുതിയ നേതൃത്വം
സീറോ മലബാർ സഭയുടെ കുവൈറ്റിലെ വിവിധ രൂപത പ്രവാസി അപ്പസ്തോലൈറ്റ് കളുടെ സംയുക്ത കൂട്ടായ്മയായ കുവൈത്ത് കത്തോലിക്കാ കോൺഗ്രസിൻ്റെ പ്രസിഡന്റായി മരീനാ ജോസഫ് ചിറയിൽ തെങ്ങുംപള്ളി (ചങ്ങനാശ്ശേരി) ജനറൽ സെക്രട്ടറിയായി റോയി ചെറിയാൻ കണിചേരിൽ (ചങ്ങനാശ്ശേരി) ട്രഷററായി അനൂപ് ജോസ് ചേന്നാട്ട് (കാഞ്ഞിരപ്പള്ളി) സ്ഥാനമേറ്റു. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഒരു വനിത ഒരു കത്തോലിക്കാ അല്മായ സംഘടനയുടെ തലപ്പത്തേക്ക് വരുന്നത്. അഞ്ച് പെൺകുട്ടികളുടെ മാതാവായ മരീന ജോസഫ് കുവൈറ്റിലെ ദേവാലയത്തിലെ വിശ്വാസ പരിശീലനം അധ്യാപികയായും ലിറ്റർജിക്കൽ ക്വയർ Read More…
രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഓട്ടോ ചാര്‍ജ് 7.66 കോടി രൂപ; ഊബറിന്റെ ചാര്‍ജില്‍ ഞെട്ടി യാത്രക്കാരന്‍
സാധാരണ 62 രൂപയ്ക്കു നടത്തുന്ന യാത്രയ്ക്ക് ഊബര്‍ നല്‍കിയത് 7.66 കോടി രൂപയുടെ ബില്ല്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് യാത്രക്കാരനെ കടക്കെണിയിലാക്കിയ സംഭവം. സ്ഥിരമായി 62 രൂപയ്ക്ക് യാത്ര ചെയ്യുന്ന വഴിയില്‍ വെള്ളിയാഴ്ച യാത്ര ചെയ്തപ്പോഴാണ് ഇത്രയും വലിയ തുകയുടെ ബില്ല് വന്നത്. ദീപക് തെങ്കൂരിയ എന്ന യുവാവിനാണ് ബില്ല് ലഭിച്ചത്. ദീപകിന്റെ സുഹൃത്ത് തന്റെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് സംഭവം അറിയിച്ചത്. ദീപകിന്റെ സുഹൃത്ത് പങ്കുവച്ച വിഡിയോയില്‍ ഏഴരക്കോടി രൂപയുടെ ഊബര്‍ ചാര്‍ജിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. കൃത്യമായി 7,66,83,762 Read More…
ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി എല്‍ഡിഎഫിന്റെ പരാതിയില്‍മേല്‍
പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് ഉത്തരവ്. എല്‍ഡിഎഫ് നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേംകൃഷ്ണന്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇവ കണ്ടെത്തി നീക്കം ചെയ്യുന്ന സാഹചര്യത്തില്‍ അതിനുവരുന്ന ചെലവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് വകയിരുത്തുമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനായുള്ള നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു. എല്‍ഡിഎഫ് ആറന്മുള നിയോജക Read More…
കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോമ്പുകാല സമാപന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി
കുവൈറ്റ്: കുവൈറ്റിലെ സീറോ മലബാര്‍ സഭ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോമ്പുകാല സമാപനത്തിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. ഇതോടനുബന്ധിച്ച് നടന്ന കുരിശിന്റെ വഴിയിലും കഞ്ഞി നേര്‍ച്ചയിലും നൂറ് കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. പാലാ രൂപത വൈദികനായ ഫാദര്‍ ജീവന്‍ കദളിക്കാട്ടില്‍ നോയമ്പുകാല സന്ദേശം നല്‍കി. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും കഞ്ഞി നേര്‍ച്ചയ്ക്കും ആന്റോ മാത്യു കുമ്പിളിമൂട്ടില്‍, മാത്യു ജോസ്, പോള്‍ ചാക്കോ പായിക്കാട്ട്, സുനില്‍ പി സി, ബിനോയ് വര്‍ഗീസ്, അനൂപ്, ജേക്കബ് Read More…
പി.ജെ ജോസഫിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചവ്യക്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥി : മന്ത്രി റോഷി അഗസ്റ്റ്യൻ
കുറുപ്പന്തറ: പി.ജെ ജോസഫിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച വ്യക്തിയാണ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിയൻ പറഞ്ഞു. കേരളാ കോൺഗ്രസ്-എം മാഞ്ഞൂർ മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനാധിപത്യകേരളാ കോൺഗ്രസ് നേതാവായി ഇടതുമുന്നണിയിൽ മൂന്ന് ലോകഭാസീറ്റ് ആവശ്യപ്പെട്ട വ്യക്തിയാണ് ഇപ്പോൾ യുഡിഎഫിൽ സ്ഥാനാർത്ഥിയായിട്ടുള്ളതെന്ന് ജനങ്ങൾ മറന്നിട്ടില്ല. കേരളാ കോൺഗ്രസ്-എമ്മിൽ നിന്ന് പി.ജെ ജോസഫിനെ ഇദ്ദേഹം ഇടതുപക്ഷത്തേക്ക് ക്ഷണിച്ചതും ജനത്തിനറിയാം. ഇത് മനസിലാക്കാതെയാണോ ചില കോൺഗ്രസ് നേതാക്കൾ തോമസ് ചാഴികാടൻ മുന്നണി മാറിയെന്ന് പരിതപിക്കുന്നതെന്നും മന്ത്രി Read More…
ചാഴികാടന്റെ സ്വീകാര്യത ഭൂരിപക്ഷം വർദ്ധിപ്പിക്കും : ലോപ്പസ് മാത്യു
കാഞ്ഞിരമറ്റം: കക്ഷി രാഷ്ട്രീയ വേർതിരിവുകൾക്കപ്പുറം നാടിന്റെ പൊതുവായ നന്മയ്ക്കും വികസനത്തിനുമായി ഫണ്ട് വിനിയോഗം ഫലപ്രദമായി നടപ്പിലാക്കിയ എം പിമാരിൽ ഒന്നാമൻ എന്ന നിലയിൽ തോമസ് ചാഴികാടിനുള്ള പൊതു സ്വീകാര്യത വർദ്ധിച്ച ഭൂരിപക്ഷത്തിനു കാരണമാകുമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് കാഞ്ഞിരമറ്റം വാർഡ് ഇലക്ഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടോമി ഈരൂരിക്കൽ അദ്ധ്യക്ഷതവഹിച്ചു. മാത്തുക്കുട്ടി ഞായർകുളം, കെ.വി.കുര്യൻ, ഡാന്റീസ് കൂനാനിക്കൽ , ജയ്മോൻ പുത്തൻ പുരയ്ക്കൽ, എം.എ Read More…
വിജയം ഉറപ്പാക്കി യു ഡി എഫ് തേരോട്ടം; ആവേശമുണർത്തി മണ്ഡലം കൺവൻഷനുകൾ
മണ്ഡലം കൺവൻഷനുകൾ പുരോഗമിക്കുമ്പോൾ വിജയം ഉറപ്പാക്കി ജനമനസ്സുകൾ കീഴടക്കി മുന്നേറുകയാണ് പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്. രാവിലെ പാലായിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച സ്ഥാനാർഥി ,സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്സ്, സി എം എസ് കോളേജ് എന്നിവിടങ്ങളിലെ ഹോളി ആഘോഷ പരിപാടികളിൽ പങ്കെടുത്തു. ജാതിയുടെയും മതത്തിൻ്റെയും പേരിൽ രാജ്യത്തുടനീളം അരങ്ങേറുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ വിദ്യാർഥി സമൂഹമുൾപ്പെടുന്ന വോട്ടർമ്മാർ കരുതലോടെ നീങ്ങണമെന്ന് സ്ഥാനാർഥി ആഹ്വാനം ചെയ്തു. തുടർന്ന് ഏറ്റുമാനൂർ Read More…
നാഷണൽ ആയുഷ് മിഷൻ പരീക്ഷയിൽ 6 ആം റാങ്ക് നേടിയ ഡോ. നീതുവിനെ ആദരിച്ചു
നാഷണൽ ആയുഷ് മിഷൻ പരീക്ഷയിൽ 6 ആം റാങ്ക് നേടി മാർച്ച് 25 ന് പത്തനംതിട്ട ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്ന ഡോ. നീതുവിനെ സുഖദ അക്കാദമിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. മാനേജർ ജിപ്സൺ പോൾ, പ്രിൻസിപ്പൽ റോസ്‌മി റോയ്, ലാബ് ഇൻചാർജ് ലിസ ജേക്കബ്, വിദ്യാർത്ഥി കൺവീനർ ഷിഹാബുൽ ഷീർ പി എന്നിവർ, സംസാരിച്ചു.
ഓർമ അന്തർദ്ദേശീയ പ്രസംഗമത്സരം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം
പാലാ: ഓർമ ഇൻ്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഓർമ ടാലെൻ്റ് പ്രമോഷൻ ഫോറം അന്തർദ്ദേശീയ തലത്തിൽ നടത്തുന്ന പ്രസംഗ മത്സരത്തിൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകുമെന്ന് ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. വൈകിട്ട് 6ന് ഓൺലൈനിൽ ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്ന ഡിആർഡിഒ മുൻ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് ഉദ്ഘാടനം ചെയ്യും. ഓർമ്മ ഇൻറർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ അധ്യക്ഷത വഹിക്കും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആദ്യഘട്ട Read More…











