general

കത്തോലിക്കാ കോൺഗ്രസ് കളത്തൂക്കടവ് ഇടവക പതാക ഉയർത്തി

കളത്തൂക്കടവ്: കത്തോലിക്കാ കോൺഗ്രസ് സ്ഥാപിതമായിട്ട് 106 പൂർത്തിയാകുന്നതിൻറ വാർഷികാചരണവും സമുദായ സംഗമവും നാളെയും ഞായറാഴ്ചയുമായി പാലാ രൂപതയുടെ ആതിഥേയത്വത്തിൽ അരുവിത്തുറയിൽ നടക്കുന്നതിൻറ ഭാഗമായി കളത്തൂക്കടവ് സെൻറ് ജോൺ വിയാനി പള്ളിയിൽ പതാക ഉയർത്തി.

പള്ളി വികാരി റവ.ഫാദർ തോമസ് ബ്രാഹ്മണവേലി പതാക ഉയർത്തുകയും യൂണിറ്റ് പ്രസിഡന്റ് സിബി പ്ലത്തോട്ടം നേതൃത്വം കൊടുക്കുകയും ചെയ്തു. ഞായറാഴ്ച 2.30 ന് നടക്കുന്ന മഹാറാലിയിൽ കളത്തൂക്കടവ് ഇടവകയിൽ നിന്ന് പരമാവധി ആളുകൾ പങ്കെടുക്കുവാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *