general

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിൽ; ദില്ലിയിൽ കനത്ത പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹിയിലെ വസിതിയിലെത്തി ഒരു മണിക്കൂറോളമായി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്ത ശേഷമാണ് ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെതിരെ മുഖ്യമന്ത്രിയുടെ വസിതിയിലും പരിസരത്തും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിവരികയാണ്. കനത്ത സുരക്ഷയാണ് കേജ്‌രിവാളിന്റെ വസിതിയ്ക്ക് പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യുന്നതിനെതിരെ സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി Read More…

general

എസ് എൻ ഡി പി യോഗം പാതാമ്പുഴ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും

പാതാമ്പുഴ: എസ് എൻ ഡി പി യോഗം ബ്രാഞ്ച് നമ്പർ 5951 പാതാമ്പുഴ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ശാഖാ ഹാളിൽ യൂണിയൻ അഡ്മിനിസട്രേറ്റീവ് കമ്മറ്റി കൺവീനർ ഉല്ലാസ് എം ആർ മതിയ ത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം സുധീഷ് ചെമ്പംകുളം യോഗം ഉൽഘാടനം ചെയ്തു. യോഗത്തിൽ ശാഖാ സെക്രട്ടറി മനോജ് പുന്നോലിൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗവും റിട്ടേണിംഗ് ഓഫീസറും ആയിരുന്ന സജി കുന്നപ്പള്ളി തിരഞ്ഞെടുപ്പ് റിപ്പോർട്ട Read More…

general

ലോക്സഭ തെരഞ്ഞെടുപ്പ്: സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘം

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം.

general

എൽ ഡി എഫ് കൺവെൻഷൻ കൂട്ടിക്കൽ പഞ്ചായത്ത്

കൂട്ടിക്കൽ: ഇടതുപക്ഷ ജനാധിപത്യമുന്നണി പത്തനംതിട്ട ലോക് സഭ മണ്ഡലം സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള കൂട്ടിക്കൽ പഞ്ചായത്ത് കൺവെൻഷൻ സി പി എം ജില്ലാ കമ്മിറ്റി അംഗം ജോയി കെ ജോർജ് ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കൽ സെക്രട്ടറി എ കെ ഭാസിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ സി പി ഐ ജില്ലാ കൗൺസിൽ അംഗം വി ജെ കുര്യാക്കോസ്, സി പി ഐ എം ഏരിയ കമ്മിറ്റിയംഗം Read More…

general

ഓർമ്മ അന്തർദേശീയ പ്രസംഗമത്സരം; ആദ്യഘട്ട മത്സര വിജയികളെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഐ എസ് ആർ ഓ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു

ഓർമ്മ ഇൻ്റർ നാഷണൽ ടാലെൻ്റ് പ്രമോഷൻ ഫോറം ആഗോളതലത്തിൽ സംഘടിപ്പിച്ചു വരുന്ന 10 ലക്ഷം രൂപ സമാനത്തുകയുള്ള പ്രസംഗ മത്സരത്തിൻ്റെ ആദ്യഘട്ട മത്സര വിജയികളെ ഒരേ സമയം കേരളത്തിലും അമേരിക്കയിലും പ്രഖ്യാപിച്ചു. ജൂനിയർ, സീനിയർ തലത്തിൽ ഇംഗ്ലീഷ് വിഭാഗം വിജയികളെ കേന്ദ്ര ഐടിമന്ത്രി രാജീവ് ചന്ദ്രശേഖറും മലയാളം വിഭാഗം വിജയികളെ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു. ഓർമ്മ ടാലെൻ്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ആർ Read More…

general

KCYL കല്ലറ പുത്തൻപള്ളി യൂണിറ്റ് തല പ്രവർത്തന ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു

കല്ലറ : കെ സി വൈ എൽ കല്ലറ പുത്തൻപള്ളി യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും KCYL കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ ജോണീസ് പി സ്റ്റീഫൻ നിർവഹിച്ചു. പൊതുയോഗത്തിന് മുന്നോടിയായി യൂണിറ്റ് ഡയറക്ടർ ഡോ. ജിപിൻ വാക്കേപറമ്പിൽ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് ശ്രീ അഖിൽ ജിയോ സോണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികാരി റവ. ഫാ. ബൈജു എടാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെസിസി യൂണിറ്റ് പ്രസിഡന്റ് ശ്രീ സ്റ്റീഫൻ വരിക്കമാംതൊട്ടി, ഹെഡ്മാസ്റ്റർ Read More…

general

സംസ്ഥാനത്തെ റബർ സബ്‌സിഡി 180 രൂപയാക്കി വർധിപ്പിച്ചു: ധനമന്ത്രി കെ.എൻ. ബാലഗോപാൽ

2021 ഏപ്രിലിൽ ഒരു കിലോഗ്രാം സ്വാഭാവിക റബറിന്‌ 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തിയിരുന്നു. 2024 ഏപ്രിൽ ഒന്നുമുതൽ കിലോഗ്രാമിന്‌ 180 രൂപയായി വർധിപ്പിക്കുമെന്നാണ്‌ ബജറ്റിൽ പ്രഖ്യാപിച്ചത്‌. അത്‌ നടപ്പാക്കിയാണ്‌ ഉത്തരവിറക്കിയത്‌. രാജ്യാന്തര വിപണിയിൽ വില ഉയരുമ്പോഴും രാജ്യത്ത്‌ റബർ വില തകർച്ചയ്‌ക്കു കാരണമാകുന്ന നയസമീപനമാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. ഈ സാഹചര്യത്തിലും എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറ്റിവച്ചു റബർ കർഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. Read More…

general

സൗജന്യ ലാപ്ടോപ് വിതരണം: അപേക്ഷ മാർച്ച് 30 വരെ നൽകാം

കോട്ടയം: 2023-24 അധ്യയനവർഷത്തിലെ പൊതുപ്രവേശനപരീക്ഷയിൽ മെറിറ്റിൽ അഡ്മിഷൻ നേടി പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിച്ചുകൊണ്ടിരിക്കുന്ന കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ് വിതരണം ചെയ്യുന്നതിന് ക്ഷണിച്ചിരുന്ന അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി മാർച്ച് 30 വരെ നീട്ടി. അപേക്ഷാഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിൽ നിന്നും വെബ്സൈറ്റായ kmtwwfb.org – ൽനിന്നും ലഭിക്കും. അതോടൊപ്പം ക്ഷേമനിധി കുടിശ്ശികയുള്ള അംഗങ്ങൾക്ക് മാർച്ച് 30 വരെ കുടിശിക അടക്കാമെന്നും അംഗങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ അറിയിച്ചു. ഫോൺ Read More…

general

മലയോര മേഖലയുടെ വികസനത്തിന് തോമസ് ചാഴികാടൻ എംപിയുടെ പങ്ക് നിസ്തുലം

കോട്ടയം ജില്ലയുടെ ഹൈറേഞ്ച് മേഖലയായ മേലുകാവ് ഉൾപ്പെടെയുള്ള പഞ്ചായത്തുകളുടെ വികസനത്തിൽ തോമസ് ചാഴികാടൻ എംപിയുടെ പ്രവർത്തനം വളരെ വിലപ്പെട്ടതാണെന്ന് ഇടതുപക്ഷ ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു വിലയിരുത്തി. മേലുകാവ് പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എംപി ഫണ്ട് പൂർണ്ണമായും വിനിയോഗിച്ചത് മാത്രമല്ല, പ്രധാനമന്ത്രി സടക്ക് യോജന പദ്ധതിയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ റോഡ് വികസിപ്പിച്ചത് തോമസ് ചാഴികാടനാണ്. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തും, ഭിന്നശേഷി സഹായരംഗത്തും സമാനതകൾ ഇല്ലാത്ത സേവനമാണ് Read More…

general

വെളിച്ചയാനി – സെന്റ് ആന്റണീസ് നഗർ റോഡ് ഉദ്ഘാടനം ചെയ്തു

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വെളിച്ചയാനി പള്ളി ജംഗ്ഷൻ -പാലപ്ര റോഡിൽ നിന്നും ആരംഭിച്ച് വെളിച്ചയാനി സെന്റ് ആന്റണീസ് നഗറിലേക്കുള്ള റോഡ് എംഎൽഎ ഫണ്ടിൽനിന്നും 5 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ഇടവക വികാരി ഫാ. Read More…