വൈക്കം കായലിലും അതിന്റെ ഇടത്തോടുകളിലും ഉപ്പു വെള്ളം അധികരിച്ചതിന്റെ കാരണത്താൽ ജെല്ലി ഫിഷിന്റെ സാന്നിധ്യം ഉള്ളതായി കായലിൽ പണി എടുക്കുന്ന ആളുകൾ അറിയിച്ചിട്ടുണ്ടെന്ന് സൂചന പ്രകാരം ആർ.എം.ഒ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജെല്ലി ഫിഷ് പോയിസണിംഗിനു കാരണമാകുന്ന ഈ ജീവികളുടെ സാന്നിധ്യം അവധികാലത്ത് നീന്തൽ പരിശീലനത്തിനെത്തുന്ന കുട്ടികൾക്കും, കായലിൽ ഇറങ്ങുന്ന ആളുകൾക്കും ഹാനീകരമാകുന്നതിനാൽ മുന്നറിയിപ്പുമായി വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ സൂപ്രണ്ട്.
ഇല്ലിക്കല്‍കല്ല് ടൂറിസം സാമ്പത്തിക ക്രമക്കേട് കാണിച്ച താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് DTPC സെക്രട്ടറിയെ യുവമോര്‍ച്ച ഉപരോധിച്ചു. ഇവരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വഞ്ചിമല, യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അപ്പു ടി എസ് ,ജില്ലാ ജനറൽ സെക്രട്ടറി അരുൺ എ എസ്,സുജിത്ത്,മനു,ശ്രീജിത്ത്,വിഷ്ണു കാരാപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.
അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആൻ്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ജയിലിൽ നിന്ന് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാനാവും. ഇന്ന് തന്നെ ഇദ്ദേഹം ജയിൽ മോചിതനാകുമെന്നാണ് കരുതുന്നത്. മദ്യം കണ്ടെത്തിയ വീട് വായ്പ കുടിശ്ശിക കാരണം ‘സർഫാസി’ നിയമപ്രകാരം ബാങ്ക് പിടിച്ചെടുത്ത് വിറ്റതാണെന്ന് ആൻ്റോ കോടതിയിൽ വാദിച്ചു. വീടിന് Read More…