കൂട്ടിക്കൽ :പ്രളയത്തിൽ ഏന്തയാറ്റിൽ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനെയും ,ഇടുക്കി ജില്ലയിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം തകർന്നിടത്ത് അടിയന്തിരമായി ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നാളെ മുതൽ താല്ക്കാലിക നടപ്പാലം പണി ആരംഭിക്കുമെന്ന് ,കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബിജോയി ജോസ് മുണ്ടുപാലം ,കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മോളി ഡൊമിനിക്ക് എന്നിവർ അറിയിച്ചു. ഇരുപഞ്ചായത്തുകളുടെയും ഇ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പൊതു ജനങ്ങളുടെ നേതൃത്വത്തിൽ നടന്നു വന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം Read More…
general
വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ്
വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ് 2024 മെയ് 26 -ന് ദുബായ് ലാവെൻഡർ ഹോട്ടലിൽ രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കും. കോൺഫറൻസിനോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിലിൻ്റെയും കേരള നോളജ് ഇക്കണോമി മിഷൻ്റെയും (കെ.കെ.ഇ.എം) സംയുക്ത സംരംഭ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം എം വി ഗോവിന്ദൻ എം എൽ എ (കേരള തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മുൻ മന്ത്രി) നിർവഹിയ്ക്കും. ആഗോള വ്യവസായ ആവശ്യകതകൾക്ക് അനുസൃതമായി കേരളത്തിലെ യുവാക്കളുടെയും പ്രൊഫഷണലുകളുടെയും വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനും, തൊഴിൽ Read More…
മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്കാരം 21ന് തിരുവല്ലയിൽ: 19 ന് മൃതദേഹം കേരളത്തിലെത്തിക്കും
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്കാരം മെയ് 21 ന് തിരുവല്ലയിൽ. മെയ് 19 ന് ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തും. തുടർന്ന് വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും. ആലപ്പുഴ വഴിയാണ് വിലാപയാത്ര കടന്നുപോകുക. വൈകിട്ട് 5.45 ന് തിരുവല്ല പൗരാവലിയുടെ അന്ത്യാഞ്ജലിക്ക് ശേഷം 7.30 ന് സഭാ ആസ്ഥാനത്ത് എത്തും. എട്ടുമണി മുതൽ വിവിധ ഘട്ടങ്ങളായി ശുശ്രൂഷകൾ നടത്തും. മെയ് 20 നാണ് പൊതുദർശനം. 20 ന് രാവിലെ Read More…
ഇഷ്ടമുള്ള വിഷയം പഠിക്കുവാനുള്ള അവസരം ഒരുക്കുക ഗവൺമെന്റ് ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ
തൊടുപുഴ : ഐച്ഛിക വിഷയത്തോടൊപ്പം താല്പര്യമില്ലാത്ത വിഷയങ്ങൾ പഠിക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്നും ഇഷ്ടപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുത്തു പഠിക്കാനുള്ള സൗകര്യമാണ് സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സുകൾ ചെയ്യുന്നത് എന്നും സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്കാര വേദിയുടെ വിദ്യാഭ്യാസ വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവർഷ ബിരുദ കോഴ്സുകൾ, സ്വദേശത്തും വിദേശത്തും ഉള്ള ഉപരിപഠന സാധ്യതകളും ജോലി സാധ്യതകളും എന്നീ വിഷയങ്ങളിൽ Read More…
ചെമ്മലമറ്റംപള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും
ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാളിന് വെള്ളിയാഴ്ച കൊടികയറും. തിരുനാളിന് ഒരുക്കമായി ഒമ്പത് ദിവസത്തെ നൊവേന തുടങ്ങി. വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് വി കുർബ്ബാന, നൊവേന,തുടർന്ന് കൊടിയേറ്റ് (വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ). വൈകുന്നേരം അഞ്ച് മണിക്ക് വി.കുർബ്ബാന, ലദീഞ്ഞ് (ഫാദർ തോമസ് കട്ടിപ്പറമ്പിൽ) വൈകുന്നേരം 6.30 ന് നാടകം- ശാന്തം (അവതരണം – അമല കമ്മ്യൂണിക്കേഷൻസ് കാഞ്ഞിരപ്പള്ളി). ശനിയാഴ്ച രാവിലെ ആറ് മണിക്ക് വി.കുർബാന,നൊവേന. വൈകുന്നേരം അഞ്ച് മണിക്ക് ആഘോഷമായ Read More…
ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച വിജയം; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം പിൻവലിച്ചു
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഡ്രൈവിംഗ് പരിഷ്കരണത്തില്‍ വിട്ടുവീഴ്ചക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും തയ്യാറായതോടെയാണ് ഇന്ന് വൈകിട്ട് നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാൻ ഡ്രൈവിങ് സ്കൂള്‍ യൂണിയൻ സമരസമിതി തീരുമാനിച്ചത്. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്. സമരം നടത്തിവന്നിരുന്ന മുഴുവൻ യൂണിയനുകളും സമരം പിന്‍വലിച്ചു. ചര്‍ച്ചക്കുശേഷം പുതിയ Read More…
സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായിൽ; മെയ് 20ന് കേരളത്തിൽ തിരിച്ചെത്തും
സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലെത്തി.പുലർച്ചെ അഞ്ച് മണിക്കാണ് ദുബായിലെത്തിയത്. നേരത്തെ 19ന് ദുബായിൽ എത്തുമെന്നായിരുന്നു അറിയിച്ചത്. മുഖ്യമന്ത്രി ദുബായിൽ നിന്ന് ഓൺലൈൻ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. 20ന് കേരളത്തില്‍ എത്തുമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.
‘ജോസ്.കെ.മാണി സിപിഐഎം അരക്കില്ലത്തിൽ വെന്തുരുകരുത്’; യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം
കേരള കോൺഗ്രസ് സിപിഐഎം വിട്ട് യുഡിഎഫിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ് മുഖപത്രം. ജോസ് കെ മാണി സിപിഐഎം അരക്കില്ലത്തിൽ വെന്തുരുകരുത് എന്ന് വീക്ഷണം മുഖ പ്രസംഗം പറയുന്നു. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ല. കോട്ടയം ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ഘടക കക്ഷിയുടെ ആവശ്യങ്ങൾ നിരാകരിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുന്ന രീതി കോൺഗ്രസിനില്ല. കോൺഗ്രസിനേപ്പോലെ Read More…
സ്വർണവിലയിൽ നേരിയ കുറവ് ;ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് വില ഇടിയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53400 രൂപയാണ്. രണ്ട് ദിവസങ്ങൾകൊണ്ട് 400 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 40 രൂപ കുറഞ്ഞു. 6675 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ Read More…
ഇടവമാസ പൂജയ്‌ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം
ഇടവമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നട തുറക്കും. അതിനുശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ച ശേഷം തീർഥാടകരെ ദർശനത്തിന് അനുവദിക്കും. നാളെ മുതൽ 19 വരെ ദിവസവും നെയ്യഭിഷേകം, ഉദയാസ്‍തമയപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. .










