general

ജിവിഎച്ച്എസ് എസ് മുരിക്കും വയൽ; ശിശുദിനാഘോഷം -2024

ജിവിഎച്ച്എസ് എസ് മുരിക്കും വയൽ സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. യു പി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വളരെ മനോഹരമായി അസംബ്ലി നടന്നു. അസംബ്ലിയിലെ പതിവു ചടങ്ങുകൾക്കൊപ്പം സംഭാഷണത്തിലൂടെ നെഹ്റുവിനെ പരിചയപ്പെടുത്തൽ, പ്രസംഗം, ശിശുദിന ഗാനം,സംഘ ഗാനം, ലഹരിവിരുദ്ധ പ്രതിജ്ഞ, വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തൂലിക കൈയ്യെഴുത്തുമാസിക പ്രകാശനം, പ്രഥമാധ്യാപികയുടെ ശിശുദിന സന്ദേശം എന്നിവയും ഉൾപ്പെടുത്തുകയുണ്ടായി. വീർഗാഥ പ്രോജക്ടിൽ പങ്കെടുത്ത അനാമികയ്ക്കും അപൂർവ്വിനും സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു. GLPS മുരിക്കുംവയലിലെ കുഞ്ഞുങ്ങളുടെ ശിശുദിന റാലിയെ മധുരം വിതരണം ചെയ്ത് Read More…

general

മുത്തോലി ഈസ്റ്റ് ബാങ്ക് തെരഞ്ഞെടുപ്പ് NDA പത്രിക സമർപ്പിച്ചു

ഡിസംബർ 1 -ാം തീയതി നടക്കുന്ന ബാങ്ക് ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന NDA സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിച്ചു. മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാഭവൻ നേതൃത്വം നൽകുന്ന പാനലിൽ 13 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. പത്രിക സമർപ്പണ സമയത്ത് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ N K ശശികുമാർ, സിജു C S, സംസ്ഥാന കമ്മറ്റി അംഗം പ്രൊഫ. ബി വിജയകുമാർ മറ്റ് സ്ഥാനാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.

general

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല നട നാളെ തുറക്കും

മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. വൈകിട്ട് അഞ്ചിന് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയിൽ അഗ്നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും നാളെ ചുമതലയേൽക്കും. വൃശ്ചിക മാസം ഒന്നിന് പുലർച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. അയ്യപ്പഭക്തരെ വരവേൽക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. അതേസമയം മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി Read More…

general

നിയമസഭാ പ്രമേയം പിൻവലിക്കാൻ കേരള കോൺഗ്രസുകൾ ആവശ്യപ്പെടണം : അഡ്വ.ഷോൺ ജോർജ്

വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ഇടതു – വലതു മുന്നണികൾ സംയുക്തമായി പിന്തുണച്ച പ്രമേയം പിൻവലിക്കാൻ ഇരുമുന്നണിയിലെയും കേരള കോൺഗ്രസുകൾ ആവശ്യപ്പെടണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഒരേസമയം മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതേ സമയം തന്നെ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ കൈ ഉയർത്തുകയും ചെയ്ത ഇരുമുന്നണിയിലെയും കേരള കോൺഗ്രസ്സുകളുടെ നടപടി കാപട്യമാണ്. ഇത് ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മാർത്ഥതയുണ്ടെങ്കിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം പിൻവലിക്കാൻ മുന്നണി നേതൃത്വങ്ങളോട് Read More…

general

ബോധവൽക്കരണ സെമിനാർ

ജിവിഎച്ച് എസ് എസ് മുരിക്കുംവയലിലെ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കുമായിബോധവൽക്കരണംക്ലാസ് നടത്തി. ക്ലാസ്സ് നയിച്ചത് പ്രശസ്ത ഗിന്നസ് റെക്കോർഡ് ജേതാവ് ഡോ. ബിനു കണ്ണന്താനം’ പി ടി എ പ്രസിഡൻ്റ് കെ റ്റി സനൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബഹു ഡോ. ഡി ജെ സതീഷ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. പി ടി എ വൈസ് പ്രസിഡൻ്റ് പി ബി രാധാകൃഷ്ണൻ,സ്കൂൾ പ്രഥമാധ്യാപിക ഡോ സ്മിത എസ് നായർ, സീനിയർ അധ്യാപകർ റഫീക് പി Read More…

general

കുവൈറ്റിൽ സന്ദർശനത്തിനെത്തിയ മാർ റാഫേൽ തട്ടിൽ പിതാവിന് ഉജ്ജ്വല സ്വീകരണം

കുവൈറ്റിൽ രണ്ടു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിന് എത്തിയ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വലിയ പിതാവിന് കുവൈറ്റ് ഇൻറർനാഷണൽ വിമാനത്താവളത്തിൽ വച്ച് അത്യുജ്ജ്വല സ്വീകരണം നൽകി അപ്പോസ്തോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാര്‍ അഭിവന്ദ്യ ബിഷപ്പ് ആൽദോ ബറാർഡി അബ്ബാസിയ ഇടവക വികാരിയും പിതാവിൻറെ സന്ദർശനത്തിന്റെ ജനറൽ കോഡിനേറ്ററുമായ റവ. ഫാദർ സോജൻ പോളിനോടും അഹമ്മദി ഇടവക സീറോ മലബാർ ഇൻ ചാർജ് റവ Read More…

general

മുനമ്പം ജനതയെ സംരക്ഷിക്കും : കേന്ദ്രമന്ത്രി കിരൺ റിജു

മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജു പ്രസ്താവിച്ചു. പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന കർഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശമാണ് ആ ഭൂമി. അവിടെ നിന്നും അവർക്ക് എങ്ങോട്ടും പോകേണ്ടി വരില്ല. കേന്ദ്ര വഖഫ് ഭേദഗതി നിയമം പാസ്സാകുന്നതോടുകൂടി അവർക്ക് അവരുടെ ഭൂമി സ്വന്തമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. നിയമം വഴി അല്ലാതെ മറ്റൊരു തരത്തിലും ഇത്തരം വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല. ഒറ്റപ്പെട്ട സംഭവങ്ങളല്ലയിത്. ഇത് രാജ്യത്തെമ്പാടുമുള്ളതാണ്. അതിന് നിയമനിർമ്മാണം ആവശ്യമാണ്. ആ നിയമമാണ് സർക്കാർ Read More…

general

മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവും വഖഫ് നിയമത്തിനെതിരേയുള്ള പ്രതിഷേധ ജ്വാലയും

പനയ്‌ക്കപ്പാലം: ബിജെപി മൈനോറിറ്റിമോര്‍ച്ച തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവും വഖഫ് നിയമത്തിനെതിരേയുള്ള പ്രതിഷേധ ജ്വാലയുംപനയ്ക്കപ്പലാത്ത് നടന്നു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ശ്രീ. ജോണി ജോസഫ് തോപ്പില്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുരേഷ് പി.കെ. സ്വാഗതം പറഞ്ഞു. മുന്‍ MLAയും മുന്‍ ചീഫ് വിപ്പുമായ ശ്രീ. പി.സി. ജോര്‍ജ്ജ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. അഡ്വ.ഷോണ്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. പ്രതിഷേധ പരിപാടിയില്‍ സംസ്ഥാന സമിതിയംഗം ശ്രീ.സോമശേഖരന്‍ Read More…

general

കോൺഗ്രസ് കുന്നോന്നി മേഖലാ സമ്മേളനം നടത്തി

കുന്നോന്നി: കോൺഗ്രസ് കുന്നോന്നി മേഖലാ സമ്മേളനം വിപുലമായ രീതിയിൽ നടന്നു. യോഗത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. പുതുതായി കോൺഗ്രസ് പ്രസ്ഥാനത്തിലേയ്ക്ക് കടന്നു വന്ന പ്രവർത്തകർക്ക് മെമ്പർഷിപ്പ് നല്കി. യോഗത്തിൽ NMMS സ്കോളർഷിപ്പ് വിജയി മരിയ അലക്സ് വള്ളിയാംതടത്തിലിനെ മെമെൻ്റൊ നല്കി ആദരിച്ചു. സമ്മേളനത്തിൽ കുന്നോന്നിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ കേശവൻ മരുവത്താങ്കൽ വക്കച്ചൻ കോലോത്ത് എന്നിവരെ പൊന്നട അണിയിച്ച് ആദരിച്ചു. വിവിധ പാർട്ടികളിൽ നിന്നുള്ള പ്രവർത്തകർ ചടങ്ങിൽ കോൺഗ്രസിൻ്റെ മെമ്പർഷിപ്പ് എടുത്തു. സമ്മേളനത്തിൽ DCC ജനറൽ Read More…

general

മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു

അടിവാരം: ജനിച്ച മണ്ണിൽ ജീവിക്കാനായി പോരാടുന്ന മുനമ്പം ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് AKCC യുടെ ആഭിമുഖ്യത്തിൽ (10.11.2024) ഞായറാഴ്ച രാവിലെ അടിവാരം പള്ളി വികാരി റവ.ഫാ.സെബാസ്റ്റ്യൻ കടപ്ലാക്കലിനോടൊപ്പം ഇടവക ഒന്നാകെ മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.