വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുന്നാളിനോടാനുബന്ധിച്ച് ഇന്ന് നടന്ന കഴുന്ന് പ്രദക്ഷിണം ഭക്തി സാന്ദ്രമായി. എവറസ്‌റ്റ്, മാവടി, മുപ്പതേക്കർ ഭാഗങ്ങളിൽ നിന്ന് കഴുന്നുകളും വിശുദ്ധ സെബാസ്ത്യാനോസിന്റെ രൂപവുമായി പള്ളിയിലെത്തി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് കൂട്ടിക്കൽ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസ് കുഴിഞ്ഞാലിൽ കർമികത്വം വഹിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു. കഴുന്ന് പ്രദിക്ഷണത്തിലും സ്നേഹവിരുന്നിലും നാനാജാതി മതസ്ഥരായ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇടവക വികാരി ഫാ. ജോസഫ് വിളക്കുന്നേൽ, Read More…
general
കേരള കോൺഗ്രസ് (എം) നേതാവ് രാരിച്ചൽ നീറണാകുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കേരള കോൺഗ്രസ് എം പ്രതിനിധിയായ രാരിച്ചൻ നീറണാക്കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു.. ഇടതുമുന്നണിയിലെ ധാരണ അനുസരിച്ചാണ് കേരള കോൺഗ്രസ് എമ്മിനും അവസരം ലഭിച്ചത്. മുൻപ് ഒരു തവണ അലക്സ് കോഴിമലയും കേരള കോൺ (എം) നെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നു. കെ.എസ്.സി, യൂത്ത്ഫ്രണ്ട് എന്നിവയിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച രാരിച്ചൻ നിലവിൽ കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയും സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവുമാണ്. ജില്ലാ Read More…
വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഒൻപതുകിലോമീറ്റർ കൈകൾബന്ധിച്ച് നീന്തിക്കയറി ദേവാജിത്ത് ലോകത്തിന്റെ നെറുകയിലേക്ക്
ഇരു കൈകളും ബന്ധിച്ച് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കടവിൽ നിന്നും രാവിലെ 8.27ന് ചേർത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഷിൽജ സലിം, ഗ്രാമപഞ്ചായത്ത് അംഗം നൈസി ബെന്നി, തിരുന്നല്ലൂർ സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ഡി ബി വിമൽദേവ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി ആർ ഹരിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. ഒരുമണിക്കൂർ നാൽപത്തിയേഴു മിനിറ്റ് കൊണ്ട് നീന്തിക്കയറിയ ദേവജിത്തിനെ ചേർത്തല ഫയർ സ്റ്റേഷൻ ഓഫീസർ പ്രേംനാഥ് പി വി Read More…
കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍ പെരുകുകയാണെന്നും കുടിവെള്ളമില്ലാത്ത നാട്ടില്‍ ‘വെള്ളമടി’ പ്രോത്സാഹിപ്പിക്കാന്‍ മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്കിയിരിക്കുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. സര്‍ക്കാര്‍ മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ചിന്ത മനുഷ്യ നന്‍മയെ കരുതി സര്‍ക്കാരും, അബ്കാരികളും വെടിയണം. അല്ലാത്തപക്ഷം വോട്ടുചെയ്യാന്‍ സുബോധമുള്ള പൗരന്‍ നാട്ടിലുണ്ടാവില്ല. പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്കിയിരിക്കുന്ന അനുമതി എത്രയുംവേഗം സര്‍ക്കാര്‍ പിന്‍വലിക്കണം. ചര്‍ച്ച കൂടാതെ Read More…
വന നിയമ ഭേദഗതി സർക്കാർ പിൻവാങ്ങിയതിൻ്റെ പ്രധാന കാരണം ജോസ് കെ. മാണി : ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ
വന നിയമ ഭേദഗതി ഉപേക്ഷിക്കുന്നതിന് സർക്കാരിനെ പ്രേരിപ്പിച്ച പ്രധാന കാരണം കേരളാ കോൺഗ്രസിന്റെയും ചെയർമാൻ ജോസ് കെ. മാണിയുടെയും ശക്തമായ നിലപാടായിരുന്നുവെന്ന് ഡോ. ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്താ. കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാണിസവും കേരളത്തിൻ്റെ സാമുദായിക സംസ്കാരിക തനിമയും എന്ന വിഷയത്തിൽ നടത്തിയ സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിയോജിക്കുമ്പോൾ അവഗണിക്കാൻ കഴിയാത്ത രാഷ്ട്രീയ സാന്നിധ്യമായിരുന്നു കെ.എം മാണിയുടേതെന്നും കേരള രാഷ്ട്രീയത്തിന്റെ അജണ്ട നിർണ്ണയിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കെ.എം Read More…
മാവടി പള്ളിയിൽ തിരുനാൾ
വേലത്തുശ്ശേരി: മാവടി സെന്റ് :സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബാസ്ത്യാനോസ്സിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുന്നാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജോസഫ് വിളക്കുന്നേൽ കോടിയേറ്റ് കർമം നിർവഹിച്ചു. നാളെ (ശനി) 4.00 പി എം ന് മുപ്പതേക്കർ, എവറസ്റ്റ്, മാവടി ഭാഗങ്ങളിൽ നിന്നുള്ള കഴുന്ന് പ്രദിക്ഷണം, തുടർന്ന് 5.30 പി എം ന് ബഹു. ജോസ് കുഴിഞ്ഞാലിൽ കുർബാന അർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് സ്നേഹവിരുന്ന്. ഞയറാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് Read More…
80-ാംമത് സ്കൂൾ വാർഷികവും; യാത്രയയപ്പ് സമ്മേളനവും
മുരിക്കുംവയൽ : മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 80-ാംമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും ജനുവരി 23 ന് രാവിലെ 10 മണിയ്ക്ക് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ദിർഘനാളായി ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപിക ആയി സേവനം അനുഷ്ഠിച്ച് വരുന്ന ലേഖ ടീച്ചറിന് ൽകുന്ന യാത്രയയപ്പും, എഴുത്താളൻഡോക്ടർ അരുൺ കുമാർ ഹരിപ്പാട് രചിച്ച സ്കൂൾ ആൽബത്തിന്റെ പ്രകാശനവും, റാഞ്ചിയിൽ വച്ച് നടന്ന അണ്ടർ 19ഹൈജമ്പിൽ ഒന്നാം സ്ഥാനം ലഭിച്ച ജൂവൽ തോമസിനെ ആദരിക്കുന്നു. പി ടി Read More…
വഖഫ് ഭേദഗതിക്കെതിരെ കൈകോർത്തവർ പ്രായ്ഛിത്തം ചെയ്യണം: പി.കെ.കൃഷ്ണദാസ്
വികലമായ വഖഫ് നിയമം മൂലം മുനമ്പത്ത് ഉൾപ്പടെ ഇന്ത്യ മഹാരാജ്യത്ത് വിവിധ മേഘലകളിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ വഖഫ് നിയമ ഭേദഗതി നിയമം പാസാക്കാൻ മുന്നോട്ട് വന്നപ്പോൾ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ കേരളത്തിലെ ഇടതു-വലതു മുന്നണികൾ കൈകോർത്ത് പ്രമേയം പാസാക്കി മുനമ്പം ജനതയെ വഞ്ചിച്ചിരിക്കുക ആണെന്ന് ബി.ജെ.പി. ദേശിയ എക്സിക്യൂട്ടിവ് അംഗം പി.കെ.കൃഷ്ണ ദാസ് ആരോപിച്ചു. പ്രായ്ഛിത്തമായി നാളെ ആരംഭിക്കുന്ന നിയസഭ സമ്മേളനത്തിൽ മുനമ്പം വഖഫ് ഭൂമിയല്ല എന്ന പ്രമേയം Read More…
മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി
മറ്റക്കര: തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഇടവകാംഗങ്ങളുടെ സാന്നിധ്യത്തിൽ വികാരി റവ ഫാ. ജോസഫ് പരിയാത്ത് കൊടിയേറ്റ് തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് പാലാ രൂപതാ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ മുഖ്യകാർമികത്വം വഹിച്ച വിശുദ്ധ കുർബാനയും നൊവേനയും അർപ്പിക്കപ്പെട്ടു.
വന നിയമ ഭേദഗതി പിൻവലിക്കാനുള്ള തീരുമാനം ഉചിതം: പ്രഫ. ലോപ്പസ് മാത്യു
വന നിയമ ഭേദഗതി ബിൽ പിൻവലിക്കാനുള്ള മുഖ്യമന്ത്രിയുടെയും ഇടതുപക്ഷ മുന്നണിയുടെയും തീരുമാനം ഉചിതമായെന്നും, ഈ വിഷയത്തിൽ കേരളത്തിലെ മലയോരമേഖലയിലെ ജനങ്ങൾക്കുവേണ്ടി ധീരമായ നിലപാടെടുത്ത കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയെ അഭിനന്ദിക്കുന്നു എന്നും കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു. കേരളത്തിലെ 430 ഓളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് തികച്ചും ദോഷകരമാകാവുന്ന ഒരു നിയമ ഭേദഗതി വേണ്ടെന്നു വയ്ക്കാനുള്ള ധീരമായ നിലപാട് ഇടതുപക്ഷ മുന്നണി സ്വീകരിച്ചിരിക്കുകയാണ്. ജനവികാരത്തിന് Read More…











