kottayam

ലഹരിക്കെതിരെ വിമോചന ജ്വാലയുമായി കേരള യൂത്ത് ഫ്രണ്ട് (എം)

കോട്ടയം : കേരള യുവത്വത്തെ കാർന്ന്തിന്നുന്ന മയക്ക്മരുന്നിന്റെയും ആധുനികലഹരി പദാർത്ഥങ്ങളുടെയും വ്യാപനത്തിനെതിരെ ലഹരി വിരുദ്ധ യുവജന സദസുമായി കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റി . “ലഹരിമുക്ത യുവത, സമരസജ്ജ കേരളം ” എന്ന മുദ്രാവാക്യം ഉയർത്തി “വിമോചന ജ്വാല ” എന്ന പേരിലാണ് ശനിയാഴ്ച 4:30pm ന് കോട്ടയം ഗാന്ധി സ്ക്വയറിൽ യുവജനസായാഹ്ന സംഗമം സംഘടിപ്പിക്കുന്നത്.

യുവജന സദസ് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.

കേരള കോൺഗ്രസ് (എം)വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എം പി, കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി, യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യൂ, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സിറിയക്ക് ചാഴികാടൻ, കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കും.

Leave a Reply

Your email address will not be published.