നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവിഎമ്മും തപാലും ചേർത്ത് കേരളത്തിൽ 79.63 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യു. രത്തൻ ഖേൽക്കർ അറിയിച്ചു. ബൂത്തിലെത്തി വോട്ടു ചെയ്തവരുടെ വിശദമായ കണക്ക് പുറത്തുവിട്ടു. 99,40,379 പുരുഷൻമാർ 1,13,03,410 സ്ത്രീകൾ 153 ട്രാൻസ് ജെൻഡേഴ്സ് എന്നിവരുൾപ്പെടെ ആകെ 2,12,43,942 പേരാണ് ബൂത്തുകളിൽ വോട്ട് ചെയ്തത്. സർവീസ് വോട്ട് കൂടി ചേർത്താൽ മാത്രമേ കണക്കുകൾ പൂർണമാകൂ. നിലവിൽ Read More…
general
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം ;സിപിഎം നേതാക്കളെ കൂടി പ്രതിചേർക്കണം: വിഷ്ണു വഞ്ചിമല
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം പ്രതി ഹർമാൻ ഖാൻ മാത്രമല്ല അതിന് കൂട്ട് നിൽക്കുകയും കേരള മോഡൽ എന്ന് പ്രചരിപ്പിക്കുകയും ചെയ്‌ത സിപിഎം നേതാക്കളെ കൂടി പ്രതിചേർക്കണം എന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല. കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെയും ഫര്‍മാന്‍ ഖാന്റെയും വിവാഹവുമായി ബന്ധപ്പെട്ട്, പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ദേശീയ പട്ടികവർഗ കമ്മീഷൻ (NCST) കണ്ടെത്തിയതോടെ, കേരളത്തിലെ സി.പി.എം നേതൃത്വം വലിയൊരു ഭരണഘടനാപരമായ വീഴ്ചയുടെ ഭാഗമായിരിക്കുകയാണ്. രാജ്യത്തെ നിയമങ്ങൾ Read More…
ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട ആദ്യ ഹർജിക്കാർ വിശ്വാസികളല്ല’; സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന
ശബരിമല യുവതീപ്രവേശന കേസിൽ നിർണായക നിരീക്ഷണവുമായി ജസ്റ്റീസ് ബി.വി.നാഗരത്ന. ആദ്യ ഹർജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്ന് ജസ്റ്റീസ് നാഗരത്ന ചോദിച്ചു. യുവതീ പ്രവേശനം ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരായ ആരും കോടതിയെ സമീപിച്ചിട്ടില്ല. ശബരിമല യുവതീപ്രവേശന വിഷയം പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ സോളിസിസ്റ്റർ ജനറൽ വാദം ഉന്നയിക്കുമ്പോഴാണ് നിർണായക ചോദ്യം ജസ്റ്റീസ് ബി.വി.നാഗരത്ന ഉന്നയിച്ചത്. സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അയ്യപ്പവിശ്വാസി ഹർജി നൽകിയിട്ടുണ്ടോ. യുവതീപ്രവേശന ആവശ്യവുമായി ഏതെങ്കിലും Read More…
വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ വേനൽക്കാല നീന്തൽ പരിശീലന ക്ലാസ്സ് ആരംഭിച്ചു
വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ വേനൽക്കാല നീന്തൽ പരിശീലന ക്ലാസ്സ് ഏപ്രിൽ 8ന് രാവിലെ 6.30ന് ആരംഭിച്ചു. തോട്ടുവക്കം പടിഞ്ഞാറേ പാലത്തിന് സമീപമുള്ള പെരുമശ്ശേരി നീന്തൽകുളത്തിൽ ആരംഭിച്ച ക്ലാസ് വൈക്കം നഗരസഭ കലാ, കായിക, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഡി രഞ്ജിത്ത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈക്കം നഗരസഭ ചെയർമാൻ അബ്‌ദുൾ സലാം റാവുത്തർ ഉദ്ഘാടനകർമം നിർവഹിച്ചു. ശ്രീമതി സീമ സുധീർ സ്വാഗതം ആശംസിച്ചു.ചടങ്ങിൽ പി ആർ ഓ രാഖി ആർ, ഗോപികുട്ടൻ, പരിശീലകൻ Read More…
സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക. 48 മണിക്കൂര്‍ സൈലന്‍സ് പീരിയഡിനും പോള്‍ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 100 മീറ്റര്‍ പരിധിയില്‍ പ്രചാരണം, മൈക്ക്, ലൗഡ്സ്പീക്കര്‍ ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പോള്‍ ദിവസം Read More…
സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ. ഇന്ന് വൈകുന്നേരം ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വില്‍പനയുണ്ടാകില്ല. മെയ് നാലിന് വോട്ടെണ്ണല്‍ ദിനത്തിലും മദ്യ വില്‍പനയുണ്ടാകില്ല. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ഡ്രൈ ഡേ ഉത്തരവ് നിലവില്‍ വരും. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. വോട്ടെണ്ണല്‍ ദിനമായ മെയ് Read More…
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം ആരംഭിച്ചു
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂളിലെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിശ്വാസോത്സവം ആരംഭിച്ചു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വികാരി ഫാ.സ്‌കറിയ വേകത്താനം വിശ്വാസോത്സവം ഉദ്ഘാടനം ചെയ്തു. വിശുദ്ധ കുർബാന, ആരാധന ശുശ്രൂഷ, വർക്ക് ബുക്ക്, സംഗീതം, പ്രസംഗം മത്സരം, വിശുദ്ധരെ പരിചയപ്പെടൽ, ആക്ഷൻ സോങ്ങ്, ഭവന സന്ദർശനം, സ്കിറ്റ് കോമ്പറ്റീഷൻ, ലോഗോസ് ക്വിസ്, ബൈബിൾ വചന പരീക്ഷ, ബൈബിൾ കഥപറച്ചിൽ, ലഹരി വിരുദ്ധ എക്സിബിഷൻ, വിശ്വാസ പ്രഖ്യാപന റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുത്തികൊണ്ടുള്ള Read More…
അബ്കാരി-അധികാരി-പാര്‍ട്ടി ഡീലില്‍ ‘കേരളം മദ്യപ്രദേശായി’ : പ്രസാദ് കുരുവിള
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അബ്കാരി-അധികാരി-രാഷ്ട്രീയ പാര്‍ട്ടി ഡീല്‍ കേരളത്തെ ‘മദ്യപ്രദേശാ’ക്കി മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ചുവെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. ഇക്കാരണത്താല്‍ ജനവിരുദ്ധ സമീപനത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപോലും ഒരക്ഷരം പ്രതികരിക്കാനാവാത്ത സ്ഥിതിവിശേഷം ഉണ്ടായി. ആയതിന്റെ പ്രത്യുപകാരമാണ് ബാറുകള്‍ക്ക് സമയം വര്‍ദ്ധിപ്പിച്ച് നല്‍കിയതും ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കിയതും. ഡീലിന്റെ കൊഴുപ്പ് പ്രചരണ പരിപാടികളില്‍ ശക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതിലും കോടിക്കണക്കിന് പണമാണ് പ്രചരണ പരിപാടികളില്‍ ഉപയോഗിക്കുന്നത്. ഓടുന്ന Read More…
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂർ: കർശന നിയന്ത്രണങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
ഏപ്രിൽ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കർ. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂർ മുമ്പ് (Silence Period) പാലിക്കേണ്ട കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടർമാർ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126 പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ Read More…
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ഉയിർപ്പ് തിരുന്നാൾ ആഘോഷമായി നടത്തപ്പെട്ടു
വെള്ളികുളം: ലോകത്തിന് പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്തോഷം പങ്കുവെക്കുന്ന ഉയിർപ്പ് തിരുനാൾ ആഘോഷമായി നടത്തപ്പെട്ടു.വികാരി ഫാ സ്‌കറിയ വേകത്താനം ഉയർപ്പിന്റെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാ.വർഗീസ് മൊണോത്ത് എം. എസ്. ടി .ഉയിർപ്പ് സന്ദേശം നൽകി. എസ് .എം . വൈ .എം തയ്യാറാക്കിയ ഉയിർപ്പിന്റെ ദൃശ്യാവിഷ്കാരം ഉണ്ടായിരുന്നു.ഉയിർപ്പ് രൂപം വഹിച്ചുകൊണ്ട് ദേവാലയത്തിന് ചുറ്റും ആഘോഷമായ പ്രദിക്ഷണം നടത്തി. തിരുക്കർമ്മങ്ങൾക്കുശേഷം എസ്.എം.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഈസ്റ്റർ മുട്ട വിതരണം ചെയ്തു. എല്ലാവരും ഈസ്റ്റർ സമാധാനം ആശംസിച്ചു. നൂറുകണക്കിന് വിശ്വാസികൾ ഈസ്റ്റർ Read More…










