നരിയങ്ങാനം : നരിയങ്ങാനം സെന്റ് മേരി മഗ്ദലൻസ് യുപി സ്കൂളിൽ സ്ക്രീൻ പ്രിന്റിംഗ് പരിശീലനം പ്രഗത്ഭനായ കെ. ആർ. ചന്ദ്രൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഏറെ ആവേശത്തോടെയും വലിയ താല്പര്യത്തോടെയും കുട്ടികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
കുട്ടികൾ തന്നെ സ്ക്രീൻ പ്രിന്റിഗിംന്റെ ഭാഗമാകുകയും അവർ നിറം നൽകിയ ചിത്രങ്ങൾ അവർക്ക് സ്വന്തമായി നൽകുകയും ചെയ്തു. ഇനിയും ഇത്തരം പരിശീലന പരിപാടികൾ നടത്തപ്പെടണമെന്ന് കുട്ടികളും അതോടൊപ്പം തന്നെ രക്ഷിതാക്കളും ആവശ്യപ്പെട്ടു.





