വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ ഈ വർഷത്തെ ഈസ്റ്റർ ആഘോഷം ഏറെ ശ്രദ്ധേയമായി. സമൂഹത്തിലെ നിരാലംബരും നിർധനരുമായ അഗതികളെ സംരക്ഷിക്കുന്ന കാരുണ്യ സ്ഥാപനങ്ങൾക്ക് കൈത്താങ്ങായി വെള്ളികുളം ഇടവകയിലെ സമരിയ, ജെറുസലേം എന്നീ വാർഡുകളുടെ കൂട്ടായ്മയിൽ നിത്യോപയോഗസാധനങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈസ്റ്റർ ആഘോഷം വേറിട്ടതാക്കി മാറ്റിയത്. “ഈ ചെറിയവരിൽ ഒരുവന് ശിഷ്യൻ എന്ന നിലയിൽ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു” (മത്തായി 10: 42 ) .എന്ന തിരുവചനത്തെ Read More…
general
വെള്ളികുളം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ നടന്ന ദുഃഖവെള്ളി ആചരണം ഭക്തിസാന്ദ്രമായി
വെള്ളികുളം: യേശുവിൻ്റെ പീഡാസഹനത്തെയും കുരിശു മരണത്തെയും അനുസ്മരിച്ചുകൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ നടന്ന ദുഃഖവെള്ളി ആചരണം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. ദേവാലയത്തിൽവെച്ച്നടന്ന പീഡാനുഭവതിരുക്കർമ്മശുശ്രൂഷകൾക്ക് ഫാ. വർഗീസ് മൊണോത്ത് എം. എസ്. ടി. മുഖ്യ കാർമ്മികത്വം വഹിച്ചു. അദ്ദേഹം പീഡാനുഭവ സന്ദേശം പങ്കുവെച്ചു. കുരിശു ചുംബനത്തിനു ശേഷം ആഘോഷമായ സ്ലീവാ പാത നടത്തി.ഇടവകയിലെ 13 കുടുംബ കൂട്ടായ്മ വാർഡുകൾ കുരിശിന്റെ വഴി അലങ്കരിക്കുകയും ആഘോഷമായ സ്ലീവാ പാതയിലെ പ്രാർത്ഥനയ്ക്കും കുരിശെടുക്കുന്നതിനുംനേതൃത്വം നൽകുകയും ചെയതത് നവ്യാനുഭവം ആയിരുന്നു.വികാരി ഫാ സ്‌കറിയ Read More…
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ പെസഹാചരണം വേറിട്ടതാക്കി
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ പെസഹാ ആചരണം വ്യത്യസ്തവും നവീനവും ആയിരുന്നു. ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് മരിച്ച വീടുകളിൽ അപ്പം പുഴുങ്ങുവാൻ സാധിക്കത്തില്ല. കഴിഞ്ഞ വർഷത്തെ പെസഹായ്ക്ക് ശേഷം ഇടവകയിൽ നിന്നും പതിനഞ്ചു പേർ നിത്യ സമ്മാനത്തിന് വിളിക്കപ്പെട്ടു. അപ്പം പുഴുങ്ങുവാൻ സാധിക്കാത്ത ഇത്തരം വീടുകളിൽ വെള്ളികുളം പള്ളി വികാരി ഫാ.സ്‌കറിയ വേകത്താനവും കൈക്കാരന്മാരും പെസഹാ അപ്പവുമായിട്ടാണ് കടന്നു ചെന്നത്. കൂടാതെ ഓരോ വാർഡിലെയും കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇത്തരം വീടുകളിൽ അപ്പം തയ്യാറാക്കി നൽകുകയും Read More…
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ നടത്തപ്പെട്ടു
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ പെസഹാവ്യാഴാഴ്ചത്തെ തിരുക്കർമ്മങ്ങൾ ഭക്തിപൂർവ്വം നടത്തപ്പെട്ടു.പൗരോഹിത്യം സ്ഥാപനവും വിശുദ്ധ കുർബാന സ്ഥാപനവും ഒന്നു ചേർന്ന് അനുസ്മരിക്കുന്ന ദിനമാണിന്ന്. സെഹിയോൻ മാളികയിൽ ശിഷ്യന്മാരോടൊത്തുള്ള യേശുവിൻ്റെ അന്ത്യത്താഴത്തിൻ്റെ തുടർച്ചയായ അനുസ്മരണമാണ് വിശുദ്ധ കുർബാന. ഈ ശുശ്രൂഷ അനുസ്യൂതം തുടരുന്നതിനു വേണ്ടിയാണ് പൗരോഹിത്യം എന്ന കൂദാശ അവിടുന്ന് സ്ഥാപിച്ചത്. ഈ രണ്ടു സംഭവങ്ങളും അനുസ്മരിച്ചുകൊണ്ട് നടത്തിയ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി. ഫാ.വർഗീസ് മൊണോത്ത് എം. എസ്. ടി .സന്ദേശം നൽകി.തുടർന്ന് ഒരു Read More…
ഇരുമാപ്രമറ്റം എംഡി സി.എം.എസ് ഹൈസ്കൂളിൽ പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനവും സി എസ് ഐ ഡെപ്യൂട്ടി മോഡറേറ്റർ റൈറ്റ്.റവ.വി.എസ് ഫ്രാൻസിസിന് സ്വീകരണവും നടന്നു
ഇരുമാപ്രമറ്റം: എം.ഡി സി.എം.എസ് ഹൈസ്കൂളിൽ പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനവും വിതരണവും അനുബന്ധ പരിപാടികളും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. സ്കൂൾ ലോക്കൽ മാനേജർ റവ. മാക്‌സിൻ ജോൺ അധ്യക്ഷ പ്രസംഗം നടത്തി. സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് കേരള ഡയോസിസ് ബിഷപ്പ് റൈറ്റ്.റവ. വി.എസ് ഫ്രാൻസിസ് സുവനീർ പ്രകാശനം നിർവഹിച്ചു. ചീഫ് എഡിറ്റർ മനോജ് ടി. ബെഞ്ചമിൻ സുവനീർ അവതരണം നിർവഹിച്ചു. ആദരിക്കൽ ചടങ്ങിനോടനുബന്ധിച്ച് Read More…
പീഡാനുഭവ സ്മരണ പുതുക്കി വാഗമൺ കുരിശുമലയിൽ 122 മത് ദുഃഖ വെള്ളി ആചാരണവും പുതുഞായർ തിരുനാളും
വാഗമൺ കുരിശുമലയിൽ 122 മത് ദുഃഖ വെള്ളി ആചാരണവും പുതുഞായർ തിരുനാളും ഏപ്രിൽ 3, 12 തീയതികളിൽ. ദുഃഖവെള്ളിയാഴ്ച രാവിലെ 9 മണിക്ക് കല്ലില്ലാകവലയിൽ നിന്നും മലമുകളിലേക്ക് ആഘോഷമായ കുരിശിന്റെ വഴി. തുടർന്ന് മലമുകളിൽ റവ. ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ പീഡാനുഭവസന്ദേശം നൽകും. ദുഃഖവെള്ളിയാഴ്ചയിലെ തിരുകർമങ്ങൾ ഉച്ചക്കഴിഞ്ഞ് 3 മണിക്ക് മലമുകളികലെ ദേവാലയത്തിൽ നടക്കും. ദുഃഖ വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ മലമുകളിൽ നേർച്ച കഞ്ഞി വിതരണം ഉണ്ടായിരിക്കും. ഏപ്രിൽ 10-ാം തിയതി വെള്ളിയാഴ്ച പുതുഞായർ Read More…
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ചൻ കുരിശുമല തീർത്ഥാടനം നടത്തി
വെള്ളികുളം: നോമ്പുകാലത്ത് ഈശോയുടെ പീഡാനുവത്തെ സ്മരിച്ചുകൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ചൻ കുരിശുമല തീർത്ഥാടനം നടത്തി.ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ വല്യച്ചൻ കുരിശുമല തീർത്ഥാടനമായിരുന്നു. ലാസറിൻ്റെ ശനി എന്ന് വിശേഷിപ്പിക്കുന്ന കൊഴിക്കോട്ട ശനിയാഴ്ച ആണ് തീർത്ഥാടനം നടത്തിയത്. മലയടിവാരത്തു നിന്നുള്ള കുരിശിന്റെ വഴിക്ക് ഫാ. ജോബി കുന്നയ്ക്കാട്ട് നേതൃത്വം നൽകി .വെള്ളികുളം പള്ളി വികാരി ഫാ സ്കറിയ വേകത്താനം മലമുകളിലെ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ഇടവകയിലെ നൂറുകണക്കിന് വിശ്വാസികൾ Read More…
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ഏകദിന ആരാധന ശുശ്രൂഷ നാളെ
വെള്ളികുളം : വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ പാലാ രൂപത കരിസ്മാറ്റിക് സർവ്വീസ് ടീമിൻ്റെ ആഭിമുഖ്യത്തിൽ 31 (ചൊവ്വാഴ്ച) ഏകദിന ആരാധന ശുശ്രൂഷ നടത്തപ്പെടും. നോമ്പ് കാലത്ത് യേശുവിന്റെ പീഡാസഹനത്തെയും മണത്തേയും ധ്യാനിച്ചുകൊണ്ടുള്ള ആരാധന ശുശ്രൂഷയാണ് നടത്തുന്നത്. 6.40 am – വിശുദ്ധകുർബാന,വിശുദ്ധ അന്തോനീസിന്റെ നൊവേന പ്രാർത്ഥന, 7.45am – മുതൽ വൈകിട്ട് 7.00 pm വരെ ആരാധന. 6.00 pm -ദിവ്യകാരുണ്യ പ്രദക്ഷിണം, 6.45 pm സമാപനശീർവാദം.ഇടവകയിലെ കുടുംബക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആരാധന ശുശ്രൂഷ നടത്തപ്പെടുന്നത്. വികാരി Read More…
വിവാഹ ഫോട്ടോഗ്രഫിയില്‍ വീഴ്ച്ച; 2.5 ലക്ഷം പിഴയൊടുക്കണം
വിവാഹ ഫോട്ടോഗ്രഫിക്കു വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്‍കിയില്ലെന്ന ദമ്പതികളുടെ പരാതിയില്‍ ഫോട്ടോഗ്രഫി ഏറ്റെടുത്ത സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പൊന്‍കുന്നം ആറ്റിക്കല്‍ കൊച്ചുപറമ്പില്‍ സ്വദേശികളായ ഡോ. ഓസ്റ്റിന്‍ ഉമ്മച്ചനും ഡോ. കാവ്യ സന്തോഷും നല്‍കിയ പരാതിയില്‍ കൊച്ചിയിലെ പിക്കോളോ വെഡിംഗ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി. ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപയും മുന്‍കൂറായി നല്‍കിയ 80000 രൂപയും നല്‍കാനാണ് കമ്മിഷന്‍ ഉത്തരവ്. ഇതിനുപുറമേ കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം. 2024 Read More…
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധ വാരാചരണം
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധവാരം ഭക്തിപൂർവ്വം ആചരിക്കും. 31 ചൊവ്വാഴ്ചപാലാ രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേതൃത്വത്തിൽ രാവിലെ 7.30 am മുതൽ വൈകിട്ട് 7.30 വരെ ഏകദിന ആരാധന ശുശ്രൂഷ. ഏപ്രിൽ 2 വ്യാഴാഴ്ച 3 pm ന് പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ, കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന. 3-ാം തീയതി ദുഃഖ വെള്ളിയാഴ്ച 3.00 pm ന് പീഡാനുഭവ തിരുക്കർമ്മങ്ങൾ, സ്ലീവാ ചുംബനം, ആഘോഷമായ കുരിശിൻ്റെ വഴി, നേർച്ച കഞ്ഞിവിതരണം. നാലാം തീയതി ദുഃഖശനിയാഴ്ച Read More…











