കോട്ടയം: ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ഔദ്യോഗിക ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ മാസം മുപ്പതാം തീയതി കോട്ടയം ജില്ലയിലെ മുഴുവൻ രക്തബാങ്കുകളിലും രക്തദാനം നടത്തും എന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ രക്തദാന ഇൻചാർജ് ആയ വിഷ്ണു വഞ്ചിമല അറിയിച്ചു.
ഇതിൻറെ ഭാഗമായി 10000 പേരുടെ രക്തദാന സേന രൂപീകരിക്കുന്നതിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ കൃഷ്ണകുമാർ ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ ലിജിൻലാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ് രതീഷ്, ലാല്‍ കൃഷ്ണ , എൻ കെ ശശികുമാർ ജില്ലാ അധ്യക്ഷൻ അപ്പു റ്റി എസ് തുടങ്ങിയവർ പങ്കെടുത്തു.





