കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി തെന്നി കാർ ഫിറോസിന്റെ തലയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോട്ടയത്ത് വടവാതൂർ മോസ്കോ ബണ്ട് റോഡിൽ വച്ച് വടവാതൂർ സ്വദേശിനി റിനി ജോർജ് ഓടിച്ച കാറാണ് നിയന്ത്രണം വിട്ട് 25അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്. തലകീഴായിട്ടാണ് കാർ പാടത്തേക്ക് പതിച്ചത്. സംഭവം കണ്ട് സമീപത്ത് റോഡ് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളികൾ ഓടിയെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ റിനിയെ പുറത്തെത്തിക്കുകയായിരുന്നു. ഇവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മഴയുണ്ടായിരുന്നെങ്കിലും പാടത്ത് ചെറിയ വെള്ളക്കെട്ട് മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നതും അപകടത്തിൻ്റെ വ്യാപ്തി കുറച്ചു.
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ അഞ്ച് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മണർകാട് സ്വദേശി അലൻ ബിജു ഐപ്പിന് ( 18) പരിക്കേറ്റു. രാവിലെ 6 മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി ഞൊണ്ടിമാക്കൽ ഭാഗത്ത് വച്ച് ബൈക്കുകൾ, കൂട്ടിയിടിച്ച് പറപ്പള്ളി സ്വദേശി എൻ. ങ്കെ: ബിജുവിന് ( 55 ) പരുക്കേറ്റു . ഇന്നലെ വൈകിട്ട് കുമളി ആനവിലാസത്തിൽ വച്ച് ബൈക്ക് നിയന്ത്രണം Read More…