പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരിക്കേറ്റ പ്രവിത്താനം സ്വദേശി അനീഷ് കെ (41) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
9 മണിയോടെ പാലാ തൊടുപുഴ റൂട്ടിൽകൊല്ലപ്പള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം.
മുണ്ടക്കയം : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോ യാത്രക്കാരൻ മുണ്ടക്കയം സ്വദേശി കണ്ണപ്പനെ (51) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച അർധരാത്രിയോടെ മുണ്ടക്കയം ഭാഗത്തു വച്ചായിരുന്നു അപകടം.