മുണ്ടക്കയം: ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിൽ തിങ്കളാഴ്ച (ഏപ്രിൽ 15) രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ് മാറ്റിവച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Related Articles
മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം നവീകരണം : നിർമ്മാണ ഉദ്ഘാടനം നടത്തി
മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്തിന് കീഴിൽ പുത്തൻ ചന്തയിലുള്ള സ്റ്റേഡിയം നവീകരിക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽ പെടുത്തി കായിക വകുപ്പിൽ നിന്നും 50 ലക്ഷം രൂപയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ഉൾപ്പെടെ ആകെ ഒരുകോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് നടത്തുന്നത്. സ്റ്റേഡിയം നവീകരണത്തിന്റെ Read More…
മുണ്ടക്കയത്ത് കോസ് വേ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മാണം : പ്രാഥമിക അനുമതി ലഭിച്ചു
മുണ്ടക്കയം : മുണ്ടക്കയത്ത് ടൗണിൽ നിന്നും കോസ് പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി സർവ്വേ നടപടികളും, ഇൻവെസ്റ്റിഗേഷനും, ഡിസൈനും മറ്റും തയ്യാറാക്കുന്ന പ്രവർത്തികൾക്ക് 5.14 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. അടിക്കടി ഉണ്ടായ പ്രളയങ്ങൾ നിലവിലുള്ള കോസ് വേ പാലത്തിനെ ദുർബലമാക്കിയിട്ടുണ്ട്. മുണ്ടക്കയം ടൗണിൽ നിന്നും എരുമേലി, പുഞ്ചവയൽ , കോരുത്തോട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള മുഴുവൻ ആളുകളും യാത്ര ചെയ്യുന്നതിന് നിലവിലുള്ള കോസ് വേ പാലമാണ് ഉപയോഗിച്ചുവരുന്നത്. Read More…
ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനവും പിടിഎ പൊതുയോഗവും
മുണ്ടക്കയം: പറത്താനം സിവ്യൂ എസ്റ്റേറ്റ് യുപി സ്കൂളിൻറെ പിടിഎ പൊതുയോഗവും, പുതിയതായി സജ്ജീകരിച്ച ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടന കർമ്മവും നടന്നു. സ്കൂൾ മാനേജർ റവ. ഫാദർ ജോസഫ് കൊച്ചുമുറിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജസ്റ്റിൻ ജോൺ, അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് സൂപ്രണ്ട് ജോബി ആലക്കാപറമ്പിൽ, മുത്തൂറ്റ് എം ജോർജ് ചാരിറ്റി ഫൗണ്ടേഷൻ പ്രതിനിധി പ്രവീൺ ജി നായർ, പിറ്റിഎ പ്രസിഡൻ്റ് അനു ഡോമി എന്നിവർ സംസാരിച്ചു.