കാണക്കാരി: കാണക്കാരി ചിറക്കുളം പ്രദേശത്ത് ചിൽഡ്രൻസ് പാർക്ക് സ്ഥാപിച്ചതോടെകാടുകയറി വനമമായിരുന്ന പ്രദേശത്തിന്റെ മുഖഛായ മാറ്റിയിരിക്കുകയാണ്. ചിൽഡ്രൻസ് പാർക്ക്, കഫറ്റീരിയ, ശുചിത്വ സമുച്ചയം, ഓപ്പൺ ജിം, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയുടെ ഉദ്ഘാടനവും വിവിധ കലാപരിപാടികളും അലങ്കാരങ്ങളുമെല്ലാമായി നാടിനെ ഉത്സവമയമാക്കി. ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, കഫറ്റീരിയ, ശുചിത്വ സമുച്ചയം എന്നിവയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം എൽ എ യും, ഓപ്പൺ ജിം ന്റെ ഉദ്ഘാടനം കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക Read More…
Author: editor
മലയോര ഹൈവേ വേഗത്തിൽ യാഥാർത്ഥ്യമാകും: മന്ത്രി മുഹമ്മദ് റിയാസ്
എരുമേലി : കേരളത്തിന്റെ മലയോര പ്രദേശങ്ങൾക്ക് ആകെ ഗതാഗതരംഗത്ത് വലിയ കുതിപ്പിന് ഇടയാക്കുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുമെന്നും, മലയോര ഹൈവേ കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന എരുമേലി പ്ലാച്ചേരി ഭാഗം പുതിയ പാലങ്ങൾ ഉൾപ്പെടെ എത്രയും വേഗത്തിൽ നവീകരിച്ച് വികസനം യാഥാർത്ഥ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ചു കോടി രൂപ വിനിയോഗിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീടാർ ചെയ്ത എരുമേലി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു Read More…
മൂന്നിലവിലെ കടപുഴയാറ്റിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു
മൂന്നിലവ് :മൂന്നിലവിലെ കടപുഴയാറ്റിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊല്ലം ശൂരനാട് നോർത്ത് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് പതാരത്ത് കിഴക്കേതിൽ ഹാറൂണിൻ്റെ മകൻ ആണ് ഹാരിസ് ഹാറൂൺ (21) മൂന്നിലവിലെ കടപുഴയാറ്റിൽ മുങ്ങിമരിച്ചത്. ഇലവീഴാപ്പൂഞ്ചിറ സന്ദർശിച്ചു മടങ്ങുംവഴി ഇന്നലെ ഉച്ചയ്ക്കു 12നു മൂന്നിലവ് ഭാഗത്തുള്ള കടപുഴ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണു ഹാറൂൺ വെള്ളത്തിൽ മുങ്ങിപ്പോയത്. ആറ്റിങ്ങൽ രാജധാനി എൻജിനീയറിങ് കോളജ് രണ്ടാം വർഷ ബിടെക് വിദ്യാർഥിയാണ്. വിദ്യാർഥികളായ 7 പേരാണു സംഘത്തിലുണ്ടായിരുന്നത്. 3 പേരാണു കയത്തിൽ കുളിക്കാനിറങ്ങിയത്. Read More…
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ കാർ യാത്രക്കാരായ പാലക്കാട് സ്വദേശികൾ നീലകണ്ഠൻ നായർ ( 78) ജ്യോതി (38) നിരഞ്ജന ( 18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബന്ധു വീട്ടിൽ പോയി മടങ്ങിയ സംഘം സഞ്ചരിച്ച കാർ ഉച്ചയ്ക്ക് കടപ്ലാമറ്റം ഭാഗത്ത് വച്ചാണ് അപകടത്തിൽ പെട്ടത്.
ബീന ടോമി പൊരിയത്ത് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ്
ഭരണങ്ങാനം:പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ്സിലെ ബീന ടോമിയെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫി ന്റെ ബീനാ ടോമിയ്ക്ക് 6 വോട്ടും എൽഡിഎഫ് ലെ കേരള കോൺഗ്രസ് എം അംഗമായ സുധ ഷാജി ക്ക് 2വോട്ട് ലഭിച്ചപ്പോൾ ബിജെപിയുടെ ഒരംഗം വിട്ടു നിന്നു. ബീനാ ടോമി രണ്ടു തവണ പഞ്ചായത്ത് മെമ്പറും മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും ചൂണ്ടച്ചേരി ബാങ്ക് പ്രസിഡന്റുമായ ടോമി ഫ്രാൻസിസിന്റെ ഭാര്യയുമാണ് ബീനാ ടോമി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ഔസേപ്പറമ്പിൽ Read More…
കേരള കോൺഗ്രസ് എം മുരിങ്ങപ്പറം കൺവെൻഷൻ
കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര വാർഡ് 11 മുരിങ്ങപ്പറം കൺവെൻഷൻ വളരെ വിപുലമായ രീതിയിൽ നടത്തി. ഏകദേശം 50 ഓളം പ്രവർത്തകർ പങ്കെടുത്തു. കൂട്ടക്കല്ല്, പെരുങ്കുന്നമല – ചേന്നാട് റോഡിന് ₹10 ലക്ഷം രൂപയും ചെമ്മതാങ്കുഴി തൈനി റോഡിന് 5 ലക്ഷം രൂപയും എംഎൽഎ അനുവദിച്ചു. വാർഡ് പ്രസിഡന്റ് ജോമി മുളങ്കാശ്ശേരി അധ്യക്ഷത വഹിച്ച യോഗം എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പാർട്ടി മണ്ഡലം പ്രസിഡന്റ് ശ്രീ ദേവസ്യാച്ചൻ വാണിയപ്പുര, പാർട്ടി Read More…
ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ (EGA) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഈരാറ്റുപേട്ടയിൽ നിന്നുള്ള വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെയും പ്രവാസം കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തിച്ചേർന്ന മുൻ പ്രവാസികളുടെയും ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ (ഇ.ജി.എ) 2024-26 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യു.എ.ഇ, ഖത്തർ, കുവൈത്ത്,ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ യൂണിറ്റുകളിൽനിന്ന് തെരഞ്ഞൈടുക്കപ്പെട്ട 36 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് ഇലക്ഷനിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികൾ: സുഹൈൽ സത്താർ -പ്രസിഡന്റ് Read More…
ഇലഞ്ഞിമറ്റത്തിൽ ഗ്രേസി നിര്യാതയായി
അരുവിത്തുറ : ഇലഞ്ഞിമറ്റത്തിൽ ഗ്രേസി (71) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 10ന് സഹോദരൻ ജോർജിന്റെ വസതിയിൽ വസതിയിൽ കൊണ്ടുവരും. സംസ്‌കാരം 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
കോൺഗ്രസ് നേതാവും ഉഴവൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻ്റുമായ മാത്യു ജോസഫ് (മാമ്മൻ നീറാമ്പുഴ നിര്യാതനായി
ഉഴവൂർ: കോൺഗ്രസ് നേതാവും ഉഴവൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻ്റുമായ മാത്യു ജോസഫ് (മാമ്മൻ – 72) നീറാമ്പുഴ നിര്യാതനായി. കോട്ടയം DCC മുൻ നിർവ്വാഹ സമിതിയംഗം, മോനിപ്പള്ളി മാർക്കറ്റിങ് സൊസൈറ്റി മുൻഭരണസമിയംഗം, ചിങ്കല്ലേൽ ക്ഷീരസംഘം സ്ഥാപക പ്രസിഡൻ്റുമായിരുന്നു. മുൻ പഞ്ചായത്തംഗം തോമസ് ജോസഫ് നീ റാമ്പുഴ സഹോദരനാണ്. ഭാര്യ : റാണി തൃപ്പൂണിത്തറ പാലത്തിങ്കൽ കുടുംബാംഗം. മക്കൾ: സൗമ്യ, സൗബിൻ, സൗഷ്യ . മരുമക്കൾ : അജൂൺ കദളിക്കാട്ടിൽ ഇടമറുക് , ജിനി തോട്ടത്തിൽ വയനാട്, ജോയൽ . Read More…
വരിക്കപ്ലാക്കൽ മറിയാമ്മ ജോസഫ് നിര്യാതയായി
പൂഞ്ഞാർ : പെരിങ്ങുളം വരിക്കപ്ലാക്കൽ മറിയാമ്മ ജോസഫ് (96) നിര്യാതയായി. തലനാട് താളനാനി കുടുംബാംഗമാണ്. മൃതസംസ്കാര ശുശ്രുഷകൾ വ്യാഴം (19.09.2024 ) രാവിലെ 10 ന് വീട്ടിൽ ആരംഭിക്കുന്നതും പെരിങ്ങുളം തിരുഹൃദയ ദൈവാലയ സെമിതേരിയിലെ കുടുംബക്കല്ലറയിൽ സംസ്‍കരിക്കുന്നതുമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: സിസ്റ്റർ ജ്യോതിസ് (പാലാ), തോമസ്, റോസമ്മ, ജോസ്, സിസ്റ്റർ അർപ്പിത (മധ്യപ്രദേശ്), ബേബി, ജോബി. മരുമക്കൾ: എൽസമ്മ തെങ്ങുംമൂട്ടിൽ അരുവിത്തുറ, മത്തായിച്ചൻ ചരളയിൽ പൂവരണി, ലിസി തുമ്പക്കാനായിൽ ഇലഞ്ഞി, സിബി ഉപ്പുമാക്കൽ കുറിഞ്ഞി. Read More…











