പാലാ: സെപ്റ്റംബർ 17 വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിക്കണമെന്ന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് എസ് ശ്രീനിവാസപിള്ള ആവശ്യപ്പെട്ടു. വിശ്വകർമ്മജയന്തി തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബിഎംഎസ് പാലാ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . തൊഴിലാളികൾക്കുള്ള പി.എഫ് പെൻഷൻ കുറഞ്ഞത് ആയിരം രൂപയിൽ നിന്ന് 5000 രൂപയാക്കി ഉയർത്തുക, ഇഎസ്ഐ പരിധി ഇരുപത്തിയൊന്നായിരം രൂപയിൽ നിന്നും 42,000 രൂപയാക്കി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ വെള്ളാപ്പാട്ടു Read More…
Author: editor
യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ ‘ഫലസമൃദ്ധി പദ്ധതി’ ഒരുങ്ങുന്നു
മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും, കാർഷിക രംഗത്ത് വൈവിധ്യവൽക്കരണവും സമ്മിശ്ര കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വെച്ച് ‘ഫലസമൃദ്ധി’ എന്ന പേരിൽ ഒരു കാർഷിക വികസന പദ്ധതി ആവിഷ്കരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഒരേക്കറിൽ കുറയാതെ ജലസേചന സൗകര്യമുള്ള ഫലവൃക്ഷ കൃഷിക്ക് ഉപയുക്തമായ കൃഷിഭൂമി ലഭ്യമായിട്ടുള്ള വരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. റമ്പൂട്ടാൻ, മങ്കോസ്റ്റീൻ, അവോക്കാഡോ , പ്ലാവ്, ഡ്രാഗൺ Read More…
ഇ എസ് എ കരട് വിജ്ഞാപനത്തിന് എതിരെ മേലുകാവ്‌മറ്റത്ത് സർവ്വകക്ഷിയോഗം ചേർന്നു
മേലുകാവ് മറ്റം : ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിസർവ് ഫോറസ്റ്റുകളും സംരക്ഷിത പ്രദേശങ്ങളും ലോക പൈതൃകപദവി പ്രദേശങ്ങൾ അഥവാ വേൾഡ് ഹെറിറ്റേജ് സൈറ്റുകളും മാത്രമേ ഇഎസ്എ പ്രഖ്യാപനത്തിനായി നൽകേണ്ടതുള്ളൂ എന്നതാണ് കേരള സർക്കാരിന്റെ നിലപാട്. 2018 ൽ കേരള സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ദ്രലായത്തിന് കൊടുത്ത 31 വില്ലേജുകൾ ഒഴിവാക്കി 92 വില്ലേജുകൾ ഉൾപ്പെടുത്തി കൊടുത്ത റിപ്പോർട്ടിൽ ഉള്ള അപാകതകൾ പരിഹരിച്ചുകൊണ്ട് അതായത് ജന വാസകേന്ദ്രങ്ങൾ, കൃഷി സ്ഥലങ്ങൾ ഇഎസ്എയിൽ ഉൾപ്പെട്ടിട്ടില്ല. വ്യക്തമാക്കുന്ന ജിയോ കോ-ഓർഡിനേറ്റുകൾ Read More…
വയലങ്ങാട്ടുപറമ്പിൽ വർക്കി നിര്യാതനായി
ഈരാറ്റുപേട്ട :ഇളപ്പുങ്കൽ വയലങ്ങാട്ടുപറമ്പിൽ വർക്കി (64 ) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (17-09-2024) രാവിലെ 11.00 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
പ്രതിഷേധ യോഗം സംഘടിപ്പിച്ചു
തിടനാട് : സിപിഐഎം നേതൃത്വത്തിൽ അമ്പാറനിരപ്പേൽ സ്ഥാപിച്ചിരുന്ന കൊടിയും അന്തരിച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ആദരാഞ്ജലി ഫ്ലെക്സ്‌ബോർഡും നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഉദ്ഘാടനം ചെയ്യ്തു. ബ്രാഞ്ച് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം റ്റി മുരളീധരൻ, ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ റ്റി പി ഷാജി,പ്രിയ ഷിജു, ടി സുഭാഷ് എന്നിവർ സംസാരിച്ചു.
മിടുക്കരെ അനുമോദിച്ച് വേലത്തുശ്ശേരിയിലെ വാട്സ്ആപ്പ് കൂട്ടായ്മ
വേലത്തുശ്ശേരി: “അയൽപക്കം” വാട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഞ്ചു ജോഷി അത്യാലിൽ, ദിയ മരിയ ബിജു നെടുങ്ങനാൽ, ഹണി ഗ്രേസ് ബെന്നി മുണ്ടപ്ലാക്കൽ, അയോൺ സെബാസ്റ്റ്യൻ ഒട്ടലാങ്കൽ, അലീന തങ്കച്ചൻ കുന്നക്കാട്ട് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ Read More…
അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ ‘ജാലകം 3.’ പ്രകാശനം ചെയ്തു
അരുവിത്തുറ: കുട്ടികളുടെ പഠന വിടവു നികത്തി എല്ലാ കുട്ടികളേയും പഠനത്തിൽ മികവുറ്റവരാക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ കുട്ടികൾക്കായി തയാറാക്കപ്പെട്ട കൈപ്പുസ്തകമാണ് ‘ജാലകം 3’ കുട്ടികളുടെ ക്ലാസ് റൂം പ്രവർ ത്തനങ്ങളുടെ തുടർച്ചയായുള്ള വർക്ക് ഷീറ്റുകളാണ് ഇതിൽ തയാറാക്കായിരിക്കുന്നത്. കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് രക്ഷിതാക്കളും അധ്യാപകരും വിലയിരുത്തിയ ഈ കൈപ്പുസ്തകം ഈ രാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് തിരുവോണം ആഘോഷദിനത്തിൽ മാവേലിക്ക് നൽകി പ്രകാശനം ചെയ്തു.
കൊഴുവനാൽ ലയൺസ് ക്ലബ് കാരുണ്യാഭവനിൽ ഓണാഘോഷം നടത്തി
കൊഴുവനാൽ: ലയൺസ് ക്ലബ് ഓഫ് കൊഴുവനാലിന്റെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ ഹംഗർ റിലീഫ് ( വിശക്കുന്നവർക്ക് ആഹാരം ) പ്രോജക്ടിന്റെ ഭാഗമായി കൊഴുവനാൽ കാരുണ്യാഭവനിൽ ഓണാഘോഷവും, ഓണസദ്യയും നടത്തി. പരിപാടിയുടെ ഉത്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് ഡൈനോ ജെയിംസിന്റെ അധ്യക്ഷതയിൽ ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണം നടത്തി. ലയൺമെമ്പറും കാരുണ്യാഭവൻ പ്രസിഡന്റുമായ ടോം സി ജോസഫ്, ക്ലബ് മുൻ പ്രസിഡന്റുമാരായ Read More…
ഓണ ദിനങ്ങളിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കറ്റ 9 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ: ഓണ ദിനങ്ങളിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കറ്റ 9 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.വിനോദ സഞ്ചാരത്തിന് കുട്ടിക്കാനത്ത് എത്തിയ അടൂർ സ്വദേശി ജിതിൻ പി.സാമിന് ( 28) പരുക്കേറ്റു. റോഡിലൂടെ കാഴ്ച കണ്ട് നടക്കുന്നതിനിടെ ശനിയാഴ്ച രാത്രിയിൽ ട്രാവലർ വാൻ ഇടിച്ചായിരുന്നു അപകടം.ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ ചെങ്ങളം സ്വദേശി ആന്റണിക്ക് ( 42)പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ചെങ്ങളത്തിനു സമീപമായിരുന്നു അപകടം. ബുള്ളറ്റ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു ഈരാറ്റുപേട്ട സ്വദേശി ജോയിക്ക് Read More…
ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു
ഈരാറ്റുപേട്ട: മാധ്യമപ്രവർത്തക പി.എസ്. രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ഈരാറ്റുപേട്ടയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഈരാറ്റുപേട്ടക്ക് സമീപം തിടനാട് ,വീട്ടുവളപ്പിൽ. ഭർത്താവ്: ദീപപ്രസാദ് പാറപ്രം (ഫോട്ടോഗ്രാഫർ, ടൈംസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം).











