കാണക്കാരി: കാണക്കാരി ചിറക്കുളം പ്രദേശത്ത് ചിൽഡ്രൻസ് പാർക്ക് സ്ഥാപിച്ചതോടെ
കാടുകയറി വനമമായിരുന്ന പ്രദേശത്തിന്റെ മുഖഛായ മാറ്റിയിരിക്കുകയാണ്. ചിൽഡ്രൻസ് പാർക്ക്, കഫറ്റീരിയ, ശുചിത്വ സമുച്ചയം, ഓപ്പൺ ജിം, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയുടെ ഉദ്ഘാടനവും വിവിധ കലാപരിപാടികളും അലങ്കാരങ്ങളുമെല്ലാമായി നാടിനെ ഉത്സവമയമാക്കി.
ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, കഫറ്റീരിയ, ശുചിത്വ സമുച്ചയം എന്നിവയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം എൽ എ യും, ഓപ്പൺ ജിം ന്റെ ഉദ്ഘാടനം കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരനും, ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല ജിമ്മിയും നിർവ്വഹിച്ചു. തുടർന്ന് പരിപാലന ചുമതല കാണക്കാരി ഗ്രാമപഞ്ചായത്തിന് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കൊച്ചു റാണി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സിന്ധു മോൾ ജേക്കബ്, ബിജു പഴയപുരയ്ക്കൽ (പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ബൈജു ജോൺ പുതിയിടത്തുചാലിൽ (മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ജോൺസൺ പുളിക്കീൽ (മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്),
പി. എൻ. രാമചന്ദ്രൻ (ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ബ്ലോക്ക് പഞ്ചായത്ത്) കാണക്കാരി അരവിന്ദാക്ഷൻ (ചെയർമാൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി, കാണക്കാരി,ഗ്രാമപഞ്ചായത്ത്),വിനീത രാഗേഷ്(ചെയർപേഴ്സൺ, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി),
ആശാമോൾ ജോബി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), സിൻസി മാത്യു (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ),രാജു ജോൺ ചിറ്റാത്ത് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ,സ്‌മിത അലക്‌സ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ജീന സിറിയേക്ക് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ,ലുക്കോസ് മാക്കീൽ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ),ആൻസി മാത്യു (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
പി. യു. മാത്യു (പ്രസിഡൻ്റ്, കാണക്കാരി ക്ഷീരവ്യവസായസഹകരണ സംഘം) ,കെ. കെ. രാമഭദ്രൻ (സി.പി.ഐ.) സജി മുട്ടപ്പള്ളി (കേ. കോൺഗ്രസ് എം) ,കെ. എം. ഷാജി (സി.പി.എം.) ,സെബാസ്റ്റ്യൻ, കടുവാക്കുഴി (കോൺഗ്രസ് (ഐ),രാജേഷ് പുറമറ്റം (ബി.ജെ.പി.), റോയി ചാണകപാറ (കേരളാ കോൺഗ്രസ് ജെ.), എൻ. വി. ജോർജ് (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, കാണക്കാരി യൂണിറ്റ്) എന്നിവർ പ്രസംഗിച്ചു.
ലൗലിമോൾ വർഗ്ഗീസ് (ചെയർപേഴ്‌സiൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി കാണക്കാരി പഞ്ചായത്ത്) കൃതഞ്ജത രേഖപ്പെടുത്തി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2021-2024 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 26 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നിൽ നിന്നു പ്രവർത്തിച്ച ബ്ലോക്ക് പഞ്ചായത്ത് കാണക്കാരി ഡിവിഷൻ അംഗവും സ്ഥിരസമിതി അധ്യക്ഷയുമായ കൊച്ചുറാണി സെബാസ്റ്റ്യനും കാണക്കാരി ഗ്രാമപഞ്ചായത്ത് അംഗവും സ്ഥിരസമിതി അദ്ധ്യക്ഷയുമായ ലൗലിമോൾ വർഗ്ഗീസിനും നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്
,
നൂതന പദ്ധതികളായ മിൽക്ക് എറ്റിഎം ,വനിതാ ജിംനേഷ്യം, കേരഗ്രാമം പദ്ധതി, കെപ്കോ ആശ്രയ പദ്ധതി എന്നിവയെല്ലാം കാണക്കാരി പഞ്ചായത്തിൽ എത്തിച്ച് നടപ്പിലാക്കി വ്യത്യസ്ഥരാവുകയാണ് ഈ ജനപ്രതിനിധികൾ.
കാണക്കാരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ചിറക്കുളത്തിനു സമീപം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച കുട്ടികൾക്കായുള്ള പാർക്കും ‘ശുചിത്വ ശൗചാലയവും ലഘുഭക്ഷണശാലയും, വനിതാ ഓപ്പൺ ജിം,ഹൈമാസ്റ്റ് ലൈറ്റ്, എന്നിവയും കുട്ടികളുടെ മാനസിക ശാരീരിക അഭിരുചികൾക്ക് അനുസൃതമായി മാനസിക ശാരീരിക ഉല്ലാസത്തിന് കൂടുതൽ ഊർജ്ജം പകരുന്ന തരത്തിലുള്ള വിനോദ സംവിധാനങ്ങളോടെയാണ് പാർക്ക് ക്രമീകരിച്ചിട്ടുള്ളത്.
പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിയായി ഓപ്പൺ ജിം ,ലഘു ഭക്ഷണ ശാലയും,ലൈറ്റുകൾ, ബഞ്ചുകൾ, പൂന്തോട്ടം എന്നിവയും. കാണക്കാരി ജംഷനിൽ എത്തി ചേരുന്നവർക്ക് മതിയായ ടോയിലറ്റ് സൗകര്യങ്ങൾ ഒന്നും തന്നെ നിലവിൽ ഇല്ലാത്ത സാഹചര്യത്തിലാണ് സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കാവുന്ന രീതിയിൽ ശൗചാലയ സമുഛയവും ഉന്നത നിലവാരത്തിലുള്ള വിശ്രമകേന്ദ്രവുമാണ് പണി കഴിപ്പിച്ചിരിക്കുന്നത്.