poonjar

കേരള കോൺഗ്രസ് എം മുരിങ്ങപ്പറം കൺവെൻഷൻ

കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര വാർഡ് 11 മുരിങ്ങപ്പറം കൺവെൻഷൻ വളരെ വിപുലമായ രീതിയിൽ നടത്തി. ഏകദേശം 50 ഓളം പ്രവർത്തകർ പങ്കെടുത്തു. കൂട്ടക്കല്ല്, പെരുങ്കുന്നമല – ചേന്നാട് റോഡിന് ₹10 ലക്ഷം രൂപയും ചെമ്മതാങ്കുഴി തൈനി റോഡിന് 5 ലക്ഷം രൂപയും എംഎൽഎ അനുവദിച്ചു.

വാർഡ് പ്രസിഡന്റ് ജോമി മുളങ്കാശ്ശേരി അധ്യക്ഷത വഹിച്ച യോഗം എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പാർട്ടി മണ്ഡലം പ്രസിഡന്റ് ശ്രീ ദേവസ്യാച്ചൻ വാണിയപ്പുര, പാർട്ടി സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം സണ്ണി വടക്കേമുളഞ്ഞനാൽ, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സണ്ണി വാവലാങ്കൽ, കർഷക യൂണിയൻ പ്രസിഡന്റ് എ എസ് ആന്റണി, അറക്കപ്പറമ്പിൽ കർഷക യൂണിയൻ കൺവീനർ തങ്കച്ചൻ, വക്കച്ചൻ കല്ലുവരപ്പറമ്പിൽ, ടോമി ചെറുകര, ബെന്നി കളപ്പുര, ജോസ് പുത്തൂർ, ബിൻസ് കിടങ്ങതാഴെ, തോമസ് വടക്കേൽ, ലാലിച്ചൻ കിടങ്ങതാഴെ, മോഹനൻ വരിക്കാനി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *