erattupetta

ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ (EGA) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഈരാറ്റുപേട്ടയിൽ നിന്നുള്ള വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെയും പ്രവാസം കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തിച്ചേർന്ന മുൻ പ്രവാസികളുടെയും ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ (ഇ.ജി.എ) 2024-26 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

യു.എ.ഇ, ഖത്തർ, കുവൈത്ത്,ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ യൂണിറ്റുകളിൽനിന്ന് തെരഞ്ഞൈടുക്കപ്പെട്ട 36 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് ഇലക്ഷനിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഭാരവാഹികൾ: സുഹൈൽ സത്താർ -പ്രസിഡന്റ് (ഖത്തർ )പി.പി. ഷഹീർ -ജനറൽ സെക്രട്ടറി (യു.എ.ഇ) ഷമീർ മണക്കാട് -ട്രഷറർ(കുവൈത്ത് ) സലീം തലനാട് (റിയാദ്) ഷാഹിദ് സി.എ (കുവൈത്ത് )(വൈസ്. പ്രസിഡന്റുമാർ), അജ്മൽ ഖാൻ റിയാദ് (ജോയിൻ സെക്രട്ടറി ) എന്നിവരെ ആണ് തെരഞ്ഞെടുത്തത്.

വിവിധ വകുപ്പ് സെക്രട്ടറിമാരായി നസീബ് പടിപ്പുരക്കൽ (യു.എ.ഇ)താഹ വലിയവീട്ടിൽ (ഖത്തർ)ഷബിൻ സത്താർ (ദമാം) ഷബീസ് പാലയംപറമ്പിൽ (ജിദ്ദ) കെ.എ. നിസായ് (സലാല)എന്നിവരേയും, യൂണിറ്റ് കൺവീനർമാരായി റിയാസ് ലത്തീഫ് (യു.എ.ഇ), ആസിം പി നൗഷാദ് (ഖത്തർ), റസൽ അബ്ദുൽ റഹീം (റിയാദ്), ഷഫീഖ് റഹ്മാൻ (ദമാം), ജിൻഷാദ് എം.പി (ജിദ്ദ), ഷിബിലി കെ.എം (കുവൈത്ത്), റമീസ് മുഹമ്മദ് (മസ്‌കത്ത്), യാസിർ അബ്ദുൽ കരീം (ബഹ്‌റൈൻ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഓൺലൈനായി നടന്ന തെരഞ്ഞെടുപ്പിന് അവിനാഷ് മൂസ, സാജിദ് ഈരാറ്റുപേട്ട എന്നിവർ നേതൃത്വം നൽകി. പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് രൂപീകരിച്ച ഇ.ജി.എക്ക് പോയ വർഷങ്ങളിൽ അഭിമാനാർഹമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനായതായി ഭാരവാഹികൾ അറിയിച്ചു.

നിർധനർക്കുള്ള ഭവനങ്ങൾ, ചികിത്സാ സഹായങ്ങൾ, കുടിവെള്ള വിതരണം, പ്രളയ ദുരിതാശ്വാസം, പ്രവാസികൾക്ക് അടിയന്തര സാമ്പത്തിക സഹായം എന്നിവയ്ക് പുറമേ വിസ സ്പോൺസർഷിപ്പ് പോലുള്ള നിയമപ്രശ്‌നങ്ങളിൽ അകപ്പെട്ട പ്രവാസികൾക്ക് നിയമ സാമ്പത്തിക സഹായങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *