അരുവിത്തുറ :മൊബൈൽ ഫോണും സോഷ്യൽ മീഡിയയും അശ്രദ്ധമായി ഉപയോഗിക്കുന്നവരാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്നതെന്ന് കേരള പോലീസ് റീജണൽ ഫോറൻസിക് സയൻസ് ലബോറട്ടറി അസിസ്റ്റൻറ് ഡയറക്ടർ സനോജ് എം ജെ പറഞ്ഞു. സൈബർ സുരക്ഷ ഡിജിറ്റൽ നവീകരണത്തിലേക്കുള്ള വഴിയും ഭാവിയും എന്ന വിഷയത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഐ ക്യു എ സിയുടെ ആഭിമുഖ്യത്തിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെയും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗജന്യമായി ലഭിക്കുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ Read More…
Author: editor
ഇൻ്റർ സ്കൂൾ ക്വിസ് മൽസരം; ജനുവരി 17 ന്
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി എൽ.പി, യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ജനുവരി 17 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് ഇൻറർ സ്കൂൾ ക്വിസ് മൽസരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. അന്വേഷണങ്ങൾക്ക്: 9495613062 താഹിറ പി.പി. (പ്രിൻസിപ്പാൾ), 9447780581 ലീന എൻ.പി. (ഹെഡ്മിസ്ട്രസ്സ്), 9961313330 ഷിനുമോൾ കെ.എ. (കൺവീനർ).
കൊട്ടുകാപ്പള്ളിൽ പുന്നൂസ് (ബോബി) നിര്യാതനായി
അരുവിത്തുറ: കൊട്ടുകാപ്പള്ളിൽ പരേതനായ കെ.പി.ജോസഫിന്റെയും കുഞ്ഞുഞ്ഞമ്മയുടെയും മകൻ കൊട്ടുകാപള്ളിൽ പുന്നൂസ് (ബോബി-57) (വാഗമൺ ഗ്രീൻ പാലസ് റിസോർട്ട് ഉടമ) അന്തരിച്ചു. മൃതദേഹം ഇന്ന് 4ന് വസതിയിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ നാളെ (15-01-2025) രാവിലെ 9.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: കറിക്കാട്ടൂർ വെട്ടുവയലിൽ സോജി. മക്കൾ: ജോസഫ്, എബി. മരുമക്കൾ: അന്നു പോത്താനിക്കാട് (ചെറുകാട്), അഞ്ജലി കൊച്ചുപുരയ്ക്കൽ (തെളളകം).
കെ.സി.വൈ.എം വിജയപുരം രൂപത വാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു
കോട്ടയം : കെ.സി.വൈ.എം വിജയപുരം രൂപത വാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു. രൂപതയിലെ 40 യൂണിറ്റുകളിൽ നിന്നും 120 ഓളം യുവജങ്ങൾ പങ്കെടുത്ത യോഗം പുതുപ്പള്ളി എം.ൽ. എ അഡ്വ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ് മുഖ്യാതിഥിയായിരുന്നു. 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായ പ്രസിഡന്റ് -അജിത് അൽഫോൻസ് (കുട്ടിക്കാനം) ജനറൽ സെക്രട്ടറി – അനു വിൻസെന്റ് (പാമ്പനാർ), വൈസ് പ്രസിഡന്റ്- എയ്ഞ്ചൽ സണ്ണി (അടിമാലി), ജസ്റ്റിൻ രാജൻ(കല്ലാർ-നെടുംകണ്ടം), സെക്രട്ടറി അഞ്ജന Read More…
ഡ്രൈവറെ ആവശ്യമുണ്ട്
തലനാട് ഗ്രാമ പഞ്ചായത്തിൽ ഔദ്യോഗിക വാഹനം ഓടിക്കുന്നതിനും, അവശ്യസമയങ്ങളിൽ ഹരിത കർമ്മ സേന വാഹനത്തിനും ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. പ്രായപരിധി 18-41. യോഗ്യത ഏഴാം ക്ലാസ്. എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസ്, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ വേണം. തലനാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ജനുവരി 22 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കു തലനാട് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.
സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഫ്രാൻസിൽ നിന്നുള്ള വിദേശ സംഘം
പാലാ: മികവിൻ്റെ വിദ്യാലയമായ പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ അക്കാദി വും കലാപരവും ശാസ്ത്രപരവുമായ പ്രവർത്തനങ്ങൾ കണ്ട് വിലയിരുത്തുവാൻ ആണ് വിദേശ സംഘം എത്തിയത്. ഫ്രാൻസിലെ ലാവലിൽ നിന്നു മാണ് 80 പേരടങ്ങുന്ന സംഘം സ്കൂളിൽ എത്തിയത്. ഡോക്ടർമാർ, എഞ്ചിനീയർമാർ, സ്കൂൾ അധ്യാപകർ,കോളേജ് പ്രൊഫസർമാർ, എന്നിങ്ങനെ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ സംഘത്തിലുണ്ട്. സ്കൂൾ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുമ്പുതന്നെ എത്തിയ സംഘം കുട്ടികൾ സ്കൂളിലെത്തുന്നതും മറ്റും സൂക്ഷ്മമായി വീക്ഷിച്ചു. സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കുകയും ഫ്രാൻസിലെ Read More…
മാവടി ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
വേലത്തുശ്ശേരി: അൻപതാം വർഷത്തിലേയ്ക്ക് പ്രവേശിച്ച മാവടി സെന്റ് :സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മോൺ. ഡോ. ജോസഫ് തടത്തിൽ ജൂബിലി ദീപം തെളിയിച്ചു. വികാരി ഫാ. ജോസഫ് വിളക്കുന്നേൽ, മംഗളഗിരി പള്ളി വികാരി ഫാ. ജോർജ് വയലിപ്പറമ്പിൽ , മദർ സുപ്പീരിയർ സി.സിൽവി എഫ്. സി സി ജൂബിലി ആഘോഷകമ്മിറ്റി കൺവീനർ സന്തോഷ് ടോം അമ്പഴത്തിനാക്കുന്നേൽ, കൈക്കാരൻമാർ തുടങ്ങിയവർ പങ്കെടുത്തു. പരസ്പര സ്നേഹവും സഹോദര്യവും പുലർത്തുന്നതിലൂടെ ഇടവകയുടെ ആൽമീയ ഉണർവ് വെളിവാക്കുന്നതാണ് ഓരോ അഘോഷവും Read More…
നിഴൽ മാഗസിൻ പുറത്തിറക്കുന്ന കവിതാ സമാഹാരം “ഒരേ ദൂരം അതേ പകൽ” കവർ പേജ് പ്രകാശനം
നിഴൽ മാഗസിൻ പുറത്തിറക്കുന്ന പതിനഞ്ചാമത്തെ കവിതാ സമാഹാരമായ “ഒരേ ദൂരം അതേ പകൽ” കവർ പേജ് പ്രകാശനം പുസ്തകത്തിലെ എഴുത്തുകാരുടെ സോഷ്യൽ മീഡിയ വഴി നടത്തപ്പെട്ടു. പുതുതലമുറയിലെ എൺപതോളം എഴുത്തുകാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന പുസ്തകം മലയാളത്തിന്റെ മഹാനടൻ മധുവിന്റെ ആശംസയും പ്രശസ്ത എഴുത്തുകാരൻ പ്രഭാ വർമ്മയുടെ കവിതയും ഉൾപ്പെടുത്തി ഉടൻ പുറത്തിറങ്ങുന്നതാണ്. മൈത്രി ബുക്സ് ആണ് പ്രസാധകർ.നിഥിൻകുമാർ ജെ, അലീഷ അഷ്‌റഫ് എന്നിവരാണ് എഡിറ്റേഴ്സ്. സജിത്ത് എസ്, രമ്യ ആർ, അജി ആർ എസ്, ഇന്ദു ഗിരിജൻ, Read More…
വീണ്ടും സ്നേഹ വീടുകളുമായി അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ്
അരുവിത്തുറ :സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റേയും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ രണ്ട് സ്നേഹ വീടുകളുടെ കൂടി താക്കോൽ ദാനകർമ്മം നടന്നു. കോളേജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാറും സെൽഫ് ഫിനാൻസ് കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ടും ചേർന്നാണ് താക്കോൽ കൈമാറിയത്. ഇതോടെ നാലു വീടുകൾ നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് നൽകി കഴിഞ്ഞു. നിലവിൽ മറ്റു രണ്ടു വീടുകളുടെ Read More…
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം കോട്ടയത്ത് ഫെബ്രുവരി 26 ന്
കോട്ടയം :കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെയും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഓഡിറ്റോറിയത്തില്‍ വടക്കും. സംയുക്ത സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ബിഷപ് റവ. ഡോ. ആര്‍. ക്രിസ്തുദാസ്, Read More…











