പാലാ: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ കൂരാലി സ്വദേശി എബിനെ ( 33 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശ് തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 6.30 യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈലിന് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം.
Author: editor
വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ 9 കേന്ദ്രങ്ങളിൽ നടന്ന പഠനശാക്തീകരണ കൂട്ടായ്മ ശ്രദ്ദേശമായി
വാകക്കാട് : വിവിധ കേന്ദ്രങ്ങളിലായി സമീപപ്രദേശത്തെ ജനപ്രതിനിധികളെയും സാംസ്കാരിക നായകരെയും മാതാപിതാക്കളെയും കുട്ടികളെയും ഉൾച്ചേർത്തുകൊണ്ട് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ സംഘടിപ്പിച്ച പഠനശാക്തീകരണ കൂട്ടായ്മ ശ്രദ്ധേയമായി. സമീപ പ്രദേശത്തുള്ള കുട്ടികളും മാതാപിതാക്കളും ഒരു കേന്ദ്രത്തിൽ ഒന്നിച്ചു കൂടുകയും കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ കാര്യങ്ങളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. ഒമ്പത് കേന്ദ്രങ്ങളിലായി നടത്തിയ കൂട്ടായ്മയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. പഠന ശാക്തീകരണ കൂട്ടായ്മയിൽ കുട്ടികളുടെ പഠന മികവുകളെ പൊതുസമൂഹവുമായി പങ്കുവെക്കുകയുംകുട്ടികൾ സ്വാംശീകരിച്ച അറിവുകളും ആർജ്ജിച്ച കഴിവുകളും പഠനത്തെളിവുകളായി Read More…
പി.സി ജോർജിനെ ജയിലിലടയ്ക്കാൻ ചങ്കുറപ്പില്ലെങ്കിൽ പിണറായി സർക്കാർ അധികാരം വിട്ട് പുറത്തുപോകണം’: നാസർ ഫൈസി കൂടത്തായി
പി.സി.ജോർജിന്റെ വിവാദ പരാമർശത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. പി സി ജോർജിനെ ജയിലിലടയ്ക്കാൻ ചങ്കുറപ്പില്ലെങ്കിൽ പിണറായി സർക്കാർ അധികാരം വിട്ട് പുറത്തുപോകണം. ദ്വായാർത്ഥ പ്രയോഗത്തിന് വ്യവസായിയെ ജയിലിലടയ്ക്കാൻ സർക്കാരിന് വകുപ്പുണ്ടായെന്നും നാസർ ഫൈസി പറഞ്ഞു. ദ്വായാർത്ഥ പ്രയോഗത്തിന് വ്യവസായിയെ ജയിലിലടയ്ക്കാൻ സർക്കാരിന് വകുപ്പുണ്ടായെന്നും നാസർ ഫൈസി കുറ്റപ്പെടുത്തി.രാജ്യത്തെ മുഴുവൻ മുസ്ലിങ്ങളും വർഗീയവാദികളാണെന്നായിരുന്നു പിസി ജോർജ് നടത്തിയ പരാമർശം. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ Read More…
CPI കുന്നോന്നി ബ്രാഞ്ച് സമ്മേളനം നടത്തി
പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ കുന്നോന്നി ബ്രാഞ്ച് സമ്മേളനം. സഖാവ് M.S വിജയൻ അധ്യക്ഷതയിൽ സിപിഐ ജില്ല കമ്മിറ്റിയംഗം സഖാവ് എം.ജി ശേഖരൻ ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി , സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി അംഗം സഖാവ് മിനിമോൾ ബിജു, AlYF പൂഞ്ഞാർ Read More…
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ കർണാടക തുമ്പൂർ സ്വദേശികളായ ഡ്രൈവർ നവീൻ (24 ) തീർത്ഥാടക മാരുതി ( 55 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 5 മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ പിഴകിന് സമീപമായിരുന്നു അപകടം.
സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ ഒഴിവാക്കിയതിൽ ജനകീയ പ്രതിഷേധം ഉയരുന്നു
പൂഞ്ഞാർ : പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്, പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ, സ്ഥാപിക്കുന്ന രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്ന സ്തൂപത്തിൽ, ഇപ്പോൾ എഴുതി ചേർത്തിരിക്കുന്ന പേരുകൾ അപൂർണ്ണമാണെന്ന് കക്ഷി രാഷ്ട്രീയ വിത്യാസം ഇല്ലാതെ എല്ലാവരും അഭിപ്രായപെട്ടു. സമര പോരാളികളുടെ നേതാവ് ആയിരുന്നയാളുടെ പേര് പോലും ഒഴിവാക്കി. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തെള്ളിയിൽ മൈതാനം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ വച്ച് നിരവധി സമര സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ Read More…
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ ഫൈബ്രോ സ്കാനിംഗ് സൗകര്യത്തോടെ കരൾ രോഗ നിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രി മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കരൾ രോഗ നിർണ്ണയ ക്യാമ്പ് 2025 ജനുവരി 16 വ്യാഴാഴ്ച്ച നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഫൈബ്രോ സ്കാനിംഗ് സൗകര്യം ലഭ്യമാണ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. ക്യാമ്പിന് മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിലെ ഡോ. അനീഷ് ഫിലിപ്പ് മേൽനോട്ടം വഹിക്കും. മുൻകൂർ ബുക്കിംഗ് സൗകര്യത്തിനായി 9188228226 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അടുത്ത രണ്ട് ദിവസം കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രത
അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഉയർന്ന ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സൂര്യാഘാതം ഏൽക്കാതെ സൂക്ഷിക്കണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി Read More…
വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ കേസെടുത്തു
ഈരാറ്റുപേട്ട: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് നല്കിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പിസി ജോർജിന്റെ പരാമർശം. മതസ്പർധ വളർത്തൽ കലാപാഹ്വാനം എന്നിവയ്ക്കാണ് കേസ്. വിവാദമായതിന് പിന്നാലെ സോഷ്യൽ മീഡിയായിലൂടെ പി സി ജോർജ് മാപ്പ് പറഞ്ഞിരുന്നു. ഇന്ത്യയിലെ മുസ്‍ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്‍ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, Read More…
പാതാമ്പുഴയിൽ നിന്ന് റിപ്പബ്ളിക് ദിന ചടങ്ങിന് ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പാതാമ്പുഴ 46 -ാം നമ്പർ അങ്കണവാടി വർക്കർ മിനിമോൾ ഒ.സിക്ക് ഒപ്പം ഭർത്താവിനും 26 ന് ന്യൂഡൽഹി റിപ്പബ്ലിക് ദിന ചടങ്ങിന് പങ്കെടുക്കുവാൻ ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം. വനിതാ ശിശു വികസന വകുപ്പ് വഴിയാണ് ഇവർക്ക് റിപ്ലബ്ലിക് ദിനാഘോഷ പരേഡിന് സാക്ഷ്യം വഹിക്കുവാൻ കേന്ദ്രസർക്കാരിൻ്റെ ക്ഷണം ലഭിച്ചത്. ഈരാറ്റുപേട്ട ഐ. സി.ഡി.എസിന് കീഴിൽ 2022-23 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് മിനിമോൾക്ക് ലഭിച്ചിരുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 40-ാം നമ്പർ Read More…











