general

എൻസിസിയുടെ ദശ ദിന ക്യാമ്പ് വൈക്കം ലിസ്യു ഇംഗ്ലീഷ് സ്കൂളിൽ ആരംഭിച്ചു

എൻസിസിയുടെ ദശ ദിന ക്യാമ്പ് വൈക്കം ലിസ്യു ഇംഗ്ലീഷ് സ്കൂളിൽ ആരംഭിച്ചു. വൺ കേരള ഗേൾസ് ഇൻഡിപെൻഡൻസ് കമ്പനി ചേർത്തല കമാന്റിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ അജയ് മേനോൻ ആമുഖ സന്ദേശം നൽകി. സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ നഴിയമ്പാറ, സ്കൂൾ പ്രിൻസിപ്പൽ ഷൈനി ആനിമോൻ, അസോസിയേറ്റ് എൻസിസി ഓഫീസേർസ്,ഗേൾസ് കേഡറ്റ് ഇൻസ്ട്രക്ടർ എന്നിവർ സന്നിഹിതരായിരുന്നു. മെയ് മാസം 12 മുതൽ ഇരുപത്തിയൊന്നാം തീയതി വരെ നടത്തപ്പെടുന്ന ക്യാമ്പിൽ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 500 ഓളം കുട്ടികൾ Read More…

education

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ്. 12 മണിയോടെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലം അറിയാൻ സാധിക്കും. വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ  cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.

poonjar

പൂഞ്ഞാറിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പൂഞ്ഞാറിൽ യുവാവ് തൂങ്ങി മരിച്ചു. പേക്കാക്കുഴിയിൽ പ്രകാശിന്റെ മകൻ ജീവൻ ആണ് മരിച്ചത്. 19 വയസായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

general

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 8765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞിരുന്നു.

kuravilangad

പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി: ജോസ് കെ മാണി

കുറവിലങ്ങാട്: പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി എന്ന് ജോസ് കെ മാണി. സയന്‍സ് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29ന് മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ നിർവഹിക്കും. കോട്ടയത്തെ ലോക്‌സഭാംഗമായിരുന്ന കാലത്ത് കേന്ദ്രസര്‍ക്കാരുമായി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ഇടപെടലുകളുടെയും ഫലമായാണ് ഇന്ത്യയിലെ മെട്രൊപൊലിറ്റന്‍ നഗരങ്ങള്‍ക്ക് മാത്രം അനുവദിക്കുന്ന സയന്‍സ് സിറ്റി കോട്ടയത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. രാജ്യത്തെ നാലാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ സയന്‍സ് സിറ്റിയാണ് കുറവിലങ്ങാട്ട് സ്ഥാപിതമാകുന്നത്. Read More…

obituary

വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സിങ് വിദ്യാര്‍ഥിനിയുടെ സംസ്കാരം ഇന്ന്

പാലാ : നെല്ലിയാനിയിൽ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നഴ്സിങ് വിദ്യാര്‍ഥിനി കല്ലറയ്ക്കല്‍ സാജന്റെ മകള്‍ സില്‍ഫ(18) യുടെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടിൽ ആരംഭിച്ച് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. അതേസമയം, പെണ്‍കുട്ടി ജീവനൊടുക്കാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദില്‍ ബിഎസ്‌സി നഴ്സിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് സില്‍ഫ. ഈസ്റ്റര്‍ അവധിക്ക് നാട്ടില്‍ എത്തിയശേഷം ജൂണ്‍ ഒന്നാം തീയതി തിരികെ ഹൈദരാബാദിലേക്ക് Read More…

moonilavu

മൂന്നിലവ് വലിയകുമാരമംഗലം സെന്റ്.പോൾസിന്റെ SSLC 100% വിജയത്തിന് മാറ്റുകൂട്ടി ഇരട്ടകളുടെ വിജയം

മൂന്നിലവ് : വലിയകുമാരമംഗലം സെന്റ് . പോൾസ് ഹയർസെക്കന്ററി സ്കൂളിന് അഭിമാനകരമായ നൂറു ശതമാനം വിജയമാണ് എസ് എസ് എൽ സി ഫലം വന്നപ്പോൾ വിദ്യാർഥികൾ നേടിക്കൊടുത്തത്. മൂന്നു ജോടി ഇരട്ടക്കുട്ടികൾ ഇത്തവണ വിജയികളായവരിൽ ഉൾപ്പെടുന്നു. അതിൽ ഇരട്ടക്കുട്ടികളായ ക്രിസ്റ്റോ മാത്യു, ക്രിസ്റ്റി മാത്യു എന്നിവർ ഫുൾ A+ നേടി. മൂന്നിലവ് കുരിശിങ്കൽപറമ്പിൽ മാത്യു ജോൺ, ഷൈനമ്മ ദമ്പതികളുടെ മക്കളാണ് ഇരുവരും. മറ്റൊരു ജോടികളായ ഇവാൻ സെബാസ്റ്റ്യൻ, ഇവാനാ സെബാസ്റ്റ്യൻ എന്നിവർ യഥാക്രമം ഫുൾ A+, ഒൻപത് Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്രാ നഴ്സസ് ദിനാചരണം നടത്തി

പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്രാ നഴ്സസ് ദിനാചരണം നടത്തി. വ്യാവസായിക തൊഴിൽതർക്ക പരിഹാര കോടതി ജഡ്ജി സുനിത വിമൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന സൈനികരുടെ സേവനം പോലെ തന്നെയാണ് ആതുരസേവരംഗത്ത് നഴ്സുമാർ രോഗികൾക്കു നൽകുന്ന പരിചരണവും കരുതലുമെന്നു ജഡ്ജി സുനിത വിമൽ പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്.കേണൽ മജല്ല മാത്യു ഈ വർഷത്തെ നഴ്സസ് ദിന തീം അവതരണം നടത്തി. Read More…

general

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും; ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് രാജ്യത്തോട് സംസാരിക്കുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായിട്ടാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വെടിനിർത്തൽ ധാരണയിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് കേന്ദ്രസർക്കാർ വാദിക്കുന്നതിനിടെ, ധാരണയിൽ എത്തിയതിന് ഇരു രാഷ്ട്രങ്ങളെയും അഭിനന്ദിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് രംഗത്തുവന്നിരുന്നു. അമേരിക്കയ്ക്ക് പങ്കില്ലെങ്കിൽ എങ്ങനെയാണ്, വെടിനിർത്താൻ തീരുമാനമായെന്ന ഔദ്യോഗിക പ്രഖ്യാപനം ഡോണൾഡ് ട്രംപ് നടത്തിയത് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. Read More…

general

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ വികസനക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു

പാമ്പാടി :യഥാർത്ഥ വികസനം എന്നത് പശ്ചാത്തല വികസനം മാത്രമല്ല മനുഷ്യജീവിതത്തിൽ ഉണ്ടാകുന്ന പുരോഗതിയാണെന്ന് സഹകരണം തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി. എൻ വാസവൻ. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ വികസനക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള പി.എം.എ. വൈ ഗുണഭോക്തൃസംഗമവും രണ്ടാം ഗഡു വിതരണവും ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഭിന്നശേഷിക്കാർക്കായുള്ള മുച്ചക്ര വാഹന വിതരണവും മന്ത്രി നിർവഹിച്ചു. ബ്ലോക്കിലെ അർഹതപ്പെട്ട അഞ്ചു വ്യക്തികൾക്കാണ് വാഹനം വിതരണം ചെയ്തത്. ഇതോടൊപ്പം Read More…