പൂഞ്ഞാർ : അഖില ഭാരത അയ്യപ്പ സേവാ സംഘം പൂഞ്ഞാർ ശാഖ രക്ഷാധികാരി പി ഉണ്ണികൃഷ്ണൻ നായർ (86) തുണ്ടത്തിൽകരോട്ട് (ഗോകുലം) റിട്ട. എൽ ഐ സി സീനിയർ ബ്രാഞ്ച് മാനേജർ അന്തരിച്ചു. പരേതയായ ഉമാദേവി ആണ് ഭാര്യ. മക്കൾ :സുധ അരുൺ (മഹാരാഷ്ട്ര), ജ്യോതി മനോജ് ( ബാംഗ്ലൂർ) മരുമക്കൾ അരുൺകുമാർ ( റെയിൽവേ, മഹാരാഷ്ട്ര ), മനോജ് ബാലചന്ദ്രൻ, (ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബാംഗ്ലൂർ) സംസ്ക്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.
പൂഞ്ഞാർ: പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും തിരുനാൾ ആഘോഷങ്ങളും പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 9 വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. ആഗസ്റ്റ് 31ന് രാവിലെ 5.30നും, 6.30 നും വിശുദ്ധ കുർബാന. വൈകിട്ട് 5 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് എന്നിവ റവ. ഫാ. വിൻസെന്റ് മുണ്ടോമാക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. തുടർന്ന് വൈകിട്ട് 6.30ന് തിരുനാൾ കൊടിയേറ്റ് മാർ ജോസഫ് സ്രാമ്പിക്കൽ (ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ). Read More…
പൂഞ്ഞാർ: ബാലസംഘം പൂഞ്ഞാർ ഏരിയയുടെ നേതൃത്വത്തിൽ ലീഡർഷിപ്പ് സമ്മർ ക്യാമ്പും ഹാപ്പിനെസ് ഫെസ്റ്റിവലും പൂഞ്ഞാർ എ.ടി.എം വായനശാലയിൽ സംഘടിപ്പിച്ചു. ബാലസംഘം ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് കെ. സോമൻ, ജില്ലാ ജോയിന്റ് സെക്രട്ടറി അശ്വിൻ അനീഷ്, ഏരിയ കോർഡിനേറ്റർ സുഷമ മുരളി എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ക്യാമ്പിൽ വിവിധ ശാസ്ത്ര-സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളും ചർച്ചകളും നടന്നു. പൂഞ്ഞാർ ഏരിയയിലെ വിവിധ മേഖലകളിൽ നിന്നുള്ള ബാലസംഘം കൂട്ടുകാർ ക്യാമ്പിൽ പങ്കെടുത്തു. നായനാർ ദിനത്തോടനുബന്ധിച്ച് ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ ഭാഗമായി കുട്ടികളുടെ Read More…