Accident

പാലാ കൊട്ടാരമറ്റം സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി വയോധിക മരിച്ചു

പാലാ: കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബസ് ദേഹത്തു കയറി കൂത്താട്ടുകുളം സ്വദേശിനി മരിച്ചു. കൂത്താട്ടുകുളം കിഴക്കേകോഴിപ്‌ളാക്കൽ ചിന്നമ്മ (70) ആണ് മരിച്ചത്. അബോധാവസ്ഥയിലായ വയോധികയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു. ഇപ്പോൾ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്. പാലാ പിറവം റൂട്ടിൽ ഓടുന്ന ശിവ പാർവതി ബസ്സാണ് അപകടമുണ്ടാക്കിയത്. ബസ്സിന്റെ മുമ്പിലൂടെ വയോധിക പാസ് ചെയ്തപ്പോഴാണ് ബസ് തട്ടിയത്. ബസ്സിന്റെ ഡ്രൈവർ വലവൂർ സ്വദേശി ജോജോ പോലീസ് കസ്റ്റഡിയിലാണ്. രാവിലെ 11 ഓടെയായിരുന്നു അപകടം.

uzhavoor

അന്തരിച്ച ദ്രോണാചാര്യ പ്രൊഫസർ സണ്ണി തോമസിന്റെ പിതാവിന്റെ പേരിലുള്ള കെ. കെ. തോമസ് മെമ്മോറിയൽ എൻഡോവ്മെന്‍റ് വിതരണം ഉഴവൂർ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തു

ഉഴവൂർ: നിർധനരായ രോഗികളുടെ ചികിത്സാ ധനസഹായത്തിനായി ഏർപ്പെടുത്തിയിട്ടുള്ള കെ.കെ. തോമസ് മെമ്മോറിയൽ എൻഡോവ്മെന്‍റ് ഉഴവൂർ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തു. അന്തരിച്ച മുൻ ദ്രോണാചാര്യ ജേതാവ് പ്രൊഫസർ സണ്ണി തോമസിന്‍റെ പിതാവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള കെ. കെ. തോമസ് എൻഡോവ്മെന്റ് പുരസ്കാരമാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ 9 പേർക്കായി വിതരണം ചെയ്തത്. ഗുരുതര രോഗ ബാധിതരായ ആളുകളെ സഹായിക്കുന്നതിനായാണ് എൻഡോവ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം., വൈസ് പ്രസിഡന്റ് അഞ്ജു പി. Read More…

general

മാവടി ഇടവകയിൽ വൈദിക സന്യസ്ത സംഗമവും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടന്നു

വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ്‌ പള്ളിയുടെ സുവർണ്ണജൂബിലിയോട് അനുബന്ധിച്ചു ഇടവക്കാരായ വൈദികരുടെയും സന്യസ്തരുടെയും സംഗമവും കുട്ടികളുടെ പ്രഥമദിവ്യ കാരുണ്യ സ്വീകരണവും നടന്നു. ഇടവകക്കാരായ വൈദികർ ചേർന്ന് സമൂഹബലി അർപ്പിച്ചു. ഫാ. ജോസ്‌മോൻ പെരുവാച്ചിറ മുഖ്യകാർമികൻ ആയി. റവ ഫാ. ഡോ. ഫിലിപ്പ് മറ്റത്തിൽ സന്ദേശം നൽകി. വൈദികരും സന്യസ്തരും അവരുടെ പ്രേക്ഷിതാനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു. വികാരി ഫാ. ജോർജ് അമ്പഴത്തിനാൽ, കൈക്കാരൻമാർ, ജൂബിലി ആഘോഷ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

obituary

മഠത്തിൽ (വലിയവീട്ടിൽ) എം.ടി.ജോസഫ് നിര്യാതനായി

പ്ലാശനാൽ: മഠത്തിൽ (വലിയവീട്ടിൽ) എം.ടി.ജോസഫ് (അപ്പച്ചൻ-78) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പാലാ വള്ളോംപുരയിടത്തിൽ മേരി ജോസഫ്. മക്കൾ: ടോം, ജോർളി, ജോസൻ. മരുമക്കൾ: ജോസ്മി, ഹണി.

bharananganam

ഭരണങ്ങാനവും സമീപപ്രദേശങ്ങളും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ; ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ലൈവ് ആയി

ഭരണങ്ങാനം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ലൈവ് ആയി. ഭരണങ്ങാനവും സമീപപ്രദേശങ്ങളും ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാണ്. ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഉള്ള ലിങ്ക് : https://play.google.com/store/apps/details?id=com.iqbaltld.bharananganam ആപ്ലിക്കേഷനിൽ ചേർക്കാൻ ഡാറ്റകൾ നൽകുന്നവർ ശ്രദ്ധിക്കുക: ആപ്ലിക്കേഷനിൽ ചേർക്കേണ്ടയാളുടെ സ്ഥാപനത്തിന്റെ പേര്, കാറ്റഗറി, സബ് കാറ്റഗറി, സ്ഥലം,ഫോൺ നമ്പർ എന്നിവ ടൈപ് ചെയ്ത് 9846444151 നമ്പറിൽ വാട്സപ്പിൽ അയക്കുക. എത്രയും വേഗം അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. അപ്ലിക്കേഷൻ Read More…

obituary

വരയാത്തുകരോട്ട് ഏലിയാമ്മ വർക്കി നിര്യാതയായി

കൊച്ചുവളതൂക്ക് : വരയാത്തുകരോട്ട് ഏലിയാമ്മ വർക്കി (88) നിര്യാതയായി. സംസ്കാരം ഇന്ന് (12 /05/2025) 3pm ന് പൂഞ്ഞാർ സെന്റ് മേരിസ് ഫോറോനാ പള്ളിയിൽ.

pala

പാലാ രൂപത സഭയിലെ ഏറ്റവും വലിയ മിഷനറി രൂപത :മാർ ആൻഡ്രൂസ് താഴത്ത്

പാലാ: രൂപത നമ്മുടെ സഭയിൽ ഏറ്റവും അധികം മിഷനറിമാരെ സംഭാവന ചെയ്തിട്ടുള്ള മിഷനറിമാരുടെ വിളനിലം ആണ് എന്ന് സി ബി സി ഐ പ്രസിഡന്റ്‌ മാർ ആന്ധ്രൂസ് താഴത്ത്. പാലാ രൂപതയുടെ പ്ലാറ്റി‍നം ജൂബിലിയുടെ ഭാഗമായി പ്രവിത്താനം സെന്റ് ആഗസ്റ്റിൻസ് ഫോറോനാ പള്ളിയിൽ വച്ച് നടത്തിയ മിഷനറി മഹാസംഗമത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വിവിധ മേഖലകളിൽ സ്തുത്യർ ഹമായ സംഭാവനകൾ നൽകിയിട്ടുള്ളതും രണ്ടായിരം വർഷമായി ഭാരത സംസ്കാരത്തോട് ഏറെ ഇഴുകിച്ചെർന്നതുമായ ക്രിസ്തുമതത്തെ ഒരു വിദേശ Read More…

Accident

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പാറമ്പുഴ സ്വദേശി സുമേഷിനെ ( 45 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1 മണിയോടെ കൊഴുവനാൽ മനക്കുന്നത്ത് വച്ചായിരുന്നു അപകടം.

obituary

മൂഴയിൽ എം.എൻ രവീന്ദ്രൻ (ചെറുക്കൻ ചേട്ടൻ) നിര്യാതനായി

പൂഞ്ഞാർ: മൂഴയിൽ എം.എൻ രവീന്ദ്രൻ (ചെറുക്കൻ ചേട്ടൻ 88) നിര്യാതനായി. സംസ്കാരം നാളെ (12-5-25 ,തിങ്കൾ) 4 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മി രവീന്ദ്രൻ പൂഞ്ഞാർ ആറ്റുവേലിൽ കുടുംബാംഗം. മക്കൾ: സിന്ധു, ഷാജി, വിനോദ് (സൗദി), സുധീഷ് (യുണൈഡ് ട്രേടേഴ്സ് തൊടുപുഴ) മരുമക്കൾ: രാജു, ഓമന ഷാജി, മിനി വിനോദ്, മിനു സുധീഷ് (കെ.എസ്.ഇ.ബി, പാലാ).

erattupetta

“എന്റെ ഈരാറ്റുപേട്ട” മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു; സാങ്കേതിക തകരാറുകൾ പരിഹരിച്ച് പുതുക്കിയ പതിപ്പ് പ്ലേസ്റ്റോറിൽ

ഈരാറ്റുപേട്ട: നഗരസഭയിലെയും സമീപ പ്രദേശങ്ങളിലെയും സുപ്രധാന വിവരങ്ങൾ ലഭ്യമാക്കുന്നതിൽ മുൻപന്തിയിൽ നിന്ന “എന്റെ ഈരാറ്റുപേട്ട” മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു. 2018-ൽ ആരംഭിച്ച ആപ്പ്, ഒരു കാലത്ത് വലിയ ജനശ്രദ്ധ നേടിയിരുന്നുവെങ്കിലും, സാങ്കേതിക തകരാറുകൾ മൂലം കുറച്ച് നാളുകളായി പ്രവർത്തനരഹിതമായിരുന്നു. സോഫ്റ്റ്‌വെയർ ടീം പ്രശ്നങ്ങൾ പരിഹരിച്ചു, ഇപ്പോൾ പുതുക്കിയ പതിപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. 1000-ത്തിലധികം കോണ്ടാക്റ്റ് നമ്പറുകൾ ഉൾക്കൊള്ളുന്ന അപ്‌ഡേറ്റായ ആപ്പ്, വിവിധ മേഖലകളിൽ നിന്നുള്ള അടിയന്തര വിവരങ്ങൾ വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്നു. നിലവിൽ Read More…