ഈരാറ്റുപേട്ട : മറ്റയ്ക്കാട് തെക്കേടത്ത് മറിയാമ്മ ദേവസ്യാ (97) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 4.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
നരിയങ്ങാനം: കോറമലയിൽ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (കുട്ടിയമ്മ – 89) നിര്യാതയായി. മൃതസംസ്കാര ചടങ്ങുകൾ 29//08/2024 (വ്യാഴാഴ്ച) രാവിലെ 10:30ന് വീട്ടിൽ ആരംഭിച്ച് നരിയങ്ങാനം സെൻമേരിസ് മഗ്ദലൻസ് പള്ളിയിൽ സംസ്കരിക്കും. പരേതനായ സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ: ആനിയമ്മ, ജോണി, സിജി.
കാഞ്ഞിരപ്പള്ളി: ആനക്കല്ല് പറയരുപറമ്പിൽ സിജോ സെബാസ്റ്റ്യൻ്റെ മകൻ ഡെൽവിൻ (രണ്ടരവയസ്) അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായർ) രണ്ടിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മാതാവ് ജിനിറ്റ് കപ്പാട് അടുപ്പുകല്ലുങ്കൽ കുടുംബാംഗം. സഹോദരങ്ങൾ – ഡെയ്ൻ, ഡെനിറ്റ.