കാഞ്ഞിരപ്പള്ളി പോലീസ് ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട ലഹരി വിരുദ്ധ നടപടികൾ കൊറിയർ സർവീസ് വഴി ഷെഡ്യൂൾഡ് എച്ച് പ്രകാരമുള്ള നിരോധിത മരുന്നുകൾ ഓൺലൈനായി ഓർഡർ ചെയ്ത് വരുത്തി ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിതരണം ചെയ്യുന്ന സംഘത്തെ പറ്റി വിവരം ലഭിക്കുകയും സംഘത്തിൽ പെട്ട ഒരാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു കൊറിയർ സർവീസ് സെൻററിൽ ഇത്തരത്തിലുള്ള പാഴ്സൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഈ പാർസൽ വാങ്ങുന്ന സമയം പാഴ്സലും ആളിനെയും കസ്റ്റഡിയിൽ എടുത്തു. പൊൻകുന്നം ചിറക്കടവ് Read More…
Author: editor
പന്ത് തട്ടി ലഹരിയെ പമ്പ കടത്താം: ഫാ. ജോൺ കണ്ണന്താനം
വാകക്കാട് : പന്ത് തട്ടി ലഹരിയെ പമ്പകടത്താമെന്നും അതുവഴി ആരോഗ്യകരമായ സമൂഹം നമുക്ക് കെട്ടിപ്പടുക്കാമെന്നും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം പറഞ്ഞു. ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിനൊപ്പം വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്‌കൂളുകളിൽ നിന്നും വൺ മില്യൺ തൂഫാൻ ഗോളുകൾ എന്ന പദ്ധതിക്ക് സ്കൂളിൽ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിവസ്തുക്കളിൽ നിന്ന് കുട്ടികളെയും യുവജനങ്ങളെയും അകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ വിനോദങ്ങളിലേക്കും ആകർഷിക്കേണ്ടതുണ്ടെന്ന് മുഖ്യപ്രസംഗത്തിൽ മേലുകാവ് പഞ്ചായത്ത് Read More…
ഓക്‌സിജനില്‍ 100 മണിക്കൂര്‍ ഡേ ആന്‍ഡ് നൈറ്റ് സെയില്‍; മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ മിക്‌സി സൗജന്യം
കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ 100 മണിക്കൂര്‍ ഡേ ആന്‍ഡ് നൈറ്റ് സെയില്‍ വെളളിയാഴ്ച ആരംഭിക്കും. തിങ്കള്‍ വരെ നടക്കുന്ന ഡേ ആന്‍ഡ് നൈറ്റ്് സെയിലില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ വാറന്റിയോടുകൂടിയ 3 ജാര്‍ മിക്‌സി സൗജന്യമായി ലഭിക്കും.ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് എല്‍ഇഡി ടിവികള്‍ക്ക് വന്‍ ഓഫറാണ് ഓക്‌സിജനില്‍ ഒരുക്കിയിരിക്കുന്നത്. ഓക്‌സിജന്‍ നല്‍കുന്ന ഓഫറിന് പുറമേ ബ്രാന്‍ഡുകളുടെ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എസി 18,999 രൂപ മുതലും വാഷിംഗ് മെഷീന്‍ 5,999 രൂപ മുതലും സ്വന്തമാക്കാം. Read More…
നടക്കൽ മുല്ലുപ്പാറയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി
നടയ്ക്കൽ: മുല്ലുപ്പാറയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. ഇന്നലെ രാത്രി വീടിന്റെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയത്. ബൈക്ക് കണ്ടുകിട്ടുന്നവർ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലോ, 7012270840 ഈ നമ്പറിലോ വിവരം അറിയിക്കണം.
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 19 മുതൽ
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 19 മുതൽ 28 വരെ തീർഥാടനകേന്ദ്രത്തിൽ ആഘോഷിക്കും. ദിവസവും രാവിലെ 5.30, 6.45, 8.30, 10, ഉച്ചയ്ക്ക് 2.30, 3.30, വൈകിട്ട് 5, 7 എന്നീ സമയങ്ങളിൽ കുർബാന. 19നു രാവിലെ 11.15നു പാലാ രൂപതാധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. 11.30നു മാർ ജോസഫ് പെരുന്തോട്ടം കുർബാന അർപ്പിക്കും. 21നു രാവിലെ 11.30നു കുർബാന: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. 22നു രാവിലെ 11.30നു കുർബാന: മാർ ജോസഫ് കൊല്ലംപറമ്പിൽ. 24നു Read More…
പൂവത്താഴത്ത് അമ്മിണിയമ്മ നിര്യാതയായി
വിഴിക്കിത്തോട്: പരുന്തൻമല പൂവത്താഴത്ത് പരേതനായ സുകുമാരൻ നായരുടെ ഭാര്യ അമ്മിണിയമ്മ (86) നിര്യാതയായി. സംസ്കാരം നാളെ (03.07.2026, വെള്ളി) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഓമന, രാജശേഖരൻ (രാജി), സുജാത, ബാബുരാജ്, പരേതനായ സാബു. മരുമക്കൾ: പ്രഭാകരൻ (ചിറക്കടവ്), ജയശ്രീ (കോരുത്തോട്), ബാലകൃഷ്‌ണൻ (പനതടി, കാസർകോട്) ജ്യോതി (ചിറക്കടവ്).
ഓക്‌സിജന്‍ ഷോറൂമുകളില്‍ 100 മണിക്കൂര്‍ ഡേ ആന്‍ഡ് നൈറ്റ് സെയില്‍
ഓക്‌സിജന്‍ ഷോറൂമുകളില്‍ 100 മണിക്കൂര്‍ ഡേ ആന്‍ഡ് നൈറ്റ് സെയില്‍ ജൂലൈ മൂന്ന് മുതല്‍ ആറ് വരെ. ഏത് മൊബൈല്‍ ഫോണ്‍ വാങ്ങിയാലും 3749 രൂപ വിലയുള്ള 3 ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ സൗജന്യം. കൂടാതെ ലാപ്‌ടോപ്പുകള്‍, കിച്ചണ്‍ അപ്ലൈയന്‍സസ്, ഗൃഹോപകരണങ്ങള്‍, ഗാഡ്‌ജെറ്റുകള്‍ തുടങ്ങിയവയ്ക്ക് നിരവധി ഓഫറുകളും സമ്മാനങ്ങളും. ഇന്ന് തന്നെ അടുത്തുള്ള ഓക്‌സിജന്‍ ഷോറൂം സന്ദര്‍ശിക്കൂ. വമ്പന്‍ ഓഫറില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്വന്തമാക്കൂ. ഫോണ്‍: 9020100100.
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഒറവയ്ക്കൽ ഭാഗത്ത് വച്ച് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു പാമ്പാടി വെള്ളൂർ സ്വദേശി ഗായത്രി ബിനുവിന് ( 47) പരുക്കേറ്റു. ഇന്നലെ വെകിട്ട് പൂഞ്ഞാറിൽ വച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞാർ സ്വദേശികളായ സ്‌മിത കുര്യൻ ( 44 ) മകൻ ഐവിൻ ( 12 ) എന്നിവർക്ക് പരുക്കേറ്റു.
ജൂലൈ 3 സെൻ്റ് തോമസ് ദിനം പൊതു അവധിയായി പ്രഖ്യാപിക്കണം :വെള്ളികുളം എ.കെ. സി സി .& പിതൃവേദി സംഘടനകൾ
വെള്ളികുളം: കേരള ക്രൈസ്തവ സഭയിലെപ്രധാന തിരുനാൾ ദിനമായ ജൂലൈ മൂന്നാം തീയതി പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് വെള്ളികുളം ഇടവകയിലെ എ.കെ.സി.സി, പിതൃവേദി & മാതൃവേദി സംഘടനകൾ ആവശ്യപ്പെട്ടു.ക്രൈസ്തവർ പുണ്യ ദിനമായി ആചരിക്കുന്ന ദിനമാണത്. കടമുള്ള ദിവസമായതിനാൽ എല്ലാ സഭാവിശ്വാസികളും മതപരമായ ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ കേരളത്തിലെ ന്യൂനപക്ഷസമുദായമായ ക്രൈസ്തവരുടെ ഈ ആവശ്യം അധികാരികൾ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ജോജോ തുണ്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ.സ്‌കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. വർക്കിച്ചൻ മാന്നാത്ത്, ജിബി തോട്ടപ്പള്ളിൽ, സാജൻ ആനക്കുഴിയിൽ, Read More…
കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂളിൽ KCSL-ന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി
കുറുമണ്ണ് : കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂളിൽ KCSL-ന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സമുചിതമായി നടത്തി. സ്കൂൾ മാനേജർ റവ.ഫാ. തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കെ.സി.എസ്.എൽ-ന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം KCSL പാലാ രൂപത അസി. ഡയറക്ടർ ഫാ.പോൾ കുന്നുംപുറം നിർവ്വഹിച്ചു. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും പ്രവർത്തനോദ്ഘാടനം ഗ്രന്ഥകാരനും അധ്യാപകനുമായ ശ്രീ.ടോം ജോസ് മേലുകാവ് നിർവ്വഹിച്ചു. മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾ വിവിധ Read More…











