pala

ഗാന്ധിജിയെ അധിക്ഷേപിക്കുന്ന എ ഐ വീഡിയോ; നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റീസിനും പരാതി

പാലാ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അധിക്ഷേപിക്കുന്ന എ ഐ വീഡിയോകൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് രാഷ്ട്രപതി, കേന്ദ്ര ഐടി മന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, കേരളാ ഹൈക്കോടതി എന്നിവർക്കു പരാതി നൽകി. രാഷ്ട്രപിതാവിനെ അപകീർത്തിപ്പെടുത്തി രാജ്യത്തിൻ്റെ മനസിനെ മുറിവേൽപ്പിച്ച വീഡിയോകളും ചിത്രങ്ങളും ഉടനടി സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് മെറ്റ സോഷ്യൽ മീഡിയാ കമ്പനിയ്ക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. അഹിംസയുടെ പ്രവാചകനായ ഗാന്ധിജി തോക്കുകളുമായി അക്രമത്തിനു പുറപ്പെടുന്ന വിധത്തിൽ Read More…

politics

കോട്ടയത്ത് നഗരസഭകളിൽ യുഡിഎഫ് തേരോട്ടം; നാലിടത്ത് ഭരണം ഉറപ്പിച്ചു

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോട്ടയത്ത് മുൻസിപ്പാലിറ്റികളിൽ യുഡിഎഫിന്റെ മുന്നേറ്റം. ഫലം വിലയിരുത്തുമ്പോൾ ആറ് മുൻസിപ്പാലിറ്റികളിൽ ആറിലും യുഡിഎഫിന് ഭരണം ലഭിച്ചേക്കാം എന്ന സ്ഥതിയാണ്. ഏറ്റുമാനൂർ, കോട്ടയം, വൈക്കം, ഇരാറ്റുപേട്ട മുൻസിപ്പാലിറ്റികളിൽ യുഡിഎഫ് ഭരണം പിടിച്ചപ്പോൾ പാലയിലും ചങ്ങനാശ്ശേരിയിലും സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലെത്താം എന്ന സ്ഥിതിയാണ്. കോട്ടയത്ത് 53 അംഗ സഭയിൽ 31 എണ്ണത്തിൽ വിജയിച്ചാണ് യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചത്. എൽഡിഎഫ് 15 സീറ്റിൽ വിജയിച്ചപ്പോൾ ആറ് സീറ്റിൽ ബിജെപിയും വിജയിച്ചു. ഒരു Read More…

poonjar

പൂഞ്ഞാർ തെക്കേക്കരയിൽ ബിജെപി കരുത്ത് തെളിയിച്ചു

പൂഞ്ഞാർ തെക്കേക്കര ബിജെപി കരുത്ത് തെളിയിച്ചു. പിസി ജോർജും ഷോൺ ജോർജും നടത്തിയ നീക്കം ഫലം കണ്ടു. എൻഡിഎ 7എൽഡിഎഫ് 7യുഡിഎഫ് 2.

pala

ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസില‍ർമാർ, സിപിഎമ്മിന് തിരിച്ചടിയായി പാലായിലെ കുടുംബ വിജയം

പാലാ: ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസിലർമാരെ ജയിപ്പിച്ച് പാല. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലാ നഗരസഭയിലേക്ക് ജയിച്ചത്. പാലാ നഗരസഭയിലെ 13,14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. പാലായില്‍ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചതിനെത്തുടർന്നാണ് ബിനു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്. 20 വർഷം പാലായിൽ കൗൺസിലറായിരുന്നു ബിനു. ബിജെപി സ്ഥാനാർത്ഥിയായും സിപിഎം സ്ഥാനാർത്ഥിയായും ബിനു ഇതിന് മുൻപ് Read More…

poonjar

പൂഞ്ഞാർ പഞ്ചായത്ത്‌ യുഡിഎഫ് പിടിച്ചെടുത്തു

പൂഞ്ഞാർ പഞ്ചായത്ത്‌ പത്തു വർഷത്തിനുശേഷം ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. നാല് സീറ്റുകളോടെ ബിജെപി പ്രതിപക്ഷത്ത്.

pala

മുൻ ചെയർപേഴ്സൺ ബിജി ജോജോ(കേ .കോൺ.(എം) ളാലം ഇരുപതാം വാർഡിൽ വിജയിച്ചു

പാലാ: മുൻ നഗരസഭാ ചെയർപേഴ്സണും നിലവിലെ കൗൺസിലറും വനിതാ കോൺഗ്രസ് നേതാവുമായ ബിജി ജോജോ പാലാ ടൗൺ ഇരുപതാം വാർഡായ ളാലത്തു നിന്നും വീണ്ടും വിജയിച്ച് സീറ്റ് നില നിർത്തി.

pala

വെള്ളാപ്പാട് ഇരുപത്തി ഒന്നാം വാർഡിൽ മുൻ ചെയർപേഴ്സൺ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു

പാലാ: നഗരസഭ ഇരുപത്തി ഒന്നാം വാർഡ് വെള്ളാപ്പാട് കേരള കോൺഗ്രസ് (എം)-ലെ ലീന സണ്ണി വിജയിച്ചു. കോൺഗ്രസിൽ നിന്നും വാർഡ് പിടിച്ചെടുക്കുകയായിരുന്നു. സിറ്റിംഗ് കൗൺസിലർ കോൺഗ്രസിലെ മിനി പ്രിൻസിനെയാണ് നേരിട്ടുള്ള മത്സരത്തിൽ പരാജയപ്പെടുത്തിയത് . വനിതാ കോൺഗ്രസ് നേതാവും മുൻ നഗരസഭാ ചെയർപേഴ്സണുമായിരുന്നു.

pala

പാലാനഗരസഭ പതിനേഴാം വാർഡ് പന്ത്രണ്ടാം (12) മൈലിൽ സനിൽ രാഘവന് (കേരള കോൺ എം) കന്നി അങ്കത്തിൽ വിജയം

പാലാ: നഗരസഭയിലെ പതിനേഴാം വാർഡായ പന്ത്രണ്ടാം മൈലിൽ കോൺഗ്രസ് സിറ്റിംഗ് സീറ്റ് കേരള കോൺഗ്രസ് (എം)ലെ സനിൽ രാഘവൻ പിടിച്ചെടുത്തു. നിലവിലെ യു.ഡി.എഫ് കൗൺസിലർ ലിസികുട്ടി മാത്യു മറ്റൊരു വാർഡിൽ സ്ഥാനാർത്ഥിയാണ്. സനിലിൻ്റെ പിതാവ് സി.എം.രാഘവൻ മുൻ കൗൺസിലറായിരുന്നു. സഹകരണ ബാങ്ക് ജീവനക്കാരനാണ് സനിൽ.

pala

നഗരസഭയിലെ പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)

പാലാ: നഗരസഭയിലെ മൊണാസ്ടി വാർഡ് കേരള കോൺഗ്രസ് (എം)-ലെ റൂബി ആൻ്റോ പടിഞ്ഞാറെക്കരയ്ക്ക് കന്നി മത്സരത്തിൽ മിന്നും വിജയം. മുൻ നഗരസഭാ ചെയർമാനും നിലവിൽ കൗൺസിലറുമായ ആൻ്റോ പടിഞ്ഞാറേക്കരയുടെ ഭാര്യയാണ് റൂബി. നഗരസഭയിലെ ചെയർമാൻ കുടുംബത്തിൽ നിന്നുമാണ് റൂബി നഗരസഭയിൽ തത്തുന്നത്. ആൻ്റോയുടെ പിതാവ് ജോസും മാതാവ് പൊന്നമ്മ ജോസും മുൻ ചെയർപേഴ്സൺമാരായിരുന്നു.ജേഷ്ം ഭാര്യയും മുൻ കൗൺസിലറായിരുന്നു.

pala

മാണി.സി.കാപ്പൻ്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു

പാലാ: മാണി സി.കാപ്പൻ എം.എൽ.എയുടെ സ്വന്തം വാർഡിൽ ജോസ്.കെ.മാണിക്ക് മിന്നും വിജയം. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ജിജി ബൈജു കൊല്ലം പറമ്പിലാണ് രണ്ടിലയിൽ മാണി ഗ്രൂപ്പിൻ്റെ കൊടി പാറിച്ചത്. കേരള കോൺഗ്രസ് (എം) നേതാവും കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിലിൻ്റെ ഭാ ര്യയാണ് ജിജി. നഗരസഭയിലെ വനിതാ സംവരണ വാർഡായ പുലിമലക്കുന്നിൽ കാപ്പനും ഭാര്യയും എം.പിയുമെല്ലാം നേരിട്ടിറങ്ങിയായിരുന്നു യു.ഡി.എഫിനു വേണ്ടി പ്രചാരണം. മാണി സി കാപ്പൻ്റെ പാർട്ടി ചോദിച്ച് വാങ്ങിച്ചെടുത്ത സീറ്റുകൂടിയായിരുന്നു. ഇവിടെ മാണി ഗ്രൂപ്പിനെ Read More…