cherpunkal

അധ്യാപകർക്ക് നിർമ്മിത ബുദ്ധിയിൽ (എ ഐ ) ഏകദിന പരിശീലനം

ചേർപ്പുങ്കൽ: ബി വി എം കോളേജിൽ കമ്പ്യൂട്ടർ പഠിപ്പിക്കാൻ തുടങ്ങിയതിന്റെ നാല്പതാം വർഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ, ഹൈ സ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ അധ്യാപർക്കായി നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള അധ്യാപനം (teaching with AI) എന്ന വിഷയത്തിൽ ഏകദിന പരിശീലനം ഡിസംബർ 21 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ നൽകുന്നു. കാലത്തിനൊത്തുള്ള മികവ് നേടാൻ അധ്യാപകർക്കു ഇത് സഹായകരം ആവും. പ്രവേശനം സൗജന്യമാണ്. ഉച്ചഭക്ഷണം നൽകും. താല്പര്യം ഉള്ള അധ്യാപകർ പേര് Read More…

ramapuram

രാമപുരം കോളേജിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്‌ളാസ് നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിദ്യാർഥികൾക്കായി ലയൺസ്‌ ക്ലബ് ഓഫ് ടെമ്പിൾ രാമപുരത്തിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്‌ളാസ് നടത്തി. വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾക്ക് അറുതി വരുത്തുന്നതിനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ക്‌ളാസ്സ്‌ സംഘടിപ്പിച്ചത്. ഉഴവൂർ ആർ ടി ഒ. ഫെമിൽ ജെയിംസ് തോമസ് ബോധവൽക്കരണ ക്‌ളാസ് നയിച്ചു. കോളേജ് മാനേജർ റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു, കോർഡിനേറ്റർ സിബി മാത്യു, ലയൺസ്‌ ക്ലബ് Read More…

melukavu

മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് നടത്തപ്പെട്ടു

മേലുകാവ് : മേലുകാവ് ഹെന്ററി ബേക്കർ കോളേജിലെ എൻ എസ് എസ് യൂണിറ്റും കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയും കൊഴുവനാൽ ലയൺസ് ക്ലബും HDFC ബാങ്കും പാലാ ബ്ലഡ്‌ ഫോറവും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് നടത്തി. പരിപാടിയുടെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ പ്രഫ: ഡോക്ടർ ഗിരീഷ്കുമാർ ജി എസിന്റെ അധ്യക്ഷതയിൽ മേലുകാവ് പോലീസ് ഹൗസ് ഓഫീസർ രനീഷ് ടി. എസ് നിർവഹിച്ചു. Read More…

general

ശക്തരിൽ ശക്തരെ നിലംമ്പരിശാക്കി കളത്തൂക്കടവിന്റെ സ്വന്തം ജോമി മെംമ്പർ

തലപ്പലം ഗ്രാമപഞ്ചായത്തിലെ കളത്തൂക്കടവ് വാർഡിന്റെ ജനപ്രതിനിധിയായ് തുടർച്ചയായ് രണ്ടാം തവണയും ജോമി ബെന്നി കൊച്ചെട്ടൊന്നിൽ തെരെഞ്ഞെടുക്കപ്പെട്ടു. 25 വർഷത്തോളം കേരള കോൺഗ്രസ്‌ മാണി വിഭാഗമാണ് ഈ വാർഡിൽ യുഡിഫ് ന് വേണ്ടി മത്സരിച്ചിരുന്നത്. ജോസ് കെ മാണിയും പാർട്ടിയും ഇടത് പക്ഷത്തേയ്ക്ക് ചേക്കേറിയതിനാൽ 2020 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കാൻ നിയോഗിക്കപ്പെട്ടത് ജോമി ബെന്നി ആയിരുന്നു. പൊതുപ്രവർത്തന രംഗത്ത് ആദ്യമാണെങ്കിലും നാട്ടുകാർകാർക്കെല്ലാം പ്രിയപ്പെട്ടവരായിരുന്നു കൊച്ചെട്ടൊന്നിൽ കുടുംബം. ആദ്യ തെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന്റെ ശക്തയായ വനിതാ Read More…

general

കുത്തൊഴുക്കിലും തടയണ നിർമിച്ച് കേരള കോൺഗ്രസ് (എം) പ്രഫ. ലോപ്പസ് മാത്യു

പഞ്ചായത്ത് – മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) തകർന്നുപോയി എന്ന പ്രചാരണം മനപ്പൂർവമായ നുണ പ്രചാരണമാണെന്നും, കോട്ടയം ജില്ലയിൽ യുഡിഎഫ് മുന്നേറ്റത്തിലും കേരള കോൺഗ്രസ് (എം) അതിന്റെ സംഘടന ശേഷി കൊണ്ടാണ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായതെന്ന്‌ ജില്ല പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു വിലയിരുത്തി പറഞ്ഞു. ഉദാഹരണമായി പാലാ നിയോജക മണ്ഡലത്തിൽ ഗ്രാമപഞ്ചായത്ത് – മുനിസിപ്പൽ വാർഡുകളിൽ യുഡിഎഫ് 91 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫിന് 87 സീറ്റുകൾ ലഭിച്ചു. പാലാ മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞ പ്രാവശ്യം നേടിയ 10 Read More…

erattupetta

പരിചയസമ്പന്നതയുടെ അംഗീകാരം, ജനകീയനായി പ്രേംജി ആർ

ഈരാറ്റുപേട്ട: തിരഞ്ഞെടുപ്പിൽ തുടർച്ചയായി ഏഴാമതും വിജയിച്ച് കോൺഗ്രസ്സിന്റെ ജനകീയ മുഖം പ്രേംജി ആർ.1978 ൽ പാലാ സെൻറ് തോമസ് കോളേജിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി ആയിരിക്കേ യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെ ആരംഭിച്ച രാഷ്ട്രീയ പ്രവർത്തനം 47 വർഷത്തിനിപ്പുറവും തുടരുന്നു. 1988 മുതൽ 6 പ്രാവശ്യം തലപ്പുലം ഗ്രാമപഞ്ചായത്ത് , ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ അംഗമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്,ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെ അസോസിയേഷൻ ജില്ലാ സെക്രട്ടറി,കേരളാ റൂറൽ എംപ്ലോയ്മെൻറ് ആൻഡ് വെൽഫെയർ Read More…

erattupetta

തലനാടിന്റെ ഹൃദയം തൊട്ടറിഞ്ഞ് ബിന്ദു സെബാസ്റ്റ്യൻ, പൂഞ്ഞാറിൽ മികച്ച വിജയം നേടി ശ്രീകല ടീച്ചർ

ഈരാറ്റുപേട്ട: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പുതിയ ഡിവിഷനായ തലനാട് ഡിവിഷനിൽ മികച്ച വിജയം നേടി ബിന്ദു സെബാസ്റ്റ്യൻ. 2949 വോട്ടാണ് ബിന്ദു സെബാസ്റ്റ്യന്റെ ഭൂരിപക്ഷം. മൂന്നിലവ് പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌, മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം തുടങ്ങി പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമാണ് ബിന്ദു സെബാസ്റ്റ്യൻ. പൂഞ്ഞാർ ഡിവിഷനിൽ നിന്നും വിജയിച്ച ആർ. ശ്രീകല ടീച്ചറും തിളക്കമാർന്ന വിജയമാണ് നേടിയത്. 1773 വോട്ടാണ് ശ്രീകല ടീച്ചറിന്റെ ഭൂരിപക്ഷം. Read More…

general

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ യു ഡി എഫ് ചരിത്ര വിജയം നേടി: ആന്റോ ആന്റണി എം പി

പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലും, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലും യു ഡി എഫിന് ഉജ്ജ്വല മുന്നേറ്റം നടത്തിയതായി ആന്റോ ആന്റണി എം പി അറിയിച്ചു. പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചരിത്ര വിജയം ആണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പിൽ നേടിയത്. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന കങ്ങഴ, പൊൻകുന്നം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തലനാട് തുടങ്ങിയ Read More…

pala

തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് പാലാ രൂപത എസ്എംവൈഎം

പാലാ : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് മിന്നുന്ന വിജയം നേടി എസ്എംവൈഎം പാലാ രൂപതയുടെ പ്രവർത്തകർ. യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകരായ 9 പേർ മത്സരിച്ചപ്പോൾ എട്ടുപേരും മിന്നുന്ന വിജയം നേടി. നാളുകൾക്കു മുന്നേ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കുകയും, പ്രവർത്തകരായ സ്ഥാനാർത്ഥികൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും, രൂപതാ സമിതിയുടെ നേതൃത്വത്തിൽ പരസ്യപ്രചാരണം നടത്തുകയും ചെയ്തിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് കടുത്തുരുത്തി ഡിവിഷൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കളത്തൂക്കടവ് ഡിവിഷൻ, പാലാ നഗരസഭ, മീനച്ചിൽ, കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, മുട്ടം, രാമപുരം, Read More…

pala

പാലാ രൂപത ബൈബിൾ കൺവൻഷൻ ഡിസംബർ 19-ന് ആരംഭിക്കും

പാലാ: ഡിസംബർ 19 ന് ആരംഭിക്കുന്ന പാലാ രൂപത 43-മത് ബൈബിൾ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകുന്നേരം 3.30 മുതൽ 9.00 വരെ സായാഹ്ന കൺവൻഷനായിട്ടാണ് ഈ വർഷവും ക്രമീകരിച്ചിരിക്കുന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സീറോ മലബാർ സഭ മുൻ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ 23 ന് മലങ്കര മാർത്തോമ്മാ സുറിയാനി Read More…