വെള്ളികുളം: കേരളോത്സവത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെൻ്റ് മത്സരത്തിൽ വെള്ളികുളം സിൽവർസ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി.തീക്കോയി പള്ളി ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ തീക്കോയി ക്രിക്കറ്റ് ക്ലബ്ബിനെ തോൽപ്പിച്ചാണ് വെള്ളികുളം ജേതാക്കളായത്. ക്രിക്കറ്റ് ടൂർണ്ണമെൻ്റ് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. സി. ജെയിംസ് കവളമാക്കൽ ഉദ്ഘാടനം ചെയ്തു. മാജിതോമസ് നെല്ലുവേലിൽ, ഫാ. ടോം വാഴയിൽ ,സിബി രഘുനാഥൻ തുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജയറാണി തോമസുകുട്ടി മൈലാടൂർ ബിനോയി ജോസഫ് പാലക്കൽ, മോഹനൻ കുട്ടപ്പൻ കാവുംപുറത്ത്, രതീഷ് Read More…
Author: editor
രാഹുൽ ഗാന്ധിക്കെതിരെ സംഘപരിവാർ വധഭീഷണി; കോൺഗ്രസ് പ്രകടനം നടത്തി
പാലാ: ജനാധിപത്യത്തെ സംരക്ഷിക്കാനും വർഗീയതക്കെതിരെ സന്ധിയില്ലാതെ പോരാടുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ബി ജെ പി വക്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ്’ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.സതീശ് ചൊള്ളാനി, സാബു എബ്രഹാം, സന്തോഷ് മണർകാട്, ശോഭ സലിമോൻ, ബിജോയി എബ്രഹാം, പ്രിൻസ് വി സി, ബിബിൻരാജ്,ഷോജി ഗോപി,ജയിംസ് ജീരകത്തിൽ ,പ്രേംജിത്ത് ഏർത്തയിൽ, ജോസ് പനയ്ക്കച്ചാലി,രാജു Read More…
ലോക ഹൃദയദിനത്തിൽ 1000 പേർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകിയതിന് മാർ സ്ലീവാ മെഡിസിറ്റിക്ക് യൂണിവേഴ്സൽ വേൾഡ് റിക്കോർഡ് ഫോറത്തിന്റെ ആദരവ്
പാലാ :ലോക ഹൃദയദിനത്തിൽ 1000 പേർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകിയതിന് മാർ സ്ലീവാ മെഡിസിറ്റിക്ക് യൂണിവേഴ്സൽ വേൾഡ് റിക്കോർഡ് ഫോറത്തിന്റെ ദേശീയ ആദരവ്. ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടന്ന ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഇന്റർനാഷണൽ ജൂറി ഗിന്നസ് സുനിൽ ജോസഫിൽ നിന്ന് ദേശീയ ആദരവ് ഏറ്റുവാങ്ങി. പ്രായോഗിക അറിവുകളിലൂടെ ജീവൻരക്ഷ എങ്ങനെ സാധിക്കാം എന്ന തിരിച്ചറിവ് Read More…
ഒന്നേകാല്‍ വർഷം മുൻപത്തെ വാഹനാപകടം: അപകടമുണ്ടാക്കിയ അജ്ഞാത വാഹനം കണ്ടെത്തി കുറവിലങ്ങാട് പോലീസ്
കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 29-06-2024 തിയതി കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്‍റെ പിന്നിൽ ,പുറകിൽ വന്ന ഒരു ഇന്നോവ കാർ ഇടിച്ചതിനെ തുടര്‍ന്ന് കാർ ഓടിച്ചിരുന്നയാൾ അന്നേ ദിവസം മരണപ്പെട്ടിരുന്നു. കുറവിലങ്ങാട് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പുറകിൽ ഇടിച്ച വാഹനത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് ഇതിലേക്ക് ,വാഹന പരിശോധനകൾ ,കാർ ഷോറുമുകൾ , പരിസരവാസികൾ , CCTV ക്യാമറകൾ, കാർ വർക്ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചു അന്വേഷണം നടത്തി വരവെ Read More…
വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണജനകം: എസ്എംവൈഎം
പാലാ: ‘ഭിന്നശേഷിക്കാരായ ആളുകൾക്ക് നിയമനം നൽകുന്നതിൽ ക്രൈസ്തവമാനേജ്മെന്റുകൾ തടസം നിൽക്കുന്നു’ എന്ന് ധ്വനിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തികച്ചും തെറ്റിദ്ധാരണജനകമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപത. കേരളത്തിലെ ക്രിസ്ത്യൻ എയ്‌ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് അധ്യാപകർ സർക്കാരിൻ്റെ തികഞ്ഞ പക്ഷപാതപരമായ നിലപാടുമൂലം ഗൗരവമായ പ്രതിസന്ധിയിലായിരിക്കുന്ന ഈ കാലത്ത് മന്ത്രി തന്നെ ക്രൈസ്‌തവ സമൂഹത്തിനെതിരെ ദുരുദ്ദേശപരമായ പ്രസ്ഥാവനകൾ നടത്തുന്നത് പ്രതിഷേധാർഹമാണ്. കോടതിവിധി അനുസരിച്ചും, സർക്കാരിൻറെ ഉത്തരവുപ്രകാരവും നിശ്ചിത ശതമാനം ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി ക്രിസ്ത്യൻ മാനേജ്മെന്റുകൾ മാറ്റിവെച്ചിട്ടുണ്ട്. Read More…
വെള്ളികുളം പള്ളിയിൽ ഒക്ടോബർ ഒന്നു മുതൽ ജപമാല മാസാചരണം നടത്തും
വെള്ളികുളം: പരിശുദ്ധ പിതാവ് ലയോ മാർപാപ്പയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് മാതാവിൻ്റെ ജപമാല മാസമായ ഒക്ടോബറിൽ വെള്ളികുളം പള്ളിയിൽ ജപമാല ആചരണം ഭക്തിപൂർവ്വം ആഘോഷിക്കുന്നതാണ്. ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണം എന്ന് പരിശുദ്ധ പിതാവിൻ്റെ അഭ്യർത്ഥന ഉൾക്കൊണ്ടുകൊണ്ട് ഇടവകയിലെ എല്ലാ ഭവനങ്ങളിലും മാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ട് ലോകസമാധാനത്തിന് കാഴ്ചവച്ചുകൊണ്ട് ജപമാല പ്രാർത്ഥനയും മരിയൻ റാലിയും നടത്തുന്നതാണ്. ഒരുമാസം നീണ്ടുനിൽക്കുന്ന ജപമാല പ്രാർത്ഥന സമാപനം നവംബർ ഒന്നാം തീയതി നടത്തുന്നതാണ്. അന്നേദിവസം ഇടവക കൂട്ടായ്മയിലെ പതിനേഴു വാർഡുകളിൽ നിന്ന് ദേവാലയത്തിലേക്ക് ജപമാല Read More…
വിളക്കുമാടം ഹയർ സെക്കണ്ടറി സ്കൂളിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
പാലാ: കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയു സഹകരണത്തോടെ വിളക്കുമാടം സെന്റ് ജോസഫ് ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് , സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ആണ് ട്രാഫിക് ബോധവത്കരണ ക്ലാസ്സ് നടത്തിയത്. വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളി പാരീഷ്ഹാളിൽ നടന്ന ആദരിക്കൽ സമ്മേളനത്തിൽ പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പാലാ ജനമൈത്രി സി ആർ ഓ സബ്ബ് ഇൻസ്പെക്ടർ സുരേഷ് കുമാർ എസ് ക്ലാസ്സ് നയിച്ചു. ലയൺസ് ഇൻ്റർനാഷണൽ ഡിസ്ടിക്ട് Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം ; വോളിബോൾ ടൂർണ്ണമെൻറ് വെള്ളികുളം സിൽവർസ്റ്റാർ വോളി / ക്ലബ് ജേതാക്കൾ
വെള്ളികുളം: തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വോളിബോൾ ടൂർണ്ണമെൻറ് മത്സരത്തിൽ വെള്ളികുളം സിൽവർ സ്റ്റാർ വോളി ക്ലബ് ജേതാക്കളായി. വെള്ളികുളം സെൻറ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന വോളിബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ ശാന്തിഗിരി വോളി ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് വെള്ളികുളം ജേതാക്കളായത്. തീക്കോവെള്ളികുളംയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി ജയിംസ് കവളമാക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം വോളിബോൾ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു. മാജി തോമസ് നെല്ലുവേലിൽ, ജയറാണി തോമസുകുട്ടി മൈലാടൂർ,ബിനോയി Read More…
ബി ജെ.പി. വാർഡ് സമ്മേളനം നടത്തി: ബിജെപി ഞീഴൂർ പതിമൂന്നാം വാർഡ് സമ്മേളനം അഞ്ചെമ്പിൽ സുനിൽകുമാറിന്റെ വസതിയിൽ വെച്ച് നടത്തി
ബിജെപി ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉൽഘാടനം ചെയ്തു. യോഗത്തിൽ വെച്ച് BAMS പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ ജയൻ കറുകപ്പള്ളിയുടെ മകൾ അനഘ ജെ നായരെ ആദരിച്ചു. മോമോന്റോ നൽകിയതിനോടൊപ്പം ന്യുനപക്ഷത്തിൽ നിന്നും ബിജെപി യിലേക്ക് പുതിയതായി വന്ന കെ ജെ ജോൺ കളപുരയ്ക്കൽ , ജോമോൻ തോമസ് മറ്റത്തിൽ പതിച്ചേരി, റ്റി വി ജോയി തുരുത്തിപ്പള്ളിൽ എന്നിവരെ ബിജെപി യിലേക്ക് Read More…
മുതുപുന്നക്കൽ എം.കെ. സെബാസ്റ്റ്യൻ നിര്യാതനായി
തലപ്പലം: മുതുപുന്നക്കൽ എം.കെ. സെബാസ്റ്റ്യൻ (78) നിര്യാതനായി. ഭൗതികശരീരം നാളെ, (29.09.2025) രാവിലെ 9 ന് സ്വവസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.











