കൊഴുവനാൽ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ എലിക്കുളം സ്വദേശി ജിൻസ് ജോസിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 യോടെ കൊഴുവനാൽ ബാങ്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം.
പാലാ: നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിലും മതിലിലും ഇടിച്ച ശേഷം മറിഞ്ഞു പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കർണാടക സ്വദേശികളായ സായി പാട്ടീൽ ( 25) സുക്ര പാട്ടീൽ ( 23), വിനയ് ബാബിഗർ(27)ദിവ്യ(25) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 7.30യോടെ പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനം ആലാപ്പാറയ്ക്കു സമീപമായിരുന്നു അപകടം. ഇന്നലെ വൈകിട്ട് കുമളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കുമളി സ്വദേശി എ.വൈ.കുരുവിളയ്ക്ക്( 59) പരുക്കേറ്റു. ഇന്നലെ രാവിലെ കൂട്ടിക്കൽ Read More…
വെള്ളരിക്കുണ്ട്: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽകുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.കൂട്ടുകാർക്ക് ഒപ്പം മാങ്ങോട് ഭീമനടി ചൈത്രവാഹിനി പുഴയുടെ മാങ്ങാട് കടവിൽ കുളിക്കാൻ എത്തിയതായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.