അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തിൽ എൽ.പി.വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂൾ വീണ്ടും വിജയ മുന്നേറ്റം കുറിച്ചു. ഇന്നലെ നടന്ന സമാപന സമ്മേളനത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.
അരുവിത്തുറ: ഇന്നലെ രാത്രി പത്തരയോടെയാണ് സുരേഷ് ഗോപി അരുവിത്തുറ പള്ളിയിൽ എത്തിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജും വൈദികരും ചേർന്ന് അദ്ധേഹത്തെ സ്വീകരിച്ചു. പള്ളിയുടെ പുറത്തു സ്ഥാപിച്ചിരിക്കുന്ന നിലവിളക്കിൽ എണ്ണ ഒഴിച്ചതിനു ശേഷം അരുവിത്തുറ വെല്ലിച്ചൻ്റെ രൂപത്തിന് മുമ്പിൽ പ്രാർത്ഥിച്ചു. സുരേഷ് ഗോപിയെ കണ്ട് അടുത്തു ചെന്ന കുട്ടികളോടും മുതിർന്നവരോടും കുശലാന്വേഷണം നടത്തി സെൽഫിയും എടുത്താണ് അദ്ധേഹം മടങ്ങിയത്.
അരുവിത്തുറ പള്ളിയിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് വികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ മുഖ്യ കാർമ്മികത്വം വഹിച്ചു. രാവിലെ 06.45 ന് പള്ളിയുടെ പാരിഷ് ഹാളിൽ നിന്നുമാണ് ഓശാന ഞായർ തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. പള്ളിയിൽ എത്തിച്ചേർന്ന മുഴുവൻ വിശ്വാസികൾക്കും കുരുത്തോല നൽകി. കുരുത്തോലയും കയ്യിലേന്തി പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിച്ച് വിശ്വാസികൾ തുടർന്നുള്ള തിരുക്കർമ്മങ്ങളിൽ പങ്കുകൊണ്ടു. ഫാ. ജോസഫ് കദളിയിൽ ഓശാന ഞായർ സന്ദേശം നൽകി. തിരുക്കർമ്മങ്ങൾക്ക് സഹ വികാരിമാരായ ഫാ. ജോസഫ് കദളിയിൽ, ഫാ. ഫ്രാൻസിസ് Read More…
ഈരാറ്റുപേട്ട: ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ടയുടെയും, അരുവിത്തുറ സെന്റ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ റവറന്റ് ഫാദർ ബിജു കുന്നക്കാട്ടിന്റെ അധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ സിബി ജോസഫ് നിർവഹിച്ചു. ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണവും ജില്ലാ കോർഡിനേറ്റർ Read More…