ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് മരിച്ചത്. ഇന്ന് (ചൊവ്വാഴ്ച) രാവിലെ പത്തേമുക്കാലോടെയാണ് മജോ സ്കൂളിൽ കുഴഞ്ഞുവീണത്. സ്കൂളിൽ കലോത്സവ പരിപാടികൾ നടക്കുന്നതിനായുള്ള അനൗൺസ്മെൻ്റിൽ ഏർപ്പെട്ടിരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മജോയെ അധ്യാപകർ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പൂഞ്ഞാർ: ഇടമല കുമ്പളത്താനത്ത് കെ വി തങ്കച്ചൻ (64) അന്തരിച്ചു. സംസ്കാരം നാളെ (16-7 -2024)രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ സുജാലിനി, മക്കൾ: വിമൽ തങ്കച്ചൻ (സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം), വിനീത. മരുമക്കൾ :രേഷ്മ, നിതീഷ് ഫോട്ടോ കെ വി തങ്കച്ചൻ.
പ്രശസ്ത സിനിമാ താരം സലിം കുമാര്‍ അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ അവശതകളെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. അവശതകളെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ ആശുപത്രിയിലെത്തി അല്പസമയത്തിനകം തന്നെ അവശത കൂടിയതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അസുഖ ബാധിതനായിരുന്നു എങ്കിലും അടുത്തിടെ വരെ ചില പൊതു പരിപാടികളില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂര്‍ മണ്ഡലത്തില്‍ വി.ഡി. സതീശനു വേണ്ടി നടത്തിയ സ്വീകരണ യോഗത്തില്‍ അദ്ദേഹം പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചിരുന്നു. Read More…