പ്രവിത്താനം : ഓലിയേക്കാട്ടിൽ അലക്സ് മാത്യു (50)നിര്യാതനായി. ഭൗതികശരീരം നാളെ (ശനി) രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.
കാഞ്ഞിരപ്പള്ളി : പനച്ചേപള്ളി മുക്കാടൻ ബിനോജ് ജെയിംസ് (കെ.എസ്.ആർ.ടി.സി – പൊൻകുന്നം) ൻ്റെ മകൾ ആഗ്നസ് ആൻ ബിനോജ്(13) (കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ ( 28 -4 – 25 ) തിങ്കളാഴ്ച രാവിലെ ഒൻപതിന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കത്തീഡ്രലിൽ സംസ്കരിക്കും. മാതാവ് സോണിയ ഫിലിപ്പ് (കാഞ്ഞിരപ്പള്ളി സെൻ്റ് Read More…
ഈരാറ്റുപേട്ട : കടുവാമുഴി മേക്കാട്ട് ജോസഫ് മാത്യു (96) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (26-06-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുർബാനക്കിടയിലാണ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലകനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുർബാനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.